എക്കോസ്‍പോര്‍ട്ടിനെ വീണ്ടും പരിഷ്‍കരിക്കാനൊരുങ്ങി ഫോര്‍ഡ്

എക്കോസ്പോര്‍ട്ട് അടിമുടി മാറി പുതിയ രൂപത്തിലാണ് 2018 നവംബര്‍ മുതല്‍ നിരത്തിലെത്തുന്നത്. എന്നാല്‍ ഈ വാഹനത്തില്‍ വീണ്ടും പുതിയ പരിഷ്‍കാരങ്ങള്‍ക്ക് ഒരുങ്ങുകയാണ് ഫോര്‍ഡ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

New changes in Ford EcoSport

ജനപ്രിയ എസ്‍യുവി എക്കോസ്പോര്‍ട്ടിനെ പരിഷ്‍കരിച്ച പതിപ്പിനെ ഫോര്‍ഡ് അടുത്തിടെയാണ് അവതരിപ്പിച്ചത്. കോംപാക്ട് സ്പോര്‍ട്സ് യൂട്ടിലിറ്റി ശ്രേണിയിലെ മുന്‍നിര മോഡലായ എക്കോസ്പോര്‍ട്ട് അടിമുടി മാറി പുതിയ രൂപത്തിലാണ് 2018 നവംബര്‍ മുതല്‍ നിരത്തിലെത്തുന്നത്. എന്നാല്‍ ഈ വാഹനത്തില്‍ വീണ്ടും പുതിയ പരിഷ്‍കാരങ്ങള്‍ക്ക് ഒരുങ്ങുകയാണ് ഫോര്‍ഡ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

എക്കോസ്പോര്‍ടിന്‍റെ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററില്‍ കൂടുതല്‍ സാങ്കേതികവിദ്യ ഒരുക്കാനാണ് ഫോര്‍ഡ് ശ്രമിക്കുന്നത്. വളരെ ലളിതമായ ഇന്‍ട്രുമെന്റ് ക്ലെസ്റ്ററായിരുന്നു വാഹനത്തിന്‍റെ ഇന്റീരിയറിലെ ആഡംബരത്തിന് അപവാദമായി നിന്നിരുന്നത്.  അതിനാല്‍  ടോപ്പ് എന്‍ഡ് മോഡലുകളില്‍ ഇത് മാറ്റി എസ് മോഡലില്‍ നല്‍കിയിരിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ നല്‍കാനാണ് ഫോര്‍ഡിന്‍റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്കോ സ്‌പോര്‍ട്ട് എസില്‍ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റിലായിരിക്കും ടൈറ്റാനിയം, ടൈറ്റാനിയം പ്ലെസ് മോഡലുകള്‍ ഒരുങ്ങുക.

ക്രോമിയം റിങ്ങുകള്‍ ആവരണം ചെയ്യുന്ന സ്പീഡോ മീറ്ററും ടാക്കോ മീറ്ററുമാണ് എക്കോ സ്‌പോര്‍ട്ട് എസിലുള്ളത്. മുമ്പ് നല്‍കിയിരുന്നതില്‍ നിന്ന് വ്യത്യസ്തമായി വലിയ ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ ഇതില്‍ നല്‍കിയേക്കും. എന്നാല്‍, അടിസ്ഥാന മോഡലില്‍ പഴയത് തുടരും. 

പുറംമോടിയില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയ രണ്ടാം തലമുറ വാഹനമാണ് 2018 നവംബറില്‍ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ എക്‌സ്റ്റീരിയര്‍ ഡിസൈനില്‍ പരിഷ്‍കാരമൊന്നും ഉണ്ടാകാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ Ti-VCT പെട്രോള്‍, 1.5 ലിറ്റര്‍ TDCi ഡീസല്‍ എന്‍ജിനുകളാണ് എക്കോസ്‌പോര്‍ട്ടിന്‍റെ ഹൃദയം. 121.3 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍.  5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കുമാണ് (പാഡില്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷന്‍. ആംബിയന്റ്, ട്രെന്റ്, ട്രെന്റ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ അഞ്ചു പതിപ്പുകളിലാണ് വാഹനം എത്തുന്നത്.

വലിയ പ്രൊജക്​ടര്‍ ഹെഡ്​ ലൈറ്റുകളും ​ഡേടൈം റണ്ണിങ്ങ് ലാമ്പും പുതിയ വീതിയേറിയ ഹെക്സാഗണല്‍ ഗ്രില്ല്,  പുതുക്കിയ ബമ്പറും പരന്ന ഫോഗ് ലാമ്പുകളും ഒക്കെച്ചേര്‍ന്ന രൂപമാണ് വാഹനത്തിന്​.  ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി ബ്രെസ എന്നിവയാണ് എക്കോസ്‌പോര്‍ട്ടിന്റെ പ്രധാന എതിരാളികള്‍. 
 

Latest Videos
Follow Us:
Download App:
  • android
  • ios