ബിഎസ്6 ഒബിഡി 2 ട്രക്കുകള്‍ക്ക് മൈലേജ് ഗ്യാരന്‍റിയുമായി മഹീന്ദ്ര
മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ (എംടിബിഡി) കമ്പനിയുടെ ബിഎസ്6 ഒബിഡി 2 ശ്രേണിയിലുള്ള എച്ച്സിവി, എല്‍സിവി, ഐസിവി ട്രക്കുകളുടെ ബ്ലാസോ എക്സ്, ഫ്യൂരിയോ, ഓപ്റ്റിമോ, ജയോ മോഡലുകള്‍ക്ക് മൈലേജ് ഗ്യാരന്‍റി പ്രഖ്യാപിച്ചു.
മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ (എംടിബിഡി) കമ്പനിയുടെ ബിഎസ്6 ഒബിഡി 2 ശ്രേണിയിലുള്ള എച്ച്സിവി, എല്‍സിവി, ഐസിവി ട്രക്കുകളുടെ ബ്ലാസോ എക്സ്, ഫ്യൂരിയോ, ഓപ്റ്റിമോ, ജയോ മോഡലുകള്‍ക്ക് മൈലേജ് ഗ്യാരന്‍റി പ്രഖ്യാപിച്ചു. ഗെറ്റ് മോര്‍ മൈലേജ് ഓര്‍ ഗീവ് ദ ട്രക്ക് ബാക്ക് (കൂടുതല്‍ മൈലേജ് നേടൂ, അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കൂ) എന്ന ആശയത്തില്‍ വ്യവസായത്തിലെ തന്നെ ആദ്യ സംരംഭത്തിലൂടെ ഇന്ധന വില വര്‍ധനവും പുതിയ മാനദണ്ഡങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഉപഭോക്താക്കളെ സഹായിക്കുകയാണ് മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍റെ ലക്ഷ്യം എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഉയര്‍ന്ന മൈലേജ് ഉറപ്പാക്കുന്നതിന് 7.2ലിറ്റര്‍ എംപവര്‍ എഞ്ചിന്‍, എംഡിഐ ടെക് എഞ്ചിന്‍, ഫ്യൂവല്‍ സ്മാര്‍ട്ട് ടെക്നോളജി, മൈല്‍ഡ് ഇജിആര്‍, അത്യാധുനിക ഐമാക്സ് ടെലിമാറ്റിക്സ് സൊല്യൂഷന്‍ തുടങ്ങിയ നിരവധി സാങ്കേതിക സവിശേഷതകള്‍ ഈ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.
ഈ മെച്ചപ്പെടുത്തലുകളുടെ ഫലപ്രാപ്തി ഉറപ്പാക്കാനായി മറ്റു കമ്പനികളുടെ വാഹനങ്ങളില്‍ ഉള്‍പ്പെടെ 71 മോഡലുകളിലായി 21 ഉല്‍പ്പന്ന വിഭാഗങ്ങളില്‍ മഹീന്ദ്ര ഇന്‍റന്‍സ് ഫ്ലുയിഡ് എഫിഷ്യന്‍സി (ഡീസല്‍ പ്ലസ് ആഡ് ബ്ലൂ) പരിശോധന നടത്തിയിരുന്നു. ഒരു ലക്ഷം കിലോമീറ്ററിലധികം നീണ്ട ഈ പരീക്ഷണ വേളയില്‍ വ്യത്യസ്തമായ ലോഡും റോഡ് സാഹചര്യങ്ങളും ഉള്‍പ്പെടുത്തി.
ഈ വര്‍ക്ഷോപ്പില്‍ 36 മണിക്കൂര്‍ ഗ്യാരന്‍റീഡ് ടേണ്‍അഎറൗണ്ട്, ഡ്രൈവര്‍മാര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ കാഷ്വാലിറ്റി കവറേജ്, അടിയന്തിര സാഹചര്യങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഒന്നിലധികം ഭാഷകളില്‍ 24/7 പിന്തുണ തുടങ്ങി വിവിധ പദ്ധതികളിലൂടെയും മഹീന്ദ്ര ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത ഉടമസ്ഥത അനുഭവമാണ് നല്‍കിയതെന്നും കമ്പനി അവകാശപ്പെടുന്നു.
മികച്ച ഹൈടെക് വൈദഗ്ധ്യം, ആഴത്തിലുള്ള ധാരണ, ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു പ്രധാന നീക്കമാണ് ട്രക്ക് ശ്രേണിയിലുടനീളമുള്ള ഗ്യാരന്‍റിയെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്‍റെ ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ പ്രസിഡന്‍റും എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ് ബിസിനസ് സിഇയും മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗവുമായ വിനോദ് സഹായ് പറഞ്ഞു.