Asianet News MalayalamAsianet News Malayalam

കയ്യാങ്കളികളിലേക്ക് മത്സരാര്‍ഥികള്‍; വീക്ക്‌ലി ടാസ്‌കും പോയിന്റുകളും റദ്ദാക്കി ബിഗ് ബോസ്

കോടതിയില്‍ തന്നെ പ്രതിയാക്കി, എലീന നടത്തിയ കേസിന്റെ വാദം തീര്‍ന്നതിന് പിന്നാലെ ഫുക്രുവുമായി സുജോ ഒരു സംഘര്‍ഷം ആരംഭിച്ചിരുന്നു. അതിന്റെ തുടര്‍ച്ച രജിത്തിന് പരിക്കേറ്റതിന് ശേഷവും നടന്നു.
 

bigg boss cancelled weekly task and points
Author
Thiruvananthapuram, First Published Mar 6, 2020, 12:33 AM IST | Last Updated Mar 6, 2020, 12:33 AM IST

ബിഗ് ബോസ് മലയാളം സീസണിലെ സംഭവബഹുലമായ എപ്പിസോഡ് ആയിരുന്നു വ്യാഴാഴ്ചത്തേത്. കോടതി ടാസ്‌ക് പുരോഗമിക്കുന്നതിനിടെ രജിത് കുമാര്‍ വീണ് പരിക്കേറ്റതും പിന്നീട് നിലവിലെ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കിടയില്‍ നടന്ന, കയ്യാങ്കളിയിലേക്ക് നീങ്ങിയ തര്‍ക്കങ്ങളുമൊക്കെയാണ് എപ്പിസോഡിനം അത്തരത്തില്‍ ആക്കിയത്. രജിത്തിന് പൂളില്‍ വീണ് പരിക്കേറ്റതിന് പിന്നാലെ രണ്ട് തര്‍ക്കങ്ങളാണ് പ്രധാനമായും നടന്നത്. ഒന്ന് സുജോയ്ക്കും ഫുക്രുവിനുമിടയില്‍ നടന്ന തര്‍ക്കവും മറ്റൊന്ന് വീണയ്ക്കും അമൃത-അഭിരാമി സഹോദരിമാര്‍ക്കിടയില്‍ നടന്ന തര്‍ക്കവുമായിരുന്നു. കോടതിയില്‍ തന്നെ പ്രതിയാക്കി എലീന നടത്തിയ കേസിന്റെ വാദം തീര്‍ന്നതിന് പിന്നാലെ ഫുക്രുവുമായി സുജോ ഒരു സംഘര്‍ഷം ആരംഭിച്ചിരുന്നു. അതിന്റെ തുടര്‍ച്ച രജിത്തിന് പരിക്കേറ്റതിന് ശേഷവും നടന്നു. ഫുക്രുവിനെതിരേ ബലപ്രയോഗം നടത്തുമെന്ന ഭാവത്തില്‍ സുജോ അടുത്തെങ്കിലും ഫുക്രു കൂസലില്ലാതെ നില്‍ക്കുകയായിരുന്നു. എന്നാല്‍ ഏറെ നേരം ഇരുവരും പരസ്പരം പ്രകോപിപ്പിക്കാനും ശ്രമിച്ചു.

bigg boss cancelled weekly task and points

 

അതേസമയം രജിത്തിന്റെ പരിക്കിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ വീണയുമായി അമൃത തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. കോടതിമുറിയില്‍നിന്ന് പുറത്തേക്കിറങ്ങവെ അതിന് തടസം സൃഷ്ടിക്കാന്‍ വീണ രജിത്തിനെ പിടിച്ചത് താന്‍ കണ്ടെന്നും അതിനുശേഷം വന്ന് അസുഖവിവരം തിരക്കുന്നതില്‍ കാര്യമില്ലെന്നുമായിരുന്നു അമൃതയുടെ പ്രതികരണം. എന്നാല്‍ വയ്യാതിരിക്കുന്ന കൈയില്‍ പിടിച്ചാണ് രജിത്തിനെ താന്‍ നിര്‍ത്തിയതെന്ന അമൃതയുടെ വാദം തെറ്റാണെന്നും പിന്നില്‍നിന്ന് താന്‍ രജിത്തിന്റെ ഉടുപ്പിലാണ് പിടിച്ചിരുന്നതെന്നും വീണയും വാദിച്ചു. എന്നാല്‍ അമൃതയ്ക്ക് പിന്തുണയുമായി അഭിരാമി കൂടി അവിടേയ്ക്ക് എത്തിയതോടെ തര്‍ക്കം മൂര്‍ച്ഛിച്ചു. ഈ സംഭവവികാസങ്ങളെല്ലാം പരിഗണിച്ച ബിഗ് ബോസ് എല്ലാവരെയും ഹാളിലേക്ക് വിളിച്ചുവരുത്തി കടുത്ത തീരുമാനം അറിയിക്കുകയായിരുന്നു. വീക്ക്‌ലി ടാസ്‌കും പോയിന്റുകളും റദ്ദാക്കിയെന്ന് അറിയിച്ച ബിഗ് ബോസ് ഹൗസിലെ ഗ്രൂപ്പിസത്തെയും വിമര്‍ശിച്ചു.

