വരുന്നൂ അപ്രീലിയ eSR1 ഇലക്ട്രിക് മൈക്രോ സ്‍കൂട്ടര്‍
ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ അപ്രീലിയ eSR1 ഇലക്ട്രിക് സ്കൂട്ടറുമായി എത്താനൊരുങ്ങുന്നതായി റിപ്പോർട്ട്.
ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ അപ്രീലിയ eSR1 ഇലക്ട്രിക് സ്കൂട്ടറുമായി എത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇ്ക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ മൈക്രോ സ്കൂട്ടറിന് 350W ബ്രഷ്‌ലെസ്സ് മോട്ടോർ ആണ് ഹൃദയം.
ഇത് 280Wh നീക്കംചെയ്യാവുന്ന ബാറ്ററി പാക്കുമായി പ്രവർത്തിക്കുന്നു. കുറഞ്ഞ വേഗതയില്‍ നഗരത്തില്‍ സഞ്ചരിക്കാന്‍ ഈ സ്‍കൂട്ടറിന് സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂർണ്ണ ചാർജിൽ 18 മൈലിനടുത്ത് സഞ്ചരിക്കാൻ മൈക്രോ സ്കൂട്ടറിൽ സാധിച്ചേക്കും.
നീക്കംചെയ്യാവുന്ന ബാറ്ററി പായ്ക്ക് ഉൾപ്പെടുത്തുന്നതുകൊണ്ട് ഇത് വീട്ടിലോ ഓഫീസിലോ എളുപ്പത്തിൽ ചാർജ് ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്നു. ഈ മൈക്രോ സ്കൂട്ടറിൽ ഇരുവശത്തും 10 "വീലുകളുള്ള മഗ്നീഷ്യം അലോയി ഫ്രെയിമിലാണ് നിർമ്മാതാക്കൾ നിർമ്മിച്ചിരിക്കുന്നത്.
659 പൗണ്ട് അഥവാ ഏകദേശം 60,000 രൂപ ആയിരിക്കും അപ്രീലിയ eSR1 മൈക്രോ സ്കൂട്ടറിന്റെ വില. eSR1 മൈക്രോ സ്കൂട്ടറിൽ ഫ്രണ്ട് വീലിനുള്ളിലെ മോട്ടോറിനു മുകളിൽ ഒരുക്കിയിരിക്കുന്ന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും പുറകിൽ കേബിൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിംഗിൾ ഡിസ്കും ലഭ്യമാണ്.
ഉടന്‍ തന്നെ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന വാഹനം തിരഞ്ഞെടുത്ത ലോകവിപണികളിലും ലഭ്യമാകും. എന്നാല്‍ മോഡലിന്‍റെ ഇന്ത്യയിലേക്കുള്ള വരവ് സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകളൊന്നും നിലവിലില്ല.