നിങ്ങളുടെ ഈ അഴ്ചയിലെ വാരഫലം
ഒക്ടോബർ മാസം ഒൻപതാം തീയതി മുതൽ ഒക്ടോബർ മാസം പതിനഞ്ചാം തീയതി വരെയുള്ള വാര ഫലങ്ങളാണ് ഇതിൽ കൊടുത്തിട്ടുള്ളത്.തയ്യാറാക്കിയത് ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം
അശ്വതി - ജീവിത പങ്കാളികളിൽ നിന്നും ഉയർന്ന സഹകരണം ലഭിക്കും. കുടുംബാംഗങ്ങളിൽനിന്നും സഹകരണം ഉണ്ടാകും. സുഖകരമായ ഒരു ജീവിതത്തിന് സാധ്യത ഒരുങ്ങും. തർക്കങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ചില അപ്രതീക്ഷിത തീരുമാനങ്ങൾ നമുക്ക് ഗുണകരമായി തീരും. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. സർക്കാർ കോൺട്രാക്ട് വർക്കുകൾ ചെയ്യുന്നവർ താൽക്കാലികാടിസ്ഥാനത്തിൽ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഈ നക്ഷത്രക്കാർ മരതക മോതിരം ധരിക്കുന്നതും പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ഉത്തമമാണ്.
ഭരണി- തൊഴിൽ മേഖലയെ സംബന്ധിച്ചിടത്തോളം പുതിയ ആശയങ്ങൾ നടപ്പാക്കാൻ ശ്രമിക്കും. ജലവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ലാഭ ശതമാനം വർദ്ധിക്കും. കുടുംബാംഗങ്ങളിൽ നിന്നും സഹായസഹകരണങ്ങൾ ഉണ്ടാകും. പുതിയ പ്രേമബന്ധങ്ങൾ സുഹൃദ്ബന്ധങ്ങൾ എന്നിവയ്ക്ക് സാധ്യത. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ തടസ്സം നേരിടാം. വിദ്യാർഥികൾ ഉന്നതവിജയം നേടും. ഇങ്ങനെ നക്ഷത്രക്കാർ മഞ്ഞ പുഷ്യരാഗം അല്ലെങ്കിൽ ഗോൾഡൻ ടോപ്പാസ് ധരിക്കുന്നത് നല്ലതാണ്.
കാർത്തിക- പുകഴ്ത്തി സംസാരിക്കുന്നവർ ഉണ്ടാക്കുന്ന കെണിയിൽ അകപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കുക. പ്രണയ കാര്യങ്ങളിൽ വീട്ടുകാരുടെ ഇടപെടലുകൾ മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകും. ധന വരുമാനം വർധിക്കും അമിത ആഗ്രഹങ്ങൾ മനസ്സിൽ കടന്നു കൂടും. വിദേശയാത്രയ്ക്ക് സാഹചര്യമൊരുങ്ങും. അപ്രതീക്ഷിത കാര്യ തടസ്സത്തിനു സാധ്യത കാണുന്നുണ്ട്. സോഷ്യൽ മീഡിയകൾ വഴി എല്ലാം തുറന്നു പറയാൻ ശ്രമിക്കരുത്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ ഉത്തമമായി കാണുന്നു.
രോഹിണി- എല്ലാവരോടും അടുത്തിടപഴകി തമാശകൾ പറഞ്ഞു നടക്കണം എന്നുള്ള ആഗ്രഹം ഉണ്ടാകും. എന്നാൽ ചില സാമ്പത്തിക പ്രശ്നങ്ങൾ നമ്മളോട് ഇത്തരം കാര്യങ്ങളിൽ നിന്ന് മാറ്റിനിർത്തും. അപ്രതീക്ഷിത സുഹൃദ്ബന്ധങ്ങൾ നേട്ടത്തിന് വഴിയൊരുക്കും. കൃഷ്ണ ഭക്ഷണ യോഗം സമ്മാനം ലാഭം ആരോഗ്യ വർദ്ധനവ് എന്നിവ കാണുന്നുണ്ട്. കറപ്പു കലർന്ന ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്. ഗോമേദകം പോലുള്ള രത്നങ്ങൾ ധരിക്കുന്നത് സാമ്പത്തിക നേട്ടം വർദ്ധിപ്പിക്കും.
മകയിരം- അപ്രതീക്ഷിത ധന നേട്ടമുണ്ടാക്കാം. സഹോദരങ്ങളിൽ നിന്ന് ഗുണമുണ്ടാകും. കൃത്യനിർവഹണത്തിൽ നിന്ന് മാറിനിൽക്കാൻ തോന്നും. ദൂരയാത്രകൾ ആവശ്യമായി വരും പ്രവർത്തനങ്ങളിൽ അമിത ഉത്സാഹം പ്രകടിപ്പിക്കും. ഉപരി പഠന മേഖലകളിൽ നിൽക്കുന്നവർക്ക് ഉത്തമ ഗുണാനുഭവങ്ങൾ ഉണ്ടാകും. നഷ്ട ചിന്തകൾ മനസ്സിനെ അലട്ടും ഗ്രഹ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വായ്പകൾ ലഭിക്കും. തർക്ക വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുക. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ചന്ദ്രകാന്തം പോലുള്ള രത്നങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.
തിരുവാതിര- മനസ്സിനെ അലട്ടുന്ന പുതിയ പ്രശ്നങ്ങൾ ഉണ്ടാകാം. സാമ്പത്തികനേട്ടം അനുഭവപ്പെടും. കുടുംബാംഗങ്ങളിൽ നിന്നും സഹകരണം കുറയും. ഉദ്യോഗാർഥികൾക്കും വിദ്യാർത്ഥികൾക്കും വിദ്യാവിജയം. സർക്കാർ സ്കോളർഷിപ്പ് എന്നിവ ലഭിക്കാൻ സാധ്യത കാണുന്നു. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. വിദേശ തൊഴിൽ തേടുന്നവർക്ക് കാലം അനുകൂലമായി കാണുന്നു. ദീർഘദൂര യാത്രകൾ ഒഴിവാക്കുന്നത് നല്ലതാണ്. ചുവപ്പ് പച്ച എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
പുണർതം- ഭക്ഷ്യ വിഷബാധ ഏൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. സ്നേഹബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. കുടുംബാംഗങ്ങളുടെ സഹകരണം ഉണ്ടാകും. ചില മുതിർന്ന കുടുംബാംഗങ്ങൾ എതിർപ്പ് പ്രകടിപ്പിക്കാൻ സാധ്യത കാണുന്നു. പരീക്ഷകളിൽ ഉന്നതവിജയം നേടും ഈശ്വരാധീനം വർദ്ധിക്കും. കുടുംബാംഗങ്ങളും ഒന്നുചേർന്നു വിദേശയാത്രയ്ക്ക് സാധ്യത കാണുന്നുണ്ട്. വിവാഹാദി കാര്യങ്ങളിൽ തർക്കവിഷയങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിദേശത്തുനിന്നവിവാഹ ആലോചനകള്‍ വരും. വാരാന്ത്യത്തിൽ ഈശ്വരാധീനം മൂലം കാര്യം നേട്ടം അനുഭവപ്പെടും.
പൂയം- ഗ്രഹ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കും. കുടുംബാംഗങ്ങളുമായി ഒരുമിച്ച് കൂടും. ചിലവുകൾ വർദ്ധിക്കും. ശത്രുക്കളുടെ ഉപദ്രവങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. സർക്കാർ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. സഞ്ചാരക്ലേശം അനുഭവപ്പെടാം. സാധനങ്ങൾ മോഷണം പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. വിദേശ തൊഴിൽ സാധ്യത ഉണ്ടാകും. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും നീല പുഷ്യരാഗം ധരിക്കുന്നത് വളരെ കൂട്ടമായി കാണുന്നു.
ആയില്യം- ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ദേശാന്തര സഞ്ചാരം. ദുഃഖകരമായ വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. പ്രണയ ബന്ധങ്ങൾക്ക് സഹോദരങ്ങളുടെ അംഗീകാരം ലഭിക്കും. തൊഴിൽ മേഖലയിലെ വരുമാനം വർദ്ധിക്കും. സർക്കാർ കോൺട്രാക്ട് വർക്കുകൾ ചെയ്യുന്നവർക്ക് ഉത്തമ കോൺട്രാക്ട് വർക്കുകൾ ലഭിക്കാൻ സാധ്യത. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെയധികം ഉത്തമമായി കാണുന്നു.
മകം- വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ വിജയിക്കും. സന്താനം മൂലം നേട്ടങ്ങളുണ്ടാകും. സ്ഥാനമാന കയറ്റം അംഗീകാരം ഇഷ്ടഭക്ഷണം യോഗം. വിവിധ മേഖലകളിൽ എന്നെല്ലാം ആനുകൂല്യ വർധനവ് ഉണ്ടാകും. കുടുംബസൗഖ്യം സമ്മാനങ്ങൾ ലഭിക്കും. ആഭരണങ്ങൾ ആഡംബര വസ്തുക്കൾ എന്നിവ വാങ്ങും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ഇന്റർവ്യൂകളിൽ വിജയിക്കും. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൂടുതൽ ഭാഗ്യ ദായകമായി കാണുന്നു.
