പയ്യാവൂർ ശിവ ക്ഷേത്രം ; ചടങ്ങുകളെ കുറിച്ച് അറിഞ്ഞിരിക്കാം
പ്രധാന ഉത്സവം 12- ാം ദിവസമാണ്. ഈ ദിവസം നെയ്യാമൃതത്തിനായി ക്ഷേത്രത്തിന് സമീപത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് നെയ്യ് കൊണ്ടുവരും. ആചാരത്തിൽ മൂർത്തിയിൽ നെയ്യ് പുരട്ടുന്നു. തുടി കൊട്ടിപ്പാട്ട്, തെയ്യം പടിപ്പാട്ട്, കുഴിയടുപ്പി ൽ നൃത്തം തുടങ്ങിയ അപൂർവ ക്ഷേത്രകലാരൂപങ്ങൾ ഇക്കാലത്ത് അവതരിപ്പിക്കുന്നു.
കണ്ണൂർ ജില്ലയിൽ കേരള-കർണാടക അതിർത്തിയോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ക്ഷേത്രത്തിലെ ശിവലിംഗം സ്വയം ഭൂവാണ്. ശിവലിംഗം ഭൂനിരപ്പിൽ നിന്ന് വളരെ താഴെയാണ്. കീരാത രൂപത്തിലുള്ള (വേട്ടക്കാരൻ) ദേവൻ കിഴക്കോട്ട് ദർശനമാണ്. അയ്യപ്പ നും സോമേശ്വരിയുമാണ് ഉപദേവതകൾ.
പയ്യാവൂർ ശിവക്ഷേത്രത്തിലെ വാർഷിക ഉത്സവം കുംഭസംക്രാന്തിക്ക് രണ്ട് ദിവസം മുമ്പ് ആരംഭിക്കുന്നു - മകരമാസത്തിലെ 29 -ാം ദിവസം.സാധാരണയായി കുംഭം 15നാണ് ഉത്സവം അവസാനിക്കുക.
ഉത്സവ പന്തലിനുള്ള സാമഗ്രികൾ (തെങ്ങോലകൾ കൊണ്ട് നിർമ്മിച്ച മേൽ ക്കൂര) ചൂളിയാടുകാരാണ് നൽകുന്നത്.
പയ്യാവൂർ ഉൽസവം ഊട്ടുത്സവം എന്നാണ് അറിയപ്പെടുന്നത്. കുടക് ,കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ആളുകൾ ഈ ഉത്സവത്തിന് എ ത്തുന്നു.കുടകിലെ ജനങ്ങൾ ഉത്സവത്തോടനു ബന്ധിച്ച് ക്ഷേത്രത്തിൽ പല വഴിപാടുകളും ചടങ്ങുകളും നടത്തുന്നു. ഇവിടത്തെ കൗതുകകരമായ ചടങ്ങാണ് കാലവരവ്, കാളകളുടെ പുറത്ത് അരി കയറ്റി അർപ്പിക്കുക.
കുടകിലെ കർഷകരാണ് ശിവന് ഊട്ടുകാഴ്ച കൊണ്ടുവരുന്നത്. ഉത്സവത്തിന്റെ വിവിധ ദി വസങ്ങളിൽ ഭക്തരുടെ ഊട്ടുക്കാഴ്ച കൃഷി യിടം വഴിപാട് നടക്കുന്നു. ഊട്ടുത്സവത്തിന്റെ ഭാഗമായി നടക്കുന്ന രസകരമായ മറ്റൊരു ചടങ്ങാണ് ഓമനക്കാഴ്ച വഴി പാട്. ഇതിൽ ഭക്തർ സമീപത്തെ പാടങ്ങളിൽ നിന്ന് വാഴക്കുലകൾ ചുമന്ന് ക്ഷേത്രത്തിലെത്തും. വിവിധ ഗ്രാമങ്ങൾ വിവിധ ദിവസങ്ങളി ൽ ഈ ആചാരം നടത്തുന്നു.
പ്രധാന ഉത്സവം 12- ാം ദിവസമാണ്. ഈ ദിവസം നെയ്യാമൃതത്തിനായി ക്ഷേത്രത്തിന് സമീപത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് നെയ്യ് കൊണ്ടുവരും. ആചാരത്തിൽ മൂർത്തിയിൽ നെയ്യ് പുരട്ടുന്നു. തുടി കൊട്ടിപ്പാട്ട്, തെയ്യം പടിപ്പാട്ട്, കുഴിയടുപ്പി ൽ നൃത്തം തുടങ്ങിയ അപൂർവ ക്ഷേത്രകലാരൂപങ്ങൾ ഇക്കാലത്ത് അവതരിപ്പിക്കുന്നു.
തയ്യാറാക്കിയത്
ഡോ: പിബി. രാജേഷ്,
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337
Read more പ്രദോഷ വ്രതം നോറ്റാൽ അനേകഫലം !