നിങ്ങളുടെ ഈ അഴ്ചയിലെ വാരഫലം
ഒക്ടോബർ 2 തീയതി മുതൽ ഒക്ടോബർ 8 തീയതി വരെയുള്ള ജന്മനക്ഷത്ര പ്രകാരമുള്ള ജ്യോതിഷ ഫലം. തയ്യാറാക്കിയത് ജ്യോതിഷ ശാസ്ത്രി ബിജുകുമാര് ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം
അശ്വതി
സ്ത്രീകളിൽ നിന്ന് ശത്രുത ഉണ്ടാകും. സ്വത്ത് വകകൾ ലഭിക്കും. കലഹം പ്രവണത വർദ്ധിക്കും. ശത്രുക്കളിൽ നിന്ന് അകന്നു നിൽക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളുണ്ടാകും. ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പുതിയ അറിവുകൾ നേടാൻ താല്പര്യം പ്രകടിപ്പിക്കും. അംഗീകാരം ആദരവ് എന്നിവ ലഭിക്കും. ഗ്രഹനിർമാണങ്ങളുടെ പ്രവർത്തനം ആരംഭിക്കുവാൻ സാധ്യത കാണുന്നുണ്ട്. ദൂരത്ത് തൊഴിൽ തേടുന്നവർക്ക് അനുകൂലമായ കാലഘട്ടമാണ്. തെക്ക് ദിക്കിൽ നിന്നും ഉത്തമ പങ്കാളിയെ കണ്ടെത്തും. ഒപ്പം പഠിക്കുന്ന ഒരു ഉത്തമ സുഹൃത്തിനെ ജീവിതപങ്കാളിയാക്കാൻ ആഗ്രഹിക്കും. മഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.
ഭരണി
ധനവരവ് കുറയും. കോപം വർധിക്കാം ഗർഭം ധരിച്ചിട്ടുള്ള സ്ത്രീജനങ്ങൾ ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം ഈവാരം രാത്രി യാത്ര ഒഴിവാക്കുന്നത് നല്ലതാണ് തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട കേസ് വഴക്കുകൾക്ക് സാധ്യത കാണുന്നുണ്ട് ആയതിനാൽ തർക്കവിഷയങ്ങളിൽ ഏർപ്പെടാതിരിക്കുക ഉത്തമമാണ്. മാനസികമായ വിഷമങ്ങൾ നമ്മുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്നത് കാണുന്നുണ്ട്. ഗുരുജനങ്ങളുടെ സഹായമുണ്ടാകും ദൂര ദേശത്തുള്ള ജനങ്ങളുടെ വാക്കുകൾ വിശ്വസിക്കരുത്. പ്രത്യേകിച്ച് ഫേസ്ബുക്ക് വാട്സ് ആപ്പ് ട്വിറ്റർ മറ്റ് സോഷ്യൽ മീഡിയ നെറ്റ് വർക്കുകൾ എന്നിവ വഴി മനസ്സിനെ ദുർബലപ്പെടുത്തുന്ന വാർത്തകൾ കേൾക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം കാര്യങ്ങളിൽ വിശ്വാസ്യത മുൻനിർത്തി മാത്രമേ കാര്യങ്ങൾ ഗ്രഹിക്കാൻ പാടുള്ളൂ. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ഈ വാരം ധരിക്കുന്നത് ഉത്തമമാണ്.
കാർത്തിക
വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുക. അമിതവേഗത ആപത്തുകൾ ക്ഷണിച്ചുവരുത്തും. വിവാഹ ജീവിതവുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകൾക്കു സാധ്യത കാണുന്നുണ്ട്. പുനർവിവാഹ സാധ്യത പൂർണമായും നടക്കാൻ സാധ്യതയുണ്ട്. ജനമധ്യത്തിൽ അംഗീകാരവും പുതിയ പദവികളും നമ്മളെ തേടിയെത്തും. തൊഴിൽമേഖലയിലെ തടസ്സങ്ങൾ മാറി വരും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ഒരു പരിധിവരെ മാറ്റമുണ്ടാകും. ഉദരസംബന്ധമായ രോഗങ്ങൾഭക്ഷ്യവിഷബാധ എന്നിവ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യത ഉണ്ടാകാം. കേസ് വഴക്കുകളിൽ വിജയിക്കും. നമ്മുടെ ആഗ്രഹിച്ചിരുന്ന തൊഴിൽമേഖലയുമായി ബന്ധപ്പെടാൻ സാധിക്കും. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഈവാരം ഉത്തമമാണ്.
രോഹിണി
വിദ്യാർത്ഥികൾക്ക് അനുകൂലമായ കാലഘട്ടമാണ്. ദൈവീകമായ പ്രാർത്ഥനകൾക്ക് അല്പം സമയം മാറ്റി വയ്ക്കുന്നത്. ഉത്തമ വിജയത്തിന് വളരെ ആവശ്യമാണ് തൊഴിൽമേഖലയിലെ തടസ്സങ്ങൾ മാറി വരും. സാമ്പത്തികനേട്ടം അനുഭവപ്പെടും. പുതിയ തൊഴിൽ മേഖലയിലെ സാധ്യതകൾ വർദ്ധിക്കും. കുടുംബാംഗങ്ങൾക്ക് വിദേശ തൊഴിൽ സാധ്യത വർദ്ധിക്കും മാനസിക സംതൃപ്തി അനുഭവപ്പെടും. ചുവപ്പ് മഞ്ഞ എന്നീ നിറങ്ങൾ ചേർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ് ധനം പുതിയ സുഹൃത്ത് ബന്ധങ്ങൾ എന്നിവ തെക്ക് ദിക്കിൽ നന്ന് ഉണ്ടാകാൻ സാധ്യത കാണുന്നു.
മകയിരം
അഭിമുഖങ്ങളില് പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കും. സർക്കാർ സംബന്ധമായ തൊഴിലുകൾക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് ഉത്തമ സമയമാണ് ഈശ്വരാധീനം പൂർണമായി കാണുന്നു. ദൂരദേശത്ത് തൊഴിൽ തേടുന്നവർക്ക് കാലം അനുകൂലമല്ല. അമിതാധ്വാനം സാഹസിക പ്രവർത്തികൾ എന്നിവ കുറയ്ക്കേണ്ടതാണ് നമ്മൾ ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന ഏതൊരു കാര്യവും നേടിയെടുക്കാൻ കഴിയും. സാമ്പത്തികമായ ഇടപാടുകൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ആരോഗ്യനില തൃപ്തികരമായിരിക്കും ഉദ്യോഗക്കയറ്റം ലഭിക്കും. വെള്ള നീല എന്നീ നിറങ്ങൾ ചേർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ ഉത്തമമായി കാണുന്നു. വടക്ക് കിഴക്ക് ഭാഗത്ത് നിന്നും മനസ്സിനെ സന്തോഷിപ്പിക്കുന്നു ഉത്തമ വാർത്തകൾ കേൾക്കും.
തിരുവാതിര
കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉള്ള തർക്കവിഷയങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാകും. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. ആരോഗ്യ സംബന്ധമായ ചില ബുദ്ധിമുട്ടുകൾ സാദ്ധ്യതയുണ്ട് നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിശപ്പ് ഉണ്ടാകാനും സാധ്യതയുണ്ട്. വരുമാനം വർദ്ധിക്കും. വിഷയങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിജയമുണ്ടാകും. പ്രബന്ധങ്ങൾക്ക് വീട്ടുകാരുടെ അംഗീകാരം ലഭിക്കും. നീല ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമായിരിക്കും. ശത്രുക്കളുമായി തർക്കവിഷയങ്ങളിൽ ഏർപ്പെടുമ്പോൾ ആയുധം കൊണ്ടുള്ള മുറിവേൽക്കാതെ ശ്രദ്ധിക്കണം.
പുണർതം
സ്വന്തം സ്ഥാനമാനങ്ങൾക്ക് ഉയർച്ചയുണ്ടാകും. അഭിവൃദ്ധി ഉണ്ടാകും. ബന്ധുജനങ്ങളുടെ പ്രീതി ഉണ്ടാകും. തനിക്ക് അനുയോജ്യമല്ലാത്ത ആൾക്കാരുമായി ഉള്ള സൗഹൃദം മൂലം നമുക്ക് പേരുദോഷം ഉണ്ടാകാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിത ധനനേട്ടം കാണുന്നുണ്ട്. രണ്ടു കാര്യങ്ങളിലും വിജയിക്കും. കുടുംബത്തിലെ മുതിർന്നവരുടെ സഹകരണം ഉണ്ടാകും. പുതിയ വലിയ പഠനത്തിനുവേണ്ടി ശ്രമിക്കുന്നവർക്ക് ആഗ്രഹസാഫല്യം കാണുന്നു. അത്യാഗ്രഹം ഉപകരണങ്ങൾ വാങ്ങിക്കും. വിവാഹാദി കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. തൊഴിൽ മേഖലയിൽ അഭിവൃദ്ധി ഉണ്ടാകും. പുതിയ ചില തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അവസരം ലഭിക്കും. പ്രേമബന്ധങ്ങൾ സഫലമാകാൻ വെള്ളയിൽ മഞ്ഞ നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
പൂയം
മൃഷ്ടാന്ന ഭോജനം. സമ്മാന ലാഭം സുഖ ശയനം. സർക്കാർ കാര്യങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. അഗ്നിയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർ സുരക്ഷിത കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ സംബന്ധമായ ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത കാണുന്നു. രാഷ്ട്രീയ പൊതുപ്രവർത്തന മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വർക്ക് അംഗീകാരങ്ങൾ ലഭിക്കാം. യാത്രാ ക്ലേശം ഉണ്ടാകും. ഉൾഭയം കൂടിവരും കുടുംബത്തിൽ ഐശ്വര്യം ഉള്ള കാര്യങ്ങൾ നടക്കും. ബഹുമാനം വർദ്ധിക്കും ചുവപ്പും വെള്ളയും കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് വളരെയധികം ഉത്തമമായി കാണുന്നു
ആയില്യം
സ്ഥാനമാന ലാഭം ശത്രുക്ഷയം ആരോഗ്യം വർദ്ധിക്കും. അപവാദങ്ങൾ കേൾക്കാനിടവരും ശത്രുക്കൾ മൂലം കാര്യതടസ്സം ഉണ്ടാകുമോ എന്നുള്ള ചിന്ത മനസ്സിനെ അലട്ടും. ചിലവുകൾ വർദ്ധിക്കും. പലകാര്യങ്ങളിലും വിയോജിപ്പ് പ്രകടിപ്പിക്കും. ചില പുതിയ സുഹൃദ്ബന്ധങ്ങൾ ലഭിക്കും സർക്കാരിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും. പഠനകാര്യങ്ങളിൽ മികവ് പുലർത്തും. പരീക്ഷകളിൽ വിജയിക്കും കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പ്രവേശന പരീക്ഷകളിലെ ഫലങ്ങൾക്ക് വേണ്ടി കാത്തിരിപ്പ് തുടരും. പച്ച എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ് പടിഞ്ഞാറ് ദിക്കിൽ നിന്നുള്ളവരുടെ സഹായസഹകരണങ്ങൾ ലഭിക്കും.
മകം
വിദേശ തൊഴിൽ തേടുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. കുടുംബത്തിൽ നിന്നുള്ളവരുടെ ചില ഇടപെടലുകൾ മൂലം പല കാര്യങ്ങൾക്കും തടസ്സം അനുഭവപ്പെടാം. യാത്രാക്ലേശം ഉണ്ടാകും. സ്വത്ത് വകകൾ ലഭിക്കും കലഹ പ്രവണത വർദ്ധിക്കും. പരീക്ഷകളിൽ ജയം ഉണ്ടാകും. സൗഭാഗ്യം സ്ഥാനമാനങ്ങൾക്ക് ഉന്നതി എന്നിവ കാണുന്നുണ്ട്. അമിത പ്രതീക്ഷകളും അമിത ലാഭവും പ്രതീക്ഷിക്കുന്നത് നല്ലതല്ല. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഈ വാരത്തിൽ വളരെ നന്നായി കാണുന്നു.
പൂരം
വിദ്യാർഥികൾ കാര്യങ്ങളുടെ വിജയത്തിലേക്കാണ് കൂടുതൽ പരിശ്രമിക്കേണ്ടി വരും. സാമ്പത്തിക മേന്മ ഉണ്ടാകും. പൊതുജന അംഗീകാരം ലഭിക്കും. രാഷ്ട്രീയ പൊതുമേഖലാ രംഗത്തുള്ളവർക്ക് നേട്ടങ്ങൾ ഉണ്ടാകും. നമ്മളെ സഹായിച്ചിരുന്ന ചിലർ അകന്നുനിൽക്കും. സ്ത്രീകൾ മൂലം മനഃക്ലേശം ഉണ്ടാകാം. സർക്കാർ തൊഴിൽ ലഭിക്കാനുള്ള സാഹചര്യങ്ങളിൽ കാണുന്നു. കുടുംബത്തിലെ മുതിർന്നവരിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ബാങ്കിങ് സംബന്ധമായ മേഖലകളിൽ തൊഴിൽ ലഭിക്കാനുള്ള സാധ്യത വർദ്ധിക്കും. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ അധികം ഉത്തമമാണ്.
ഉത്രം
പല കാര്യങ്ങളും വിജയത്തിലെത്തിക്കാൻ കഴിയും. കുടുംബാംഗങ്ങൾ മൂലം സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. പിതൃസ്ഥാനീയരുടെ സഹകരണം നമ്മളെ വിജയത്തിലേക്ക് നയിക്കും. ആരോഗ്യസംബന്ധമായ പൂർണമായും അനുകൂല സമയമല്ല. ഇപ്പോൾ സർക്കാർ ജോലിക്ക് വേണ്ടി പരീക്ഷകൾ എഴുതിയിരിക്കുന്ന വർക്ക് വിജയിച്ചതായിട്ടുള്ള അറിയിപ്പുകൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്. തൊഴിൽ മേഖലയിൽ പുതിയ ആശയങ്ങൾ നടപ്പാക്കുന്നത് മൂലംവരുമാനം വർദ്ധിക്കും. പച്ച നിറത്തിലുള്ള പതിച്ച മോതിരങ്ങൾ ധരിക്കുന്നത് നല്ലതാണ്.
അത്തം
തൊഴിൽ മേഖലയിൽ പൂർണ വിജയം ഉണ്ടാകും. മുതിർന്നവരുടെ സഹായസഹകരണങ്ങൾ ലഭിക്കും. പ്രേമബന്ധങ്ങളിൽ പരാജയം ഉണ്ടാകും. വർദ്ധിക്കും ഈശ്വരാധീനം ഉണ്ടാകും. നമ്മുടെ വാക്കുകൾക്ക് അംഗീകാരങ്ങൾ ലഭിക്കും. അലസത കൊണ്ട് കാര്യങ്ങളും മാറ്റിവയ്ക്കേണ്ടി വരുന്നത് നല്ലതല്ല. ശത്രുക്കൾ ക്ഷയിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. സ്ത്രീ സുഖം അനുഭവിക്കും. യാത്രാവേളകളിൽ ധനം നഷ്ടപ്പെട്ടു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സന്താനങ്ങൾമൂലം മനക്ലേശം അനുഭവിക്കാം. സംബന്ധമായ വിഷയങ്ങളിൽ തർക്കങ്ങൾ ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്, ഇതിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ ഉത്തമമായി കാണുന്നു.
ചിത്തിര
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രത്യേകിച്ച് ആലോചിച്ചു ചിന്തിച്ച ശേഷം മാത്രമേ ഇറങ്ങി പുറപ്പെടാവൂ. കുടുംബാംഗങ്ങൾക്ക് രോഗസാധ്യതകൾ കാണുന്നുണ്ട്. നമുക്ക് വേണ്ടപ്പെട്ട ആൾക്കാരിൽ നിന്നാണ് വിരുദ്ധ അഭിപ്രായങ്ങൾ കേൾക്കാനിടവരും. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഈശ്വരാധീനം പൂർണമായി കാണുന്നുണ്ട്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ദൂര ദേശ യാത്രകൾ ഫലപ്രദമാകും. പച്ച വെള്ള എന്നീ നിറങ്ങൾ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ അധികം ഉത്തമമായി കാണുന്നു.
ചോതി
ഗൃഹ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ഈശ്വരാധീനം പൂർണമായും കാണുന്നത് ആയതിനാൽ വാരത്തിന്റെ തുടക്കം ഭാഗങ്ങളിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും എല്ലാ കാര്യങ്ങളും വിജയകരമായി തീരും. വിനോദ യാത്രകൾ പോകാൻ ആഗ്രഹം ഉണ്ടാകും. വിദേശ ധനം ലഭിക്കും. ബന്ധുജനങ്ങളിൽനിന്നുള്ള സഹായം ലഭിച്ചെന്ന് വരില്ല. കുടുംബാംഗങ്ങളുമായി ചില തർക്കവിഷയങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. പുതിയ ആശയങ്ങൾ ഉണ്ടാകും. സ്നേഹ ബന്ധങ്ങൾ വിവാഹത്തിലേക്ക് ഒറ്റപ്പെടും. അധികം വരുമാനം ഉള്ള നല്ല തൊഴിലിലേക്ക് മാറാൻ സാദ്ധ്യത കാണുന്നുണ്ട്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ അധികം ശുഭകരമായി കാണുന്നു.