പൂരം- ചിലവുകൾ വർദ്ധിക്കും. നേത്ര സംബന്ധമായ രോഗങ്ങൾക്ക് സാധ്യത. ചതിയിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. കലഹ പ്രവണത വർധിക്കും. സഞ്ചാരക്ലേശം അനുഭവപ്പെടാം. ജനങ്ങളിൽ നിന്ന് അകന്നു നിൽക്കും. പരീക്ഷകളിൽ വിജയിക്കും. കാര്യതടസ്സം അഭിമാന ക്ഷതം എന്നിവയ്ക്കും സാധ്യതയുണ്ട്. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമായി കാണുന്നു. വിദ്യാർഥികൾക്ക് പൂർണമായും അനുകൂല കാലഘട്ടമാണ്.
ഉത്രം- സമ്മാന ലാഭം. ദ്രവ്യ നേട്ടം. സുഖ ശയനം ഇഷ്ടഭക്ഷണം യോഗം. ചിലവുകൾ വർദ്ധിക്കും. പിത്ത രോഗങ്ങൾ രക്തസമ്മർദം എന്നിവയ്ക്ക് സാധ്യത കാണുന്നു. ബന്ധുക്കളോടുള്ള കലഹം. ധനനേട്ടം വർദ്ധിക്കും. ശത്രുക്കൾ ക്ഷയിക്കും. സ്ത്രീ സുഖം അനുഭവിക്കും. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്. ബന്ധുക്കളിൽ നിന്ന് വിവാഹ ആലോചനകൾ ഉണ്ടാകാൻ സാധ്യതയുണ്ട്
അത്തം- മനസ്സിൽ ആഗ്രഹിച്ച തരത്തിൽ ഉള്ള വിവാഹം നടക്കാൻ സാധ്യതയുണ്ട്. ചിലവുകൾ വർദ്ധിക്കും. ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ബന്ധുക്കളുമായി കലഹം പ്രവണത ഉണ്ടാക്കുന്ന വാക്കുകള്‍ വരാന്‍ സാധ്യത. യാത്രകൾ അധികമായി വേണ്ടിവരും. ശത്രുക്കൾ തോൽവി സമ്മതിക്കും. സ്ത്രീ സുഖം ഉണ്ടാകും. ഈ നക്ഷത്രക്കാർ ചുവപ്പ് വെള്ള എന്നീ നിറങ്ങൾ ചേർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ അധികം ഉത്തമമായിരിക്കും.
ചിത്തിര- ചിത്തിര നക്ഷത്രക്കാർക്ക് ഈ വാരത്തിൽ പെട്ടെന്ന് ദേഷ്യം ഉണ്ടാകും. കുടുംബത്തിലെ മുതിർന്നവർ എന്ന് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. സ്ത്രീകളിൽ നിന്നാണ് സഹായസഹകരണങ്ങൾ ഉണ്ടാകും. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കും. നമ്മുടെ സംസാരവും പെരുമാറ്റവും മറ്റുള്ളവർക്ക് ഇഷ്ടപ്പെടും. എന്നാൽ പല കാര്യങ്ങളിലും നമുക്ക് മാനസിക അസ്വസ്ഥത അനുഭവപ്പെടാനും സാധ്യതയുണ്ട്. ധനപരമായി വളരെ നേട്ടങ്ങൾ കാണുന്നു. കുടുംബാംഗങ്ങളിൽ നിന്നും തർക്കവിഷയങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ദൂരദേശ യാത്രകൾ ഫലം ചെയ്യും.
ചോതി- തൊഴിൽ സംബന്ധമായതും വിദ്യാർഥി കാര്യങ്ങളുമായി ബന്ധപ്പെട്ടതുമായ ഉത്തമ വാർത്തകൾ കേൾക്കാനിടവരും. വിദേശത്ത് വന്നാൽ ധനസഹായം ലഭിക്കും. കുടുംബാംഗങ്ങളുമായി തർക്കവിഷയങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉപരി പഠന കാര്യങ്ങളിൽ ഒരു വ്യക്തത ഉണ്ടാകാൻ കാലതാമസം ഉണ്ടാകും. തടസ്സം നേരിട്ടു കണ്ട പല കാര്യങ്ങളും വിജയിച്ച് മുന്നോട്ടുപോകും. സ്നേഹബന്ധങ്ങൾ പരാജയപ്പെടും. കുടുംബത്തിലെ മുതിർന്നവരുടെ വലിയ എതിർപ്പ് ഉണ്ടാക്കും.
