ദിവസഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് പൊതുവേ സന്തോഷകരമായ ഒരു ദിവസമാണ്
മകം,പൂരം,ഉത്രം എന്നീ നക്ഷത്രക്കാർക്ക് കിട്ടില്ല എന്ന് വിചാരിച്ചിരുന്ന ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. സാമ്പത്തിക നില ഭദ്രമാണ്.പുണ്യകർമ്മങ്ങളിൽ പങ്കെടുക്കാനും യോഗമുണ്ട്.
മേടം:- (അശ്വതി,ഭരണി,കാർത്തിക 1/4)
പങ്കാളിയോടൊപ്പം പുണ്യകർമ്മങ്ങളിൽ പങ്കെടുക്കാൻ ഇടയുണ്ട്.പൊതുവേ ഉത്സാഹം തോന്നുന്ന ദിവസമാ ണിന്ന്.വീട്ടിൽസമാധാനം നിലനിൽക്കും.സാമ്പത്തിക കാര്യത്തിൽ ഭയപ്പെടാനില്ല.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അനാവശ്യ ചെലവുകളും യാത്രകളും വന്നു ചേരും.ഇളയ സഹോദരനെ സഹായിക്കേണ്ടതായി വരാം. പ്രവർത്തനരംഗത്ത് ചില അസ്വസ്ഥതകൾ നിലനിൽക്കും. മനക്ലേശത്തിനും ഇടയുണ്ട് .
മിഥുനം:-(മകയിയിരം 1/2, തിരുവാതിര, പുണർതം 3/4)
പഠിച്ച കാര്യങ്ങൾ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കുകയും ചെയ്യും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. വീട്ടിൽ ചില അസ്വസ്ഥതകൾക്കു സാധ്യത കാണുന്നു.
കർക്കിടകം:-(പുണർതം1/4പൂയ്യം,ആയില്യം)
പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. സ്വന്തമായി ബിസിനസ് തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും.ചിട്ടി പോലുള്ള സമ്പാദ്യ പദ്ധതിയിൽനിന്ന് അ ധികമായി പണം കൈവശം വന്നുചേരും. യാത്ര ഗുണകരമായി തീരും.
ചിങ്ങം:- (മകം,പൂരം,ഉത്രം1/4)
കിട്ടില്ല എന്ന് വിചാരിച്ചിരുന്ന ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. കുടുംബത്തിൽ ഒരു കു ഞ്ഞു പിറക്കാൻ ഇടയുണ്ട്. സാമ്പത്തിക നില ഭദ്രമാണ്. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കാനും യോഗമുണ്ട്.
കന്നി:- (ഉത്രം 3/4,അത്തം, ചിത്തിര 1/2)
പല തടസ്സങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്ന ദിവസമാണിന്ന്.ബിസിനസ് രംഗത്തും പ്രതിബന്ധങ്ങൾ ഉണ്ടാവാം.വീടു വിട്ടു നിൽക്കേണ്ടി വരാം.ആരോഗ്യം തൃപ്തികരമാണ്.
തുലാം:-(ചിത്തിര1/2,ചോതി,വിശാഖം3/4)
ആഗ്രഹിക്കുന്ന പോലെ പലകാര്യങ്ങളും നട ക്കുന്ന ഒരു ദിവസമാണിന്ന്.സുഹൃത്തുക്കളിൽ നിന്നും ചില സഹായങ്ങൾ പ്രതീക്ഷിക്കാം. കുടുംബജീവിതം ഊഷ്മളമായിരിക്കും. പുതിയ ബിസിനസ് സഹകരണത്തിനും ഇടയുണ്ട്.
വൃശ്ചികം:- (വിശാഖം1/4,അനിഴം,തൃക്കേട്ട)
പ്രശസ്തി നേടാനാകും.എന്നാൽ ചില കാര്യ ങ്ങൾ ഭാഗ്യദോഷം കൊണ്ട് നഷ്ടപ്പെടാം.മനക്ലേശത്തിനും സാധ്യതയുണ്ട്. എതിരാളികളെ കരുതിയിരിക്കുക.
ധനു:-(മൂലം,പൂരാടം,ഉത്രാടം1/4)
പൊതുവേ സന്തോഷകരമായ ഒരു ദിവസമാണിന്ന്. ശമ്പള വർദ്ധനവ് അനുവദിച്ചിട്ടും. പുതിയ ചില പദ്ധതികൾ നടപ്പിലാക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ മികവ് തെളിയിക്കാനാകും.
മകരം:- (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)
കുടുംബാംഗങ്ങൾ ഒത്തു കൂടാനുള്ള അവസരം ഉണ്ടാകും.അമ്മയുടെ ആശിർവാദത്തോടെ ചില കാര്യങ്ങൾ തുടങ്ങാൻ കഴിയും. അവിചാരിതമായ ചില നേട്ടങ്ങൾ ഇന്നുണ്ടാകും.
കുംഭം:- (അവിട്ടം1/2,ചതയം,പൂരുരുട്ടാതി 3/4)
സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്.ആഡംബരങ്ങൾക്കു വേണ്ടി ധാരാളം പണം ചെലവഴിക്കും. പങ്കാളിക്ക് ചില സമ്മാനങ്ങൾ നൽകേണ്ടതായി വരും. ആരോഗ്യം തൃപ്തികരം ആണ്.
മീനം:- (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
പുതിയ ബിസിനസ്സിലൂടെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കും.വിദ്യാർ ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. മേൽ ഉദ്യോഗസ്ഥരോട് അപേക്ഷിക്കുന്ന കാര്യങ്ങൾ അനുവദിച്ചു കിട്ടുന്ന ദിവസമാണിന്ന്.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant
Read more മാണിക്യം ഇങ്ങനെ ധരിച്ചോളൂ; സർവൈശ്വര്യം ഫലം