CPM on Budget 2022 : ബജറ്റ് 2022 : ആർക്ക് വേണ്ടിയുള്ള ബജറ്റെന്ന് സീതാറാം യെച്ചൂരിയുടെ ചോദ്യം

രാജ്യത്തെ 10 ശതമാനം അതിസമ്പന്നർ 75 ശതമാനം സമ്പത്തും കയ്യടക്കി വെച്ചിരിക്കുന്ന സ്ഥിതിയാണ്. 60 ശതമാനം പേരുടെ കൈയ്യിലുള്ളത് വെറും അഞ്ച് ശതമാനത്തിൽ താഴെ സമ്പത്താണ്

Budget 2022 CPM General Scretary Sitaram Yechury raises criticism

ദില്ലി: കേന്ദ്ര ബജറ്റ് 2022 നെ നിശിതമായി വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ 10 ശതമാനം അതിസമ്പന്നർ 75 ശതമാനം സമ്പത്തും കയ്യടക്കി വെച്ചിരിക്കുന്ന സ്ഥിതിയാണ്. 60 ശതമാനം പേരുടെ കൈയ്യിലുള്ളത് വെറും അഞ്ച് ശതമാനത്തിൽ താഴെ സമ്പത്താണ്. മഹാമാരി കാലത്ത് വൻ സമ്പത്ത് ഉണ്ടാക്കിയവരിൽ നിന്ന് എന്തുകൊണ്ട് കൂടുതൽ നികുതി ഈടാക്കുന്നില്ലെന്ന ചോദ്യവും സീതാറാം യെച്ചൂരി ഉന്നയിച്ചു.

കേന്ദ്ര ബജറ്റ് 2022 പ്രധാന പ്രഖ്യാപനങ്ങൾ

  • പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താൻ ഒരു രാജ്യം ഒരു ഉത്പന്നം നയം പ്രോത്സാഹിപ്പിക്കും
  • ആത്മനിർഭർ ഭാരത് പദ്ധതിയിൽ 60 കോടി തൊഴിലവസരം സൃഷ്ടിക്കും
  • 2000 കിലോമീറ്റർ നീളത്തിൽ പുതിയ റെയിൽവേ പാത കൂടി നിർമ്മിക്കും
  • 25000 കിലോമീറ്റർ നീളത്തിൽ ലോകോത്തര നിലവാരത്തിൽ ദേശീയപാത
  • മൂന്ന് വർഷത്തിൽ 400 വന്ദേഭാരത് ട്രെയിനുകൾ
  • 5 ജി സ്പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തു
  • 2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കും
  • 68% പ്രതിരോധ വ്യാപാരവും ഇന്ത്യയിൽ തന്നെയാക്കും
  • ആയുധ ഇറക്കുമതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും
  • സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരും
  • ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം കൊണ്ടുവരും
  • ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി
  • വിർച്വൽ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി
  • സഹകരണ സർചാർജ് 7 ശതമാനമായി കുറയ്ക്കും
  • കോർപ്പറേറ്റ് സർചാർജ് 7 ശതമാനമായി കുറയ്ക്കും
  • കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് തീരുവ കുറച്ചു
  • പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ 80 ലക്ഷം വീടുകൾ നിർമ്മിക്കും
  • സർക്കാർ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 14 ശതമാനമാക്കി ഉയർത്തും
  • സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപ അനുവദിച്ചു
  • പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിക്കായി സംസ്ഥാനങ്ങൾക്ക് പണം ഉപയോഗിക്കാം
  • അങ്കണവാടികളിൽ ഡിജിറ്റൽ സൗകര്യമൊരുക്കും
  • ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കും
  • രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും
  • ചോളം കൃഷിക്കും പ്രോത്സാഹനം നൽകും
  • 2.37 ലക്ഷം കോടി രൂപയുടെ  വിളകൾ  സമാഹരിക്കും
  • അഞ്ച് നദീ സംയോജന പദ്ധതികൾക്കായി 46,605 കോടി വകയിരുത്തി
  • കാർഷികമേഖലയിൽ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും
  • നഗരങ്ങളിൽ പൊതുഗതാഗതം ശക്തിപ്പെടുത്തും
  • ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ബാറ്ററി സ്വാപിങ് നയം നടപ്പാക്കും
  • ഇ-പാസ്പോർട്ട് പദ്ധതി നടപ്പാക്കും
  • പ്രത്യേക സാമ്പത്തിക മേഖലക്ക് പുതിയ നിയമം കൊണ്ടു വരും
  • ഒരു രാജ്യം, ഒരു രജിസ്ട്രേഷൻ പദ്ധതി നടപ്പാക്കും
  • സൗരോർജ പദ്ധതികൾക്ക് 19,500 കോടി വകയിരുത്തി
  • മൂലധ നിക്ഷേപത്തിൽ 35.4 ശതമാനം വർധന
  • പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളും പ്രോത്സാഹിപ്പിക്കും
  • ആനിമേഷൻ വിഷ്വൽ ഇഫക്ട് ഗെയിമിംഗ് കോമിക് ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കും
Latest Videos
Follow Us:
Download App:
  • android
  • ios