ഏറ്റവും വേഗതയേറിയ ഇന്ത്യൻ മോട്ടോർസൈക്കിൾ; നെഞ്ച് വിരിച്ച് അൾട്രാവയലറ്റ് എഫ്99

ക്വാർട്ടർ മൈൽ എന്ന നാഴികക്കല്ല് ദൂരം ഏറ്റവും വേഗത്തിൽ ഓടുന്ന ഇന്ത്യൻ മോട്ടോർ സൈക്കിൾ

Ultraviolette F99 sets record as fastest Indian motorcycle

ഡിസംബർ ഒന്നിന് പൂനെ ആംബി വാലിയിലെ ട്രാക്കിൽ കാൽ മൈൽ ദൂരം 10.712 സെക്കന്റിൽ Ultraviolette F99 രണ്ടു ചക്രങ്ങളിൽ പറന്നുതാണ്ടിയപ്പോൾ പിറന്നത് പുതിയ ചരിത്രം. ക്വാർട്ടർ മൈൽ എന്ന നാഴികക്കല്ല് ദൂരം ഏറ്റവും വേഗത്തിൽ ഓടുന്ന ഇന്ത്യൻ മോട്ടോർ സൈക്കിൾ എന്നതാണ് ഈ നേട്ടം. എഫ്.എം.എസ്.സിഐ സ്ഥിരീകരിച്ച ഈ റെക്കോർഡ്, വാലി റണ്ണിൽ അൾട്രാവയലറ്റ് മറികടന്നത്, പന്തയം വച്ച് വെറും രണ്ടു മാസത്തിനുള്ളിൽ!

Ultraviolette F99 sets record as fastest Indian motorcycle

റെക്കോർഡ് തേടിയുള്ള കുതിപ്പ് അൾട്രാവയലറ്റ് അവസാനിപ്പിച്ചിട്ടില്ല. ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ഒരു ഇന്ത്യൻ മോട്ടോർസൈക്കിളിന്റെ ഏറ്റവും ഉയർന്ന ടോപ് സ്പീഡ് തേടി വീണ്ടും എഫ്99 ട്രാക്കിലിറങ്ങും.

പഴുതുകളില്ലാത്ത ടെക്നോളജി വൈഭവമായി എതിരാളികൾ പോലും സമ്മതിക്കുന്ന അൾട്രാവയലറ്റ് എഫ്99 പൂർണമായും ഇന്ത്യയിൽ തന്നെ ഗവേഷണം നടത്തി, എൻജിനീയറിങ് നടത്തി വികസിപ്പിച്ച മോട്ടോർസൈക്കിളാണ്. ഭാവിയുടെ കരുത്ത് ഇപ്പോൾ തന്നെ ആസ്വദിക്കാൻ അവസരം നൽകുന്ന ഈ വാഹനം, ഒരു പുത്തൻ തലമുറ ഇലക്ട്രിക് പവർട്രെയിനിലാണ് പ്രവർത്തിക്കുന്നത്. ഷാസി, ബാറ്ററി പാക്ക് എല്ലാം വികസിപ്പിച്ചത് ഇന്ത്യയിൽ തന്നെ.

Ultraviolette F99 sets record as fastest Indian motorcycle

ഇലക്ട്രിക് വാഹന നിർമ്മാണ സാങ്കേതികവിദ്യയിലെ തന്നെ ഏറ്റവും പുതിയ സങ്കേതകങ്ങൾ പ്രയോജനപ്പെടുത്തിയാണ് എഫ്99 നിർമ്മിച്ചിരിക്കുന്നത്. കാർബൺ ഫൈബർ എക്സോസ്കെലട്ടൺ, കാർബൺ ഫൈബർ ബാറ്ററി പാക്ക്, 400V ബാറ്ററി ആർക്കിടെക്ച്ചർ, ലിക്വിഡ് കൂൾഡ് ഡ്രൈവ് ട്രെയിൻ എന്നിങ്ങനെ അത്യാധുനിക സാങ്കേതികവിദ്യകൾ മോട്ടോർസൈക്കിളിന്റെ ഭാഗമാണ്. വെറും മൂന്നു സെക്കന്റിൽ 100 കിലോമീറ്റർ വേഗതയും 10 സെക്കന്റിൽ താഴെ 200 കിലോമീറ്റർ വേഗതയും കൈവരിക്കാൻ കഴിയുന്ന എഫ്99, പെർഫോമൻസ് മോട്ടോർസൈക്ലിങ്ങിൽ ഇന്ത്യ ലോകത്തിന് മുന്നിൽ വെക്കുന്ന ശക്തമായ ഉദാഹരണം കൂടെയാണ്.

ഇന്ത്യയിലെ കഴിവും അറിവും ഉപയോഗിച്ച് നിലവിലെ രീതികൾ മാറ്റിമറിക്കുകയാണ് അൾട്രാവയലറ്റ് ലക്ഷ്യമിടുന്നതെന്ന് സി.ഇ.ഒ നാരായൺ സുബ്രഹ്മണ്യം പറയുന്നു. ഇന്ത്യക്കും അൾട്രാവയലറ്റിനും ഒരുപോലെ അഭിമാനമാണ് ഈ നിമിഷം. പെർഫോമൻസ് വാഹനങ്ങൾ എന്നാൽ നമ്മൾ പാശ്ചാത്യരെയാണ് ഇതുവരെ ഉദ്ദേശിച്ചിരുന്നത്. എഫ്99 ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മോട്ടോർസൈക്കിൾ ആയതോടെ ഇന്ത്യയുടെ ഡിസൈൻ, എൻജിനീയറിങ് പാഠവത്തിന് കൂടുതൽ അംഗീകാരം ലഭിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

പുതിയ റെക്കോർഡ് ഇന്ത്യയിലെ ടെക്നോളജി സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ നവീനമായ ആശയങ്ങൾ സൃഷ്ടിക്കാൻ കരുത്താകുമെന്നാണ് അൾട്രാവയലറ്റ് സി.റ്റി.ഒ, നിരഝ് രാജ്മോഹൻ പറയുന്നത്. "ഇന്ത്യൻ വാഹന നിർമ്മാതാക്കൾ സ്വയം ഏർപ്പെടുത്തിയ ഒരു പരിധിക്ക് ഉത്തരം നൽകുകയാണ് ഈ റെക്കോർഡ് പ്രകടനത്തിലൂടെ അൾട്രാവയലറ്റ് ചെയ്തത്. എഫ്99 പോലെ ഒരു മോട്ടോർസൈക്കിളിന് സാങ്കേതികവിദ്യ ഒരുക്കുന്നത് എളുപ്പമല്ല. കൃത്യത, നവീനത, എയ്റോഡൈനാമിക്സിലെ പെർഫെക്ഷൻ, സ്ട്രക്ച്ചറൽ എൻജിനീയറിങ്, ബാറ്ററിയെക്കുറിച്ചുള്ള അറിവ്, വെഹിക്കിൾ ഇലക്ട്രോണിക്സ് ഇതെല്ലാം പ്രധാനപ്പെട്ടതാണ്. മാസങ്ങളായി ഞങ്ങൾ ഈ പ്രോജക്റ്റിൽ കഠിനാധ്വാനം ചെയ്യുകയായിരുന്നു.”

Ultraviolette F99 sets record as fastest Indian motorcycle

പെർഫോമൻസ് മോട്ടോർസൈക്ലിങ്ങിൽ സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്ന എഫ്99, ഇതേ നവീനതകൾ F77 Mach 2 മോഡലിലും ലഭ്യമാക്കിയിട്ടുണ്ട്. റീജനറേറ്റീവ് ബ്രേക്കിങ്, ഫാസ്റ്റ് ചാർജിങ് തുടങ്ങിയ സാങ്കേതികവിദ്യകളിലെ പുത്തൻ മാറ്റങ്ങൾ F99 പ്ലാറ്റ്ഫോമിൽ നടത്തിയ ഗവേഷണങ്ങളുടെ ഫലമാണ്.

അസാധാരണമായ വേഗം കൈവരിച്ച്, റെക്കോർഡ് ഭേദിച്ചതിന്റെ ഓർമ്മയ്ക്കായി പരിമിതകാലത്തേക്ക് മാത്രം ലഭ്യമായ മെർച്ചണ്ടൈസുകൾ അൾട്രാവയലറ്റ് പുറത്തിറക്കിയിട്ടുണ്ട്. ‘The Fastest Indian’ എന്ന ലിവറിയിൽ ക്വാർട്ടർ മൈൽ റെക്കോർഡ് രേഖപ്പെടുത്തിയ മെർച്ച് ഓൺലൈനായി ഇപ്പോൾ വാങ്ങാം. കളക്റ്റേഴ്സ് എഡിഷനായി പുറത്തിറക്കിയ ഇവ 99 എണ്ണം മാത്രമേയുള്ളൂ.

 

Latest Videos
Follow Us:
Download App:
  • android
  • ios