വിശാഖം- പുതിയ സംരംഭങ്ങൾക്ക് തുടക്കംകുറിക്കും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. വിദേശ ധന സഹായത്തിനായി സാധ്യത കൂടുതലാണ്. കുടുംബകാര്യങ്ങളിൽ അലസതയും തർക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഉത്തമ ആശയങ്ങൾ നടപ്പാക്കാൻ ശ്രമിക്കും. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. തൊഴിൽമേഖലയിൽ വരുമാനം. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
അനിഴം- അലസത മാറിവരും. കുടുംബാംഗങ്ങളിൽ നിന്നും എതിർപ്പുകളുണ്ടാകും. തൊഴിൽ മേഖലയിൽ ചെറിയ മാറ്റങ്ങൾക്കു സാധ്യതകാണുന്നു. വരുമാനം വർദ്ധിക്കും. കുടുംബാംഗങ്ങളുമായി സഹകരിക്കും. സ്നേഹബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. മുതിർന്ന കുടുംബാംഗങ്ങളുടെ സഹായസഹകരണങ്ങൾ ലഭിക്കും. മനസിൽ ഉദ്ദേശിച്ച പദ്ധതികൾ പ്രാവർത്തികം ആക്കാൻ കഴിയും. ധന വരവ് ചിലവ് വരവ് എന്നിവ ഒരുപോലെ വർദ്ധിക്കും. അപ്രതീക്ഷിതമായ വാർത്തകൾ കേൾക്കാൻ സാധ്യത കാണുന്നു.
തൃക്കേട്ട-കുടുംബാംഗങ്ങളുമായി സൗന്ദര്യപ്പിണക്കങ്ങളും ഉണ്ടാകാനും സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉന്നതവിജയം നേടും. മാനസികമായി ഉയർന്ന നിലപാട് സ്വീകരിക്കും. തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ നേട്ടങ്ങളുണ്ടാകും. ചിലവുകൾ വർധിക്കാനും സാധ്യതയുണ്ട്. പലകാര്യങ്ങളിലും നിലപാട് സ്വീകരിക്കും. ചില കാര്യങ്ങൾക്ക് കാലതാമസം നേരിടാം. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.
മൂലം- വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. കേസ് വഴക്കുകളിൽ വിജയിക്കും. ബന്ധു ജനങ്ങളുടെ സഹകരണം കുറയും. കുടുംബ കാര്യങ്ങൾക്കുവേണ്ടി കൂടുതൽ സമയം ചെലവഴിക്കും. വിദേശയാത്രയും വിദേശതൊഴില്‍ സാഹചര്യവും പൂർണമായും അനുകൂലം. തൊഴിൽ മേഖലയിൽ നേട്ടം ഉണ്ടാകും. ലാഭം വർധിക്കും. വിവാഹാദി കാര്യങ്ങൾ വേഗത്തിൽ നടക്കും. മനസ്സിൽ പുതിയ ആശയങ്ങൾ ഉണ്ടാകും ഇഷ്ടഭക്ഷണം യോഗം കാണുന്നു.
പൂരാടം- വാഹനം സൂക്ഷിച്ച് ഉപയോഗിക്കണം. ദൂരദേശങ്ങളിൽ രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണം. തർക്ക വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞ് നൽകുന്നതാണ് നല്ലത്. കുടുംബത്തിൽ മാന്ത്രിക കർമങ്ങളോ പൂജകളോ നടത്താൻ തീരുമാനിക്കും. ഭയം മനസ്സിനെ വല്ലാതെ അലട്ടി കൊണ്ടിരിക്കും. ശത്രുക്കളുടെ ശല്യം ഉണ്ടാകും. കേസുകളിൽ അകപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.
ഉത്രാടം- ജനങ്ങളിൽ നിന്ന് അകന്നു നിൽക്കും. യാത്രകൾ ധാരാളമായി വേണ്ടിവരും. അപ്രതീക്ഷിത സഹായങ്ങൾ ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ദൂരദേശത്തുനിന്നോ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നോ വിവാഹാലോചനകൾ വരാൻ സാധ്യതയുണ്ട്. വിദേശത്ത് ഉത്തമ തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്. അപ്രതീക്ഷിത ധന നേട്ടമുണ്ടാക്കാം. പച്ച ചുവപ്പ് എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ അധികം ഉത്തമമാണ്.
