വരുന്നൂ, ഹോണ്ടയുടെ പുത്തന്‍ ബൈക്ക്

പുത്തന്‍ ബൈക്കിന്റെ ഒരു ടീസര്‍ ചിത്രവും ഹോണ്ട പുറത്ത് വിട്ടിട്ടുണ്ട്. ടീസര്‍ ചിത്രത്തില്‍ പുത്തന്‍ ബൈക്കിന്റെ പിന്‍വശമാണ് നല്‍കിയിരിക്കുന്നത്.
 

Honda introduce New Bike

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട 2020 ഒക്ടോബറിലാണ് ഹൈനസ് സിബി350നെ അവതരിപ്പിച്ചത്. ഈ വര്‍ഷം സെപ്റ്റംബറില്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച ഹൈനസ്-സിബി350 ഇന്ത്യയിലെ ഹോണ്ട ബിഗ്വിങ് ശ്രേണിയിലെ മൂന്നാമത്തെ ബിഎസ്-6 മോഡലാണ്.

ഹൈനെസ്സ് സിബി 350 അടിസ്ഥാനമാക്കി പുത്തന്‍ ബൈക്ക് വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് ഹോണ്ട എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഹൈനെസ്സിന്റെ സ്‌ക്രാംബ്ലര്‍ പതിപ്പാണെന്നാണ് സൂചന എന്നാണ് വിവിധ ഓട്ടോ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 16-ന് ഹോണ്ട ബിഗ്വിങ് ഡീലര്‍ഷിപ്പുകള്‍ വഴി പുത്തന്‍ ബൈക്ക് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുത്തന്‍ ബൈക്കിന്റെ ഒരു ടീസര്‍ ചിത്രവും ഹോണ്ട പുറത്ത് വിട്ടിട്ടുണ്ട്. ടീസര്‍ ചിത്രത്തില്‍ പുത്തന്‍ ബൈക്കിന്റെ പിന്‍വശമാണ് നല്‍കിയിരിക്കുന്നത്. പുത്തന്‍ ബൈക്കിനും ഹൈനെസിന് സമാനമായ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബര്‍ തന്നെയാണ് എന്ന് ടീസര്‍ വ്യക്തമാക്കുന്നു. ടീസര്‍ കാണിച്ചിരിക്കുന്ന പുത്തന്‍ ബൈക്കിന് വണ്ണം കൂടിയ 17 പിന്‍ വീലാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍, ഹൈനെസ്സില്‍ 18-ഇഞ്ച് പിന്‍ വീലാണ്. മാത്രമല്ല പുത്തന്‍ ബൈക്കിന് ഹൈനെസ്സില്‍ നിന്നും തികച്ചും വ്യത്യസ്തമായ ടയര്‍ ത്രെഡ് പാറ്റേണ്‍ ആണ്.

ഹോര്‍നെറ്റ് 2.0 ബൈക്കില്‍ നിന്നും കടമെടുത്തിരിക്കുന്ന ഇന്‍ഡിക്കേറ്ററുകള്‍ ആണ് ബൈക്കില്‍. അല്‍പം മുകളിലേക്കായി ക്രമീകരിച്ചിരിക്കുന്ന എക്‌സ്‌ഹോസ്റ്റ് പൈപ്പ്, സബ്ഫ്രയ്മിനെ മറയ്ക്കും വിധത്തിലുള്ള മാഡ്ഗാര്‍ഡ്, വ്യത്യസ്തമായ കോണ്‍ടൂര്‍ സ്റ്റിച്ചിങ്ങുള്ള സീറ്റ് എന്നിവയാണ് ടീസറിലെ ബൈക്കിന്റെ പ്രത്യേകതകകള്‍. ഹൈനെസ്സ് സിബി 350 അടിസ്ഥാനമായ സ്‌ക്രാംബ്ലര്‍ പതിപ്പായിരിക്കും എത്തുക എന്നാണ് സൂചന. റിപ്പോര്‍ട്ട് അനുസരിച്ച് 5,500 ആര്‍പിഎമ്മില്‍ 20.5 ബിഎച്ച്പി കരുത്തും 3,000 ആര്‍പിഎമ്മില്‍ 30 എന്‍എം പീക്ക് ടോര്‍ക്കും നിര്‍മ്മിക്കുന്ന ഹൈനെസ്സ് സിബി 350-യിലെ 348.36 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എന്‍ജിന്‍ തന്നെയാവും പുത്തന്‍ ബൈക്കിന്റേയും കരുത്ത്.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ വെല്ലുവിളിച്ച് കൊണ്ടാണ് ഹോണ്ട ഹൈനസ് സിബി350നെ അവതരിപ്പിച്ചിരിക്കുന്നത്.  350സിസി, എയര്‍ കൂള്‍ഡ് 4 സ്ട്രോക്ക് ഒഎച്ച്സി സിംഗിള്‍- സിലിണ്ടര്‍ എഞ്ചിനാണ് ഹൈനസ് - സിബി350ന്റെ ഹൃദയം. പിജിഎം-എഫ്1 സാങ്കേതിക വിദ്യ പിന്തുണ നല്‍കുന്നു. ഇത് ഈ വിഭാഗത്തില്‍ ഏറ്റവും കൂടിയ, 3000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്ക് നല്‍കുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios