Horoscope Today : ദിവസഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ?

കാർത്തിക, രോഹിണി, മകയിരം എന്നീ നക്ഷത്രക്കാരില്‍ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. കുടുംബസമാധാനം ഉണ്ടാകും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. 

horoscope today 2022 feb 9 dr pb rajesh

മേടം: (അശ്വതി, ഭരണി, കാർത്തിക1/4) 

വീട്ടിലൊരു മംഗളകർമ്മങ്ങൾ നടക്കും. സന്തോഷം ഉണ്ടാകുന്ന സന്ദേശം എത്തിചേരും. ഓഹരി വിപണിയിലും ഊഹകച്ചവടത്തിലും ലാഭമുണ്ടാകും. ബന്ധുക്കളുടെ സഹായങ്ങൾ ലഭിക്കും. 

ഇടവം: (കാർത്തിക3/4, രോഹിണി, മകയിരം1/2) 

ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. ആചാരാനുഷ്ഠാനങ്ങൾക്കായി പണം ചെലവഴിക്കും. കുടുംബസമാധാനം ഉണ്ടാകും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. 

മിഥുനം: (മകയിരം1/2, തിരുവാതിര, പുണർതം3/4)

എല്ലാ കാര്യങ്ങളിലും ശോഭിക്കാൻ സാധിക്കും. കർമ്മരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സന്തോഷം തരുന്ന വാർത്തകൾ മക്കളിൽ നിന്നും ലഭിക്കും. ഭാഗ്യം അനുകൂലമായ സമയമാണ്. 

കര്‍ക്കടകം: (പുണർതം1/4, പൂയം, ആയില്യം) 

കുറച്ചുദിവസമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും, പുതിയ വാഹനം വാങ്ങും.,കേസുകളിൽ വിജയിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. 

ചിങ്ങം: (മകം, പൂരം, ഉത്രം1/4) 

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വ്യവഹാരകാര്യങ്ങളിൽ അനുകൂല സമയം. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. ആരോഗ്യകാര്യത്തിൽ അധിക ശ്രദ്ധ നൽകുക. 

കന്നി: (ഉത്രം3/4,  അത്തം, ചിത്തിര1/2)

വിദേശത്തു കഴിയുന്നവർക്ക് നല്ല സമയമാണ്. നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചുകിട്ടും. കലാപ്രവർത്തനങ്ങൾക്ക് അംഗീകാരം കിട്ടാനിടയുണ്ട്. കടം കൊടുത്ത പണം തിരികെ കിട്ടും. 

തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4) 

വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. ജോലിയിൽ പലവിധ പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. ബിസിനസിൽ കടുത്ത മത്സരം നേരിടും. കുടുംബജീവിതം സമാധാനം നിറഞ്ഞതാണ്. 

വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട) 

പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. വിഘ്‌നങ്ങളെ തരണം ചെയ്യും. ഇന്റർവ്യൂകളിൽ വിജയം നേടും. അനാവശ്യ ചിലവുകൾ നിയന്ത്രിക്കുക. 

ധനു: (മൂലം, പൂരാടം, ഉത്രാടം1/4)

ആരോഗ്യ സ്ഥിതി മെച്ചപ്പെടും. ബിസിനസ് മേഖലയിൽ കൂടുതൽ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾ പഠനത്തിൽ അലസരാകും. ചിലർക്ക് പ്രമോഷന് സാധ്യത ഉണ്ട്. 

മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. പ്രവർത്തനങ്ങളിലെ മന്ദത മാറും. കാർഷികാദായം മോശമാകില്ല. ദമ്പതികൾ തെറ്റിദ്ധാരണകൾ മറന്ന് ഒന്നിക്കും. 

കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. അപ്രതീക്ഷിതമായി സ്ഥാനമാനം ലഭിക്കും. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. പങ്കു ബിസിനസ് ഗുണകരമായി തീരും. 

മീനം: (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി ) 

ആരോഗ്യ കാര്യങ്ങൾക്കുവേണ്ടി ചെലവുകൾ അധികമാകും. അന്യ സ്ത്രീകളുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കുക. പുതിയ ബിസിനസ് തുടങ്ങാൻ അനുകൂലമായ കാലമല്ല. യാത്രകൾ ഗുണകരമാകും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios