ഒരു എപ്പിസോഡിന് ഒരുകോടി ! തമിഴ് ബി​ഗ് ബോസിൽ കമൽഹാസന് പകരം ആ വമ്പൻ താരം- റിപ്പോർട്ടുകൾ

2017ൽ ആയിരുന്നു ബി​ഗ് ബോസ് തമിഴ് ആരംഭിക്കുന്നത്.

reports says actor vijay sethupathi may host in bigg boss tamil season 8

ന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. പരസ്പരം യാതൊരു ബന്ധവും ഇല്ലാത്ത ഒരു കൂട്ടം ആളുകൾ ഒരു വീട്ടിൽ പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതെ നൂറ് ദിവസം കഴിയുക എന്നതാണ് ഷോയുടെ രീതി. ഇതിൽ ഇടയ്ക്ക് വച്ച് പലരും എവിക്ട് ആകും ചിലർ തുടരും. അത്തരത്തിൽ ഓരോരുത്തരായി പുറത്തുപോയി പോയി ഒടുവിൽ പ്രേക്ഷക പിന്തുണയോടെ ഒരാൾ വിജയിയായി ആകും. നിലവിൽ കന്നഡ, തെലുങ്ക്, ഹിന്ദി, മറാഠി, തമിഴ് തുടങ്ങി ഭാഷകളിൽ ഉള്ള ഷോയുടെ മലയാളം ഷോ ആറ് സീസണുകൾ പിന്നിട്ടു കഴിഞ്ഞു. 

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തമിഴ് ബി​ഗ് ബോസിൽ നിന്നും അവതാരകനായിരുന്ന നടൻ കമൽഹാസൻ പിന്മാറുന്നു എന്ന വാർത്ത പുറത്തുവന്നത്. സിനിമാ തിരക്കുകൾ കാരണമാണ് ഇതെന്നും എട്ടാം സീസണിൽ മാത്രമാകും താൻ ഇല്ലാതിരിക്കുക എന്നും കമൽഹാസൻ നേരത്തെ അറിയിച്ചിരുന്നു. ഈ അവസരത്തിൽ പുതിയ സീസണിൽ ആരാകും അവതാരകനാകുക എന്നതാണ് ഉയരുന്ന ചോദ്യം. വിജയ് സേതുപതി ആയിരിക്കും എത്തുക എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

'ഉമ്മയെന്നെ കൊല്ലും'; മുടി മുറിച്ച് ക്യൂട്ട്നെസുമായി നസ്രിയ, കമന്റ് ബോക്സ് ആഘോഷിച്ച് താരങ്ങളും

അതേസമയം, ഒരു കോടിയോളം രൂപയാണ് ഒരു എപ്പിസോഡിനായി വിജയ് സേതുപതിയ്ക്ക് ലഭിക്കുക എന്നാണ് വിവരം. ശനി, ഞായർ ദിവസങ്ങളിലാകും അവതാരകൻ മത്സരാർത്ഥികളെ കാണാൻ എത്തുക. ഒപ്പം സ്പെഷ്യല്‍ എപ്പിസോഡുകളും ഉണ്ടാവും. കമൽഹാസൻ  130 കോടി രൂപയ്ക്ക് കരാർ ഒപ്പിട്ടാണ് അവതാരകനായിരുന്നതെന്നാണ് റിപ്പോർട്ട്.  2017ൽ ആയിരുന്നു ബി​ഗ് ബോസ് തമിഴ് ആരംഭിക്കുന്നത്. കഴിഞ്ഞ ഏഴ് സീസൺ വരെ കമൽഹാസൻ തന്നെ ആയിരുന്നു അവതാരകൻ. എന്തായാലും ആരാകും പുതിയ ബി​ഗ് ബോസ് ഹോസ്റ്റ് എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios