Weekly Horoscope : ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ വാരഫലം
2022 ഫെബ്രുവരി 13 മുതൽ ഫെബ്രുവരി 19 വരെ ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഈ ആഴ്ചയിലെ ഫലം പറയുന്നു.
അശ്വതി...
പലകാര്യങ്ങൾക്കും വിഘ്നങ്ങൾ ഉണ്ടാകും. ശാരീരിക അസ്വസ്ഥതകൾക്കും സാധ്യതയുണ്ട്. സാമ്പത്തിക ഞെരുക്കം അനുഭവിക്കും. പ്രവർത്തന രംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം.കുടുംബാംഗങ്ങളുമായി കലഹിക്കാൻ ഇടയുണ്ട്.
ഭരണി...
കുടുംബസ്വത്ത് നഷ്ടപ്പെട്ട് പോകാതെ സൂക്ഷിക്കുക. നിർത്തിവച്ച പഠനം പുനരാരംഭിക്കും.കുടുംബത്തോട് അകന്നു കഴിയേണ്ടി വരാം.സാമ്പത്തിക ഞെരുക്കം ഉണ്ടാകും. ആരോഗ്യം തൃപ്തികരമായി തുടരും.
കാർത്തിക...
പുതിയ സ്ഥലം വാങ്ങും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. സാമ്പത്തിക സ്ഥിതി പുരോഗമിക്കും.തീർത്ഥാടനത്തിൽ പങ്ക് ചേരും. ദാമ്പത്യ ഐക്യം ഉണ്ടാകും. സഹോദര സഹായം ലഭിക്കും.
രോഹിണി...
ആരോഗ്യസ്ഥിതി മെച്ചപ്പെടും. പല കാര്യങ്ങളും ആഗ്രഹക്കുന്ന പോലെ നടക്കും. പുതിയ വാഹനം സ്വന്തമാക്കും. സുഹൃത്തിന്റെ സഹായത്തോടെ ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം.വിവാഹ ആലോചനകൾക്ക് തടസം നേരിടും.
മകയിരം...
വരുമാനം വർദ്ധിക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കും. ധാരാളം യാത്രകൾ ആവശ്യമായി വരും. സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. മകളുടെ വിവാഹം നിശ്ചയിക്കും.ആരോഗ്യം തൃപ്തികരം ആണ്.
തിരുവാതിര...
വരുമാനം വർദ്ധിക്കും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമാണ് വിനോദ യാത്രയിൽ പങ്കുചേരും. പൊതുവേ ഈശ്വരാധീനം ഉള്ള കാലമാണ്.
പുണർതം...
പുതിയ സംരംഭങ്ങൾ ആരംഭിക്കും.വരുമാനം വർദ്ധിക്കും. കോടതി വിധി അനുകൂലമായി തീരും.ദമ്പതികൾക്ക് ഒന്നിച്ചു കഴിയാൻ സാധിക്കും. സന്താനങ്ങളുടെ വിവാഹം നിശ്ചയിക്കും.
പൂയ്യം...
കുടുംബത്തിൽ സമാധാനം നിലനിൽക്കും.ആരോഗ്യം ശ്രദ്ധിക്കുക. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.അന്യരിൽ നിന്ന് പോലും സഹായം ലഭിക്കും.അവിവാഹിതരുടെ വിവാഹം നടക്കും.
ആയില്യം...
കുടുംബത്തിൽ സമാധാനം നിലനിൽക്കും. കാത്തിരുന്ന സ്ഥാനക്കയറ്റം ലഭിക്കും. യാത്രാക്ലേശം വർദ്ധിക്കും.വീട് പുതുക്കി പണിയും.യുവാക്കളുടെ വിവാഹം നടക്കും. പല രീതിയിൽ വരുമാനം വർദ്ധിക്കും.എതിർപ്പുകൾ അതിജീവിക്കും.
മകം...
ആരോഗ്യം മെച്ചപ്പെടും. കുടുംബത്തോടൊപ്പം കഴിയാവുന്ന രീതിയിൽ സ്ഥലം മാറ്റം കിട്ടും. മാതാപിതാക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. തീർത്ഥയാത്രകൾക്ക് സാധ്യതയുണ്ട്.
പൂരം...
കുടുംബത്തിൽ സമാധാനം നിലനിൽക്കും. ദീർഘയാത്രയ്ക്ക് അവസരം ലഭിക്കും. സുഹൃത്തുമായി ഉല്ലാസയാത്രയിൽ പങ്ക്ചേരും. ഉപരിപഠനത്തിന് അവസരം ലഭിക്കും. ബന്ധുക്കളെ സന്ദർശിക്കും.
ഉത്രം...
തടസപ്പെട്ടു കിടന്ന കാര്യങ്ങൾ തുടർന്ന് കൊണ്ട് പോകാൻ കഴിയും.സാമ്പത്തിക ഞെരുക്കം ഉണ്ടാകും.ഒട്ടേറെ കാര്യങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.പരീക്ഷയിൽ വിചാരിച്ച് നേട്ടം ലഭിക്കില്ല.
അത്തം...
സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബ ജീവിതം തൃപ്തികരം ആണ്.പ്രതിസന്ധികളിൽ തളരാതെ മുന്നേറാൻ കഴിയും.കാർഷിക ആദായം വർദ്ധിക്കും. കടം കൊടുത്ത പണം മടക്കി കിട്ടും.
ചിത്തിര...
പുതിയ വാഹനം വാങ്ങും .കുടുംബത്തിൽ ഒരു സൽകർമ്മം നടക്കും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും.തൊഴിൽരഹിതർക്ക് ഉദ്യോഗം ലഭിക്കും. ചിലർ വീട് പുതുക്കി പണിയും. പരീക്ഷയിൽ ഉന്നത വിജയം നേടും.
ചോതി...
സാമ്പത്തികമായി അനുകൂലമായ കാലമാണ്.വീട് പുതുക്കി പണിയും . കുടുംബ ജീവിതം ഊഷ്മളമാകും.തീർത്ഥ യാത്ര ചെ യ്യും. തൊഴിൽരംഗത്ത് കാര്യങ്ങൾ ഭംഗിയായി നിർവഹിക്കും.പൂർവിക സ്വത്ത് കൈവശം വന്നുചേരും.
വിശാഖം...
വീട്ടിൽ ഐശ്വര്യം നിലനിൽക്കും. പുതിയ സംരംഭങ്ങൾ വിജയിക്കും.യാത്രകൾ ഗുണകരം ആകും. ധനസ്ഥിതി തൃപ്തികരം. കടം കൊടുത്ത് പണം മടക്കി കിട്ടും. പഴയ സുഹൃത്തിനെ കണ്ടു മുട്ടും.
അനിഴം...
ശാരീരികമായ അലട്ടലുകൾ ഉണ്ടാ കും.കലാരംഗത്ത് ശോഭിക്കും. മൽസരിച്ച് ചില സ്ഥാനം നേടും.കാത്തിരുന്ന ഉത്തരവ് കൈയിൽ എത്തും.സാമ്പത്തിക ഞെരുക്കം ഉണ്ടാകും. വിവാഹാലോചനകൾക്ക് മുടക്കം വരും.
തൃക്കേട്ട...
വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. കടബാധ്യതകൾ പൂർണമായി തീർക്കാ ൻ കഴിയും. ബന്ധുക്കളെ സന്ദർശിക്കും .കാർഷിക കാര്യങ്ങളിൽ ഉൽസാഹം വർദ്ധിക്കും.
മൂലം...
സാമ്പത്തികനില മെച്ചപ്പെടും ആരോഗ്യം തൃപ്തികരം. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. അശ്രദ്ധ കൊണ്ട് അപകടം ഉണ്ടാകാം. യാത്രകൾ ഗുണം ചെയ്യും. പരീക്ഷയിൽ നല്ലമാർക്ക് നേടും. വിദേശത്ത് നിന്നും ഒരു സമ്മാനം ലഭിക്കും.
പൂരാടം...
വിദേശയാത്ര നടടത്തുംആഭരണങ്ങളും അലങ്കാരവസ്തുക്കളും സമ്മനമായി ലഭി ക്കും.മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും.സാമ്പത്തികനില മെച്ചപ്പെടും.ആരോഗ്യം ശ്രദ്ധിക്കുക.പഠനകാര്യങ്ങളിൽ അലസത അനുഭവപ്പെടും.
ഉത്രാടം...
സാമ്പത്തിക നില മെച്ചപ്പെടും. വിദേശത്തു നിന്നും ഒരു സന്തോഷവാർത്ത എത്തി ചേരും.എതിർപ്പുകൾ തരണം ചെയ്യാൻ കഴി യും.പുതിയ വീട്ടിലേക്ക് താമസം മാറും.നിയമ കാര്യങ്ങളിൽ അനുകൂല തീരുമാനം ലഭിക്കും.
തിരുവോണം...
ചിലവുകൾ നിയന്ത്രിക്കാൻ കഴിയും.കുടുംബജീവിതം ആഹ്ളാദകരം ആ കും.ഉത്തരവാദിത്വം ഏറ്റെടുത്തു പല കാര്യങ്ങ ളും വിജയിപ്പിക്കും.വസ്തു ഇടപാടുകൾ ലാഭകരമായി നടത്തും. ആരോഗ്യം ശ്രദ്ധിക്കുക.
അവിട്ടം...
പുതിയ പ്രേമബന്ധം ഉടലെടുക്കും. വിദ്യാർത്ഥികൾ നല്ലവിജയം വരിക്കും. മറ്റുള്ളവരുടെ തെറ്റി ദ്ധാരണകൾ മാറ്റാൻ കഴിയും. സഹപ്രവർ ത്തകരെ സഹായിക്കും. പുണ്യ കർമ്മങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും.
ചതയം...
അനാവശ്യ ചിലവുകൾ വന്നു ചേരും. കുടുംബ ജീവിതം ഊഷ്മളമാകും. ഏറെ കാത്തിരുന്നകാര്യങ്ങൾ സഫല മാകും. ഈശ്വരാ നുകൂലം ഉള്ള സമയം ആണ്. വിദേശ യാത്രയ് ക്ക് അവസരം പ്രതീക്ഷിക്കാം.
പൂരുരുട്ടാതി...
ഭാഗ്യമുള്ള കാലമായി അനുഭവപ്പെടും.മക്കളുടെ വിജയത്തിൽ സന്തോഷിക്കാം. സാമ്പത്തികനില ഭദ്രം ആണ്. നിർമ്മാണ മേഖലയിൽ പണം മുടക്കും. അനാവശ്യ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.
ഉതൃട്ടാതി...
വരുമാനം വർദ്ധിക്കും. ശത്രക്കളുടെ ഉപദ്രവങ്ങൾ ഉണ്ടാകും.പുതിയ വാഹനം വാങ്ങാൻ കഴിയും .സ്ഥലം മാറ്റം ഉണ്ടാകും. സന്താനങ്ങൾ സന്തോഷം വാർത്ത നൽകും. ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹിച്ച ജോലി ലഭിക്കും.
രേവതി...
അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണ്. കുടുബത്തിൽ ഐശ്വര്യം നിലനിൽക്കും.ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും.ആരോഗ്യം മോശമാകും. പ്രവർത്തന രംഗത്തെ ബുദ്ധിമുട്ട് ഇല്ലാതാകും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant