മുജീബ്, കുര്യാക്കോസ്, വർഗീസ്, പ്രഭു; 4 പേരും 5 ദിവസം കുടുങ്ങിപ്പോയി; അഞ്ചാം നാൾ മത്സ്യതൊഴിലാളികൾക്ക് രക്ഷ
കഴിഞ്ഞ 17 നാണ് ഇവർ മത്സ്യബന്ധനത്തിനായി ആയിക്കരയിൽ നിന്ന് പുറപ്പെട്ടത്
കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കരയ്ക്ക് എത്തിച്ചു. മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടിലാണ് നാലുപേരെയും കരക്കെത്തിച്ചത്. കഴിഞ്ഞ 17 നാണ് ഇവർ മത്സ്യബന്ധനത്തിനായി ആയിക്കരയിൽ നിന്ന് പുറപ്പെട്ടത്. പരപ്പനങ്ങാടി സ്വദേശി മുജീബ്, കോഴിക്കോട് സ്വദേശി കുര്യാക്കോസ്, തിരുവനന്തപുരം സ്വദേശി വർഗീസ് , ഒഡീഷ സ്വദേശി പ്രഭു എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
ബോട്ടിന്റെ ഡ്രൈവർ മുജീബിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് തിരിച്ചുവരാൻ ആവാതെ ഉൾക്കടലിൽ കുടുങ്ങിയത്. കരയ്ക്ക് എത്തിച്ചതിൽ മറ്റു മൂന്നുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. മുജീബിനെ കണ്ണൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന സഫ മോൾ എന്ന ഫൈബർ ബോട്ടും കരയ്ക്ക് എത്തിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 26/11/2024 ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
26/11/2024: *തെക്കൻ കേരളം - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രതാ നിർദേശം
22/11/2024: തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
23/11/2024: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
24/11/2024: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.