നോക്കിനോക്കി കണ്ണുകഴപ്പിക്കേണ്ട! ഇലക്ട്രിക്ക് ആക്ടിവ ഉടനൊന്നും കേരളത്തിലേക്ക് എത്തില്ല; കാരണം ഇതാണ്!
ഹോണ്ട ആക്ടിവ ഇയുടെ ബുക്കിംഗ് 2025 ജനുവരി 1 മുതൽ ആരംഭിക്കും. നിങ്ങൾക്കും ഈ സ്‌കൂട്ടർ വാങ്ങണമെങ്കിൽ, ആദ്യം ഈ സ്‌കൂട്ടർ നിങ്ങളുടെ നഗരത്തിൽ ലഭ്യമാണോ എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.
ജാപ്പനീസ് ഇരുചക്ര വാഹന ഭീമനായ ഹോണ്ടയുടെ ജനപ്രിയ സ്‌കൂട്ടറായ ഹോണ്ട ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ആക്ടിവ ഇലക്ട്രിക്കിനായി ഉപഭോക്താക്കൾ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. ഈ സ്‌കൂട്ടറിൻ്റെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ സ്‌കൂട്ടർ വാങ്ങാൻ മനസ് ഉറപ്പിച്ച നിരവധി ആളുകൾ ഉണ്ടായേക്കാം.
ആക്ടിവ ഇയുടെ ബുക്കിംഗ് 2025 ജനുവരി 1 മുതൽ ആരംഭിക്കും. നിങ്ങൾക്കും ഈ സ്‌കൂട്ടർ വാങ്ങണമെങ്കിൽ, ആദ്യം ഈ സ്‌കൂട്ടർ നിങ്ങളുടെ നഗരത്തിൽ ലഭ്യമാണോ എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഇത് എന്ത് തരത്തിലുള്ള ചോദ്യമാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഒരു പുതിയ സ്‍കൂട്ടർ, പ്രത്യേകിച്ച് ഹോണ്ട പോലൊരു വമ്പൻ കമ്പനിയുടേത് പുറത്തിറക്കിയാൽ തീർച്ചയായും ഇത് രാജ്യത്ത് എല്ലായിടത്തും ലഭ്യമാകണമല്ലോ എന്നായിരിക്കും പലരും ചിന്തിക്കുക. എന്നാൽ പുതിയ ആക്ടിവയുടെ കാര്യം അങ്ങനെയല്ല, എല്ലാ സംസ്ഥാനങ്ങളിലും ഈ സ്‍കൂട്ടർ ഉടൻ ലഭ്യമാകില്ല. നിങ്ങളുടെ നഗരത്തിൽ ഈ സ്‍കൂട്ടർ ലഭിക്കുമോ ഇല്ലയോ എന്ന് ഇവിടെ അറിയാം.
2025 ഫെബ്രുവരി 1 മുതൽ കമ്പനി ഈ സ്‌കൂട്ടറിൻ്റെ വിതരണം ആരംഭിക്കും. ബെംഗളൂരു, ഡൽഹി-എൻസിആർ, മുംബൈ തുടങ്ങിയ മൂന്ന് വൻ നഗരങ്ങളിലാണ് ഈ സ്‌കൂട്ടറിൻ്റെ ഡെലിവറി ആദ്യം ആരംഭിക്കുന്നത്. അതായത് തുടക്കത്തിൽ കമ്പനിയുടെ ശ്രദ്ധ ആദ്യം ഈ നഗരങ്ങളിലായിരിക്കും. ഈ സ്‍കൂട്ടർ മറ്റ് സംസ്ഥാനങ്ങളിൽ ലഭ്യമാകില്ല എന്നല്ല, മറ്റ് സംസ്ഥാനങ്ങളിലെയും ഉപഭോക്താക്കൾക്ക് കമ്പനി ഈ സ്‍കൂട്ടർ ക്രമേണ വിൽക്കാൻ തുടങ്ങും.
ഈ ഹോണ്ട സ്‍കൂട്ടറിന് 1.5kWh ഡ്യുവൽ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയുണ്ട്. ഇത് ഒറ്റ ചാർജിൽ 102 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകും. ഈ സ്‍കൂട്ടർ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളോടൊപ്പമാണ് വരുന്നതെന്ന കാര്യം ശ്രദ്ധിക്കുക, കമ്പനിയുടെ പവർ പാക്ക് എക്സ്ചേഞ്ചർ സ്വാപ്പിംഗ് സ്റ്റേഷനിൽ ഈ ബാറ്ററികൾ മാറ്റാവുന്നതാണ്.
നിലവിൽ കമ്പനി ബെംഗളൂരുവിൽ 83 സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും 2026 ആകുമ്പോഴേക്കും 250 സ്റ്റേഷനുകളായി ഉയർത്താനാണ് കമ്പനിയുടെ നീക്കം. മുംബൈയിലും ഡൽഹിയിലും കമ്പനിയുടെ അതേ പ്രവർത്തനം ആരംഭിക്കും. ഈ സ്‌കൂട്ടറിൻ്റെ ഉയർന്ന വേഗത മണിക്കൂറിൽ 80 കി.മീ വരെ ആയിരിക്കും. വെറും 7.3 സെക്കൻഡിന് ഉള്ളിൽ പൂജ്യത്തിൽ നിന്നും 60 കിമി വേഗത ആർജ്ജിക്കാൻ ഈ സ്‍കൂട്ടറിന് കഴിയും.