ഒരുപാടുമാറിപ്പോയെന്ന് ഫാൻസ്! അഞ്ച് ഡോർ മഹീന്ദ്ര ഥാറിൻ്റെ ഫൈനൽ പ്രൊഡക്ഷൻ രൂപം കണ്ടമ്പരപ്പ്


മുമ്പും പരീക്ഷണത്തിനിടെ വാഹനം പലതവണ ക്യാമറകളിൽ പതിഞ്ഞിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമാണ് ഇപ്പോൾ പരീക്ഷിക്കുന്ന ഫൈനൽ പ്രൊഡക്ഷൻ പതിപ്പ് എന്നാണ് റിപ്പോര്‍ട്ടുകൾ. 

Mahindra Thar 5-door final production spec spied in three new shades

ഹീന്ദ്ര ഥാറിൻ്റെ 5-ഡോർ പതിപ്പിനായുള്ള കാത്തിരിപ്പിലാണ് വാഹനലോകം. ഇത്രകാലവും പുതിയ വാഹനത്തിന്‍റെ നേർക്കാഴ്ചയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ഫാൻസ്. ഇപ്പോഴിതാ അതിൻ്റെ ചില ചിത്രങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. ഈ വർഷം ഓഗസ്റ്റ് 15 ന് ഇത് ലോഞ്ച് ചെയ്യാൻ പോകുകയാണ് വാഹനം. ലോഞ്ച് ദിനം അടുക്കുന്തോറും  ഥാർ 5-ഡോർ എസ്‌യുവിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. 

മുമ്പും പരീക്ഷണത്തിനിടെ വാഹനം പലതവണ ക്യാമറകളിൽ പതിഞ്ഞിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമാണ് ഇപ്പോൾ പരീക്ഷിക്കുന്ന ഫൈൻ പ്രൊഡക്ഷൻ പതിപ്പ് എന്നാണ് റിപ്പോര്‍ട്ടുകൾ. ഓട്ടോ ജേണലായ റഷ് ലൈനാണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പരീക്ഷണ മോഡൽ മറച്ചുവെച്ചിരിക്കുന്ന നിലയിലാണെങ്കിലും ചില സ്ഥലങ്ങളിൽ അതിൻ്റെ നിറം ദൃശ്യമാണ്. ചുവപ്പും കറുപ്പും നിറങ്ങൾ അതിൽ കാണാം. ലോഞ്ച് ചെയ്യുന്ന സമയത്ത് ഈ വാഹനം 5-6 വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൻ്റെ രൂപകല്പനയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. 

വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും DRL-കളുമുണ്ട്. ഇതിന് പുറമെ പുതിയ മൾട്ടി-സ്ലാറ്റ് ഗ്രില്ലും സൈഡ് സ്റ്റെപ്പുകളും ഉണ്ട്. രണ്ട് നിറമുള്ള അലോയ് വീലുകളുംകാണാം. അവ നിലവിലെ മൂന്ന് ഡോർ ഥാറിൽ നിന്ന് സ്വീകരിച്ചതാണ്. ടേൺ ഇൻഡിക്കേറ്ററുകൾ അതിൻ്റെ ഫെൻഡറുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇതിന് പ്ലാസ്റ്റിക് ക്ലാഡിംഗ്, പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, ടെയിൽഗേറ്റിലെ സ്പെയർ ടയറിന് ഒരു കവർ എന്നിവ ലഭിക്കുന്നു. മാരുതി ഥാർ 5-ഡോറിൽ നിരവധി പുതിയ ഫീച്ചറുകൾ ലഭ്യമാണ്. ഇതിന് വലിയ ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, ഡ്യുവൽ-പാൻ സൺറൂഫ്, ആംറെസ്റ്റ്, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ബി-പില്ലർ മൗണ്ടഡ് റിയർ ഡോർ ഹാൻഡിൽ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ ലഭിക്കുന്നു. മൂന്ന് ഡോർ ഥാർ പോലെ മാരുതി ഥാർ 5-ഡോർ, 2.0-ലിറ്റർ ടർബോ-പെട്രോൾ, 2.2-ലിറ്റർ ഡീസൽ എഞ്ചിനുകളായിരിക്കും. ഈ എഞ്ചിനുകൾ ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിക്കും.  

ഈ വാഹനം ഫോഴ്‌സ് ഗൂർഖ 5-ഡോറുമായും ജനപ്രിയ എസ്‌യുവികളായ ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ, എംജി ആസ്റ്റർ തുടങ്ങിയവയുമായും മത്സരിക്കും.

 

Latest Videos
Follow Us:
Download App:
  • android
  • ios