'സാറിനെ ഇടിച്ചവനെ വെറുതെ വിട്ടു, അദ്ദേഹത്തെ നാണംകെടുത്തേണ്ടിയിരുന്നില്ല': സന്തോഷ് പണ്ഡിറ്റ്
ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായ രജിത് കുമാറിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ മുഴുവന്‍. രജിത് കുമാര്‍ ഇടയ്ക്കിടെ പറയുന്നതപോലെ തന്നെ ഇത് ഇന്‍ജസ്റ്റിസാണെന്ന് പ്രതികരിച്ച നിരവധി ആളുകളാണ് എത്തുന്നത്.
ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായ രജിത് കുമാറിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ മുഴുവന്‍. രജിത് കുമാര്‍ ഇടയ്ക്കിടെ പറയുന്നതപോലെ തന്നെ ഇത് ഇന്‍ജസ്റ്റിസാണെന്ന് പ്രതികരിച്ച നിരവധി ആളുകളാണ് എത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ രജിത് കുമാറിന് ശക്തമായ പിന്തുണയറിയിച്ച് സന്തോഷ് പണ്ഡിറ്റ് എത്തിയിരിക്കുകയാണ്. പാവം രജിത് കുമാര്‍ പുറത്തായതില്‍ വിഷമം ഉണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
സാറിനെ ഇടിച്ചവനെ ടാസ്കിന്‍റെ ഭാഗമെന്നും പറഞ്ഞ് വെറുതെ വിട്ടു, രണ്ടാമത് കൈ ഒടിയാൻ കാരണമായവരെ ടാസ്കിന്‍റെ ഭാഗമാണെന്ന രീതിയില് വെറുതെ വിട്ടു. എന്നാല്‍ സാറിന്‍റെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോള് ഉടനെ പറഞ്ഞുവിട്ടു. അപ്പോള്‍ ടാസ്കിന്‍റെ ഭാഗമെന്ന നീതി കിട്ടിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ഫേസ്ബു്ക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
പാവം Dr. രജിത് സാ൪ പരിപാടിയില് നിന്നും ഔട്ടായതില് വിഷമം ഉണ്ടേ. ഇത്തവണത്തെ വിന്ന൪ ആകുമെന്നും flat അദ്ദേഹം തന്നെ നേടുമെന്നാണ് കരുതിയത്. പക്ഷേ. സാറിനെ ഇടിച്ചവനെ ടാസ്കിന്ടെ ഭാഗമെന്നും പറഞ്ഞ് വെറുതെ വിട്ടു, രണ്ടാമത് കൈ ഒടിയാൻ കാരണമായവരെ ടാസ്കിന്ടെ ഭാഗമാണെന്ന രീതിയില് വെറുതെ വിട്ടു. എന്നാല് സാറിന്ടെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോള് ഉടനെ പറഞ്ഞ് വിട്ടു. അപ്പോള് ടാസ്കിന്ടെ ഭാഗമെന്ന നീതി കിട്ടിയില്ല.
രജിത് സർ നു എന്തെല്ലാം പരുക്കുകൾ പറ്റിയതാണെന്ന് കൂടി ഓ൪ക്കണമായിരുന്നു. ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില് തേജോവധം ചെയ്യണ്ടിയിരുന്നില്ല. ഈ വിഷയം ഇങ്ങനെ ഊതി വീർപ്പിച്ചു അയാളെ അപമാനിച്ചു നാണം കെടുത്തേണ്ടിയിരുന്നില്ല. (വാല് കഷ്ണം..അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോ൪ട്ട്. ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ.. ഞാനിതു വരെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഉടനെ കാണണമെന്ന് ആഗ്രഹിക്കുന്നു. 🧡നിങ്ങൾ കയറിക്കൂടിയത് കോടിക്കണക്കിനു വരുന്ന മലയാളികളുടെ ഹൃദയത്തിലാണ്.... നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാ൪)