bigg boss cancelled weekly task and points

 

ബിഗ് ബോസിന്റെ വാക്കുകള്‍ ഇങ്ങനെ

'വെള്ളരിപ്രാവുകള്‍ എന്ന പേരില്‍ നിങ്ങള്‍ക്ക് നല്‍കിയ വീക്ക്‌ലി ടാസ്‌കില്‍ തന്നെ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഈ ടാസ്‌കില്‍ ഇന്നുവരെയുള്ള ദിവസങ്ങളില്‍ സംഭവിച്ചതെല്ലാം ഒരു മത്സരത്തിന്റെ അതേ മനോഭാവത്തില്‍ തന്നെയാണ് ബിഗ് ബോസ് കണ്ടിട്ടുള്ളത്. എന്നാല്‍ ഇന്നുണ്ടായ സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കുവാന്‍ സാധിക്കുന്നതല്ല. ശാരീരികമായ മത്സരം വേണ്ട ടാസ്‌കുകളില്‍ ആരോഗ്യകരമായി അത് ചെയ്യാവുന്നതാണ്. ആശയപരമായ വാഗ്വാദങ്ങളും അനുവദനീയമാണ്. പക്ഷേ തരംതാണ രീതിയിലുള്ള അകാരണമായ വഴക്കുകള്‍ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാവുന്നതല്ല. വ്യക്തമായ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടേണ്ട പല പ്രശ്‌നങ്ങളും നിങ്ങള്‍ വ്യക്തിപരമായി എടുത്ത് വഷളാക്കുകയാണ്. ലക്ഷ്യത്തിലേക്ക് മത്സരബുദ്ധിയോടെ ഒറ്റയ്ക്ക് ജയിച്ച് മുന്നേറേണ്ടതിന് പകരം സംഘം ചേര്‍ന്നുള്ള രീതികളാണ് പലപ്പോഴും ഇവിടെ കണ്ടുവരുന്നത്. അത് നിങ്ങളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ചേര്‍ന്നതല്ല. പരസ്പരം മനസിലാക്കാനും പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍പ്പാക്കാനും വേണ്ടിയായിരുന്നു ഈ വീക്ക്‌ലി ടാസ്‌കിലൂടെ സമാധാനപരമായ ഒരാഴ്ച നിങ്ങള്‍ക്ക് നല്‍കിയത്. പക്ഷേ അത് കാത്തുസൂക്ഷിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു. അതുകൊണ്ട് അടിയന്തിരമായി ഈ വീക്ക്‌ലി ടാസ്‌ക് ഇപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുന്നു. ടാസ്‌ക് റദ്ദാക്കിയതുകൊണ്ടുതന്നെ അതിലൂടെ നിങ്ങള്‍ നേടിയ പോയിന്റുകളും ഈ ആഴ്ചയിലെ ലക്ഷ്വറി ബജറ്റും നിങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. ഇനിയുള്ള ബസര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ മുതല്‍ അടുത്ത ബസര്‍ ശബ്ദം  വരെയുള്ള സമയം നിങ്ങള്‍ ആരും ആരോടും ഒന്നും സംസാരിക്കാന്‍ പാടുള്ളതല്ല. ഈ സമയമെങ്കിലും തികഞ്ഞ സമാധാനം പാലിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും ശ്രമിക്കുക.' ഈ അനൗണ്‍സ്‌മെന്റിന് പിന്നാലെ ബസര്‍ ശബ്ദിക്കുകയായിരുന്നു. അടുത്ത ബസര്‍ വരെ ഹൗസ് നിശബ്ദമായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios