അവിശ്വസനീയം! 100 ​​കിമീ പോകാൻ ചെലവ് വെറും എട്ടുരൂപയിൽ താഴെ! ഈ സ്‍കൂട്ടർ വില വെറും 71,500 മാത്രം!

സെലിയോ ഇ ബൈക്ക്സ്  പുതിയ ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടർ X-MEN 2.0 വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ രൂപവും കരുത്തുറ്റ ബാറ്ററി പാക്കും സജ്ജീകരിച്ചിരിക്കുന്ന ഈ സ്‌കൂട്ടറിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില 71,500 രൂപയാണ്.

ZELIO Ebikes launches X-MEN 2.0 electric scooter traveling cost Rs 7.50 only for 100 KM

ലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ സെലിയോ ഇ ബൈക്ക്സ് തങ്ങളുടെ പുതിയ ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടർ X-MEN 2.0 വിപണിയിൽ അവതരിപ്പിച്ചു. കമ്പനിയുടെ മറ്റൊരു ഇലക്ട്രിക് സ്‌കൂട്ടറായ എക്‌സ്-മെൻ സീരീസിൻ്റെ നവീകരിച്ച പതിപ്പാണിത്. മുൻ മോഡലിനേക്കാൾ മികച്ചതാക്കുന്ന ചില പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യയും പുതിയ സ്‍കൂട്ടറിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ആകർഷകമായ രൂപവും കരുത്തുറ്റ ബാറ്ററി പാക്കും സജ്ജീകരിച്ചിരിക്കുന്ന ഈ സ്‌കൂട്ടറിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില 71,500 രൂപയാണ്. മൊത്തം നാല് വൈബ്രൻ്റ് കളർ ഓപ്ഷനുകളോടെയാണ് കമ്പനി X-MEN 2.0 അവതരിപ്പിച്ചിരിക്കുന്നത്. 

X-MEN 2.0 ലെഡ്-ആസിഡ്, ലിഥിയം-അയൺ ബാറ്ററി പാക്കുകളുള്ള നാല് വ്യത്യസ്ത വേരിയൻ്റുകളിൽ വരുന്നു. ലെഡ് ആസിഡ് വേരിയൻ്റുകൾക്ക് 60V 32AH മോഡലിന് 71,500 രൂപയും 72V 32AH മോഡലിന് 74,000 രൂപയുമാണ് വില. കൂടുതൽ വിപുലമായ ലിഥിയം-അയൺ വേരിയൻ്റുകൾ 60V 30AH മോഡലിന് 87,500 രൂപയ്ക്കും 74V 32AH മോഡലിന് 91,500 രൂപയ്ക്കും ലഭ്യമാണ്. സാധാരണക്കാരുടെ ദൈനംദിന യാത്രാ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന തരത്തിലാണ് ഈ സ്കൂട്ടർ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. കോളേജ് വിദ്യാർത്ഥികളെയും ഓഫീസിൽ പോകുന്നവരെയും നഗരത്തിലെ യാത്രക്കാരെയും കണക്കിലെടുത്താണ്  ഈ സ്‍കൂട്ടറിന്‍റെ ഡിസൈൻ. 

X-MEN 2.0 ൻ്റെ രൂപവും രൂപകൽപ്പനയും മുൻ മോഡലിന് സമാനമാണ്. എന്നാൽ ഇതിൽ ചില സൗന്ദര്യവർദ്ധക മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. ഒരു ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ എന്ന നിലയിൽ, 60/72V ശേഷിയുള്ള BLDC ഇലക്ട്രിക് മോട്ടോർ ഉണ്ട്. ഈ സ്‌കൂട്ടർ ഒറ്റ ചാർജിൽ പരമാവധി 100 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുമെന്നും അതിൻ്റെ ടോപ് സ്പീഡ് മണിക്കൂറിൽ 25 കിലോമീറ്ററാണെന്നും കമ്പനി പറയുന്നു. 

7.50 രൂപയ്ക്ക് ഫുൾ ചാർജ്
ഈ ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ പരമാവധി 1.5 യൂണിറ്റ് വൈദ്യുതി മതിയെന്ന് സെലിയോ അവകാശപ്പെടുന്നു. അങ്ങനെയാണെങ്കിൽ കേരളത്തിൽ ഈ സ്‍കൂട്ടർ ഉപയോഗിക്കുകയാണെങ്കിൽ,  ആദ്യ 100 യൂണിറ്റ് വൈദ്യുതിക്ക് ഏകദേശം നാല് രൂപയോളമാണ് യൂണിറ്റിന് നിരക്ക് വരുന്നത്. ഇങ്ങനെ നോക്കിയാൽ യൂണിറ്റിന് ശരാശരി അഞ്ച് രൂപ വച്ച് കണക്കാക്കിയാലും 1.5 യൂണിറ്റ് വൈദ്യുതിക്ക് പരമാവധി 7.5 രൂപ മാത്രം ചെലവാക്കിയാൽ മതിയാകും. അതായത് വെറും ഏഴര രൂപയ്ക്ക് നിങ്ങൾക്ക് ഏകദേശം 100 കിലോമീറ്റർ ദൂരം ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. 

ഫീച്ചറുകൾ
X-MEN 2.0 യിൽ കമ്പനി ചില പ്രത്യേക സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾക്ക് പുറമെ മുൻവശത്ത് അലോയ് വീലുകളുമുണ്ട്. പിൻ ചക്രം ഹബ് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ സ്പ്രിംഗ് ലോഡഡ് ഷോക്ക് അബ്സോർബർ സസ്പെൻഷനും ലഭ്യമാണ്. ഇതിനുപുറമെ, ആൻ്റി തെഫ്റ്റ് അലാറം, പാർക്കിംഗ് സ്വിച്ച്, റിവേഴ്സ് ഗിയർ, യുഎസ്ബി ഫോൺ ചാർജിംഗ് പോർട്ട്, ഡിജിറ്റൽ ഡിസ്പ്ലേ, ഓട്ടോ റിപ്പയർ സ്വിച്ച്, സെൻട്രൽ ലോക്കിംഗ് തുടങ്ങിയ സവിശേഷതകൾ ഈ സ്കൂട്ടറിൽ ഉണ്ട്. 

ചാർജിംഗ് സമയവും പേലോഡും
90 കിലോഗ്രാം ഭാരമുള്ള ഇലക്ട്രിക് സ്കൂട്ടറിന് 180 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയും. അതായത് രണ്ട് പേർക്ക് ഇതിൽ എളുപ്പത്തിൽ യാത്ര ചെയ്യാം. കൂടാതെ, രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്കുകൾ ഉപയോഗിച്ചാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ലിഥിയം ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാൻ നാല് മുതൽ അഞ്ച് മണിക്കൂർ വരെ എടുക്കും. ലെഡ്-ആസിഡ് ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ എട്ട് മുതൽ 10 മണിക്കൂർ വരെ സമയം എടുക്കും. 

വാറന്‍റി
രണ്ട് ബാറ്ററി വകഭേദങ്ങൾക്കും സമഗ്രമായ ഒരു വർഷത്തെ അല്ലെങ്കിൽ 10,000 കിലോമീറ്റർ വാറന്‍റിയും കമ്പനി നൽകുന്നു. ഗ്രീൻ, വൈറ്റ്, സിൽവർ, റെഡ് എന്നിങ്ങനെ നാല് നിറങ്ങളിൽ സ്‍കൂട്ടർ ലഭ്യമാണ്. 2021-ൽ സ്ഥാപിതമായതുമുതൽ , സെലിയോ ഇന്ത്യൻ വിപണിയിൽ അതിൻ്റെ സാന്നിധ്യം അതിവേഗം വിപുലീകരിച്ചു. നിലവിൽ 256ൽ അധികം ഡീലർഷിപ്പുകളുടെ ഒരു ശൃംഖല കെട്ടിപ്പടുക്കുകയും 200,000-ത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുകയും ചെയ്യുന്നു. 2025 മാർച്ചോടെ 400 ഡീലർഷിപ്പുകളിലേക്ക് വ്യാപിപ്പിക്കാൻ കമ്പനിക്ക് വിപുലമായ പദ്ധതികളും ഉണ്ട്. 

ഫുൾ ചാ‍ർജ്ജിൽ 175 കിമീ, 45 മിനിറ്റിൽ 80 ശതമാനം ചാർജ്, വില ഇത്രമാത്രം! വിസ്‍മയിപ്പിക്കും ഇ- ബൈക്ക്

 

Latest Videos
Follow Us:
Download App:
  • android
  • ios