തിരുവോണം- നമ്മുടെ കാര്യങ്ങളെ ചൊല്ലി ഗ്രഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. കാര്യങ്ങളിൽ അങ്ങോട്ട് ഇടപെട്ട് അഭിപ്രായം പറയാൻ പോകാതിരിക്കുന്നതാണ് ഉത്തമം. അപവാദങ്ങൾ കേൾക്കാനും സാദ്ധ്യതയുണ്ട്. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കും. കുടുംബാംഗങ്ങൾക്ക് രോഗ സാധ്യത പുതിയ പഠന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വെളുത്ത വസ്ത്രങ്ങൾ കൂടുതലായി ലഭിക്കുന്നത് നല്ലതാണ്.
അവിട്ടം- പൊതുവായുള്ള തടസ്സങ്ങൾ മാറി വരും. കുടുംബ വസ്തുക്കളുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കേസ് വഴക്കുകളിൽ വിജയിക്കും. മതപരമായ കാര്യങ്ങളിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്കും ബിസിനസ്സുകാർക്കും കാലം നല്ല അനുകൂലമാണ്. പുതിയ തൊഴിൽമേഖലകളിൽ താത്പര്യം പ്രകടിപ്പിക്കും. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൂടുതൽ അനുയോജ്യമാണ്.
ചതയം- കുടുംബാംഗങ്ങളിൽ നിന്നും അനുകൂല നിലപാട് ഉണ്ടാകും. ആഗ്രഹസാഫല്യം ദൂരയാത്ര ആവശ്യമായി വരും. പിതൃസമാനമായ ആളുകളിൽ നിന്നും എതിർപ്പുകൾ ഉണ്ടാകും. പുതിയ വിവാഹ ആലോചനകൾ വരും മനസ്സ് സന്തോഷകരമായിരിക്കും. ചിലവുകൾ ക്രമാതീതമായി വർദ്ധിക്കും. ചില കാര്യങ്ങളിൽ അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നുണ്ട്. പുണ്യ യാത്രകൾ നടത്തും. ദേഷ്യം ക്രമാതീതമായി വർദ്ധിക്കും. മഞ്ഞ പുഷ്യരാഗം ധരിക്കുന്നത് വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും മഞ്ഞ പുഷ്യരാഗം രത്നം ധരിക്കുന്നത് ഉത്തമമാണ്.
പൂരുട്ടാതി- നല്ല വാക്കുകൾ കേൾക്കും മാനസിക സന്തോഷം അനുഭവപ്പെടും. ഇഷ്ടഭക്ഷണം യോഗം കാണുന്നു. ഭക്ഷണശാലകൾ ജലസംബന്ധമായ തൊഴിലുകൾ എന്നിവ ചെയ്യുന്നവർക്ക് ലാഭ ശതമാനം വർധിക്കും. തൊഴിൽ മേഖലയുമായി സംബന്ധിച്ച കേസ് വഴക്കുകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാര്യങ്ങൾ നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ മുന്നോട്ടു കൊണ്ടു പോകാൻ കഴിയും. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ചുവന്ന നിറത്തിലുള്ള ആഭരണങ്ങൾ ധരിക്കുന്നത് ഉത്തമമാണ്
.
ഉത്രട്ടാതി- കുടുംബ സംബന്ധമായ തർക്കവിഷയങ്ങളിൽ ആത്മ സംയമനം പാലിക്കുന്നത് നല്ലതാണ്. അമിത പ്രതീക്ഷ നല്ലതല്ല. വിദേശതൊഴിൽ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. കോൺട്രാക്ട് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലാഭ ശതമാനം വർദ്ധിക്കും. വേണ്ടപ്പെട്ടവരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്നു നിർത്താൻ സാധ്യത. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചുവപ്പ് വെള്ള കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
രേവതി- തൊഴിൽമേഖലയിൽ വിജയിക്കും. കിട്ടുന്നതൊന്നും തികയുന്നില്ല എന്ന ഒരു തോന്നൽ മനസ്സിലുണ്ടാകും. ലഹരിപദാർത്ഥങ്ങൾ കഴിവതും കുറയ്ക്കണം. അമിത ദേഷ്യം നന്നല്ല. തർക്കവിഷയങ്ങളിൽ വിജയിക്കും. യാത്രാ ക്ലേശം അനുഭവിക്കാൻ സാധ്യതയുണ്ട്. പുതുതായി വരുന്ന ബന്ധങ്ങളിലൂടെയും സോഷ്യൽ മീഡിയകൾ വഴിയും അപവാദ ആരോപണങ്ങൾ കേൾക്കേണ്ടിവരും. ദൂരദേശത്ത് ഉള്ള ഒരു സുഹൃത്തുക്കളിൽ നിന്നും വിശ്വാസവഞ്ചന ഉണ്ടാകാൻ സാധ്യത കാണുന്നു.
ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം - 94464 47669