വിശാഖം
അപ്രതീക്ഷിത ധനയോഗം കാണുന്നു. തെക്ക് ദിക്കിൽ നന്നാണ് ഉത്തമ സുഹൃത്തുക്കളെ ലഭിക്കും. പുതിയ പ്രണയ ബന്ധങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. സർക്കാരിൽ നിന്ന് പല കാര്യങ്ങളിലും തടസവാദങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. കുടുംബത്തിലെ മുതിർന്നവരുടെ സഹകരണം ലഭിക്കില്ല. പല കാര്യങ്ങൾക്കും പ്രായോഗിക തടസ്സങ്ങൾ ഉണ്ടാകും. കുടുംബാംഗങ്ങളുമായി തർക്ക വിഷയങ്ങളിൽ ഏർപ്പെടും. ചിന്താ ഭാരം വർദ്ധിക്കും തൊഴിൽ മേഖലകളിൽ ലാഭ ശതമാനം കുറയും. നീല പുഷ്യരാഗം ധരിക്കുന്നതും നീലനിറത്തിലുള്ള ആഭരണങ്ങൾ വസ്ത്രങ്ങൾ എന്നിവ ധരിക്കുന്നതും ഉത്തമമായി കാണുന്നു.
അനിഴം
സഹോദരങ്ങളിൽ നിന്ന് ധനനേട്ടം ഉണ്ടാകാം. സാമ്പത്തികമായി പൊതുവെ നേട്ടങ്ങൾ കാണുന്നുണ്ട്. മറ്റുള്ളവർക്ക് സഹായ സഹകരണങ്ങൾ ചെയ്തുകൊടുക്കാൻ മുന്നിട്ടിറങ്ങും. പല കാര്യങ്ങൾക്കും മറ്റുള്ളവരുടെ സഹായം ലഭിച്ചെന്ന് വരില്ല. സർക്കാരിൽനിന്ന് അനുകൂല നിലപാടുകൾ ഉണ്ടാകും. ലോൺ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും പരീക്ഷകളിൽ വിജയിക്കാൻ കഴിയും. കുടുംബാംഗങ്ങളുടെ സഹകരണമുണ്ടാകും. അലസത മടി എന്നിവ ഉണ്ടാകും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.
തൃക്കേട്ട
വിദേശ തൊഴിൽ ചെയ്യുന്നവർക്ക് വരുമാനത്തിൽ വർദ്ധനവ് പ്രതീക്ഷിക്കാം. യാത്രാക്ലേശം അനുഭവപ്പെടാം. അബദ്ധങ്ങൾ പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം സഹോദരഗുണം കുറയും. കുടുംബ കാര്യങ്ങളെ പറ്റി ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകും. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽനിന്നാണ് വിവാഹ ആലോചനകൾ വരാൻ സാധ്യത കൂടുതലാണ്. സർക്കാർ ജോലിയുള്ളവർക്ക് പ്രമോഷൻ സാധ്യത കാണുന്നുണ്ട്. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. പാർട്ടികൾക്ക് കാലം അനുകൂലമാണ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും പൊതുവിൽ അംഗീകാരങ്ങൾ ലഭിക്കും
മൂലം
തൊഴിൽ മാറ്റം ഉണ്ടാകാം. പുതിയ തൊഴിൽ ലഭിച്ച മാറുന്നത് അല്ലാതെ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലിൽ നടത്തിയശേഷം മറ്റൊരു തൊഴിലിലേക്ക് മാറാം എന്നത് അബദ്ധമാകും. അലസത കൂടിവരും ഉറക്കക്കുറവ് അനുഭവപ്പെടാം. തർക്കവിഷയങ്ങളിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇഷ്ടജനങ്ങളുടെ ചില മറുപടികൾ നമ്മെ വേദനിപ്പിക്കും. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു. നല്ലെണ്ണ തേച്ച് കുളിക്കുന്നതും കറുത്ത പൊട്ടു തൊടുന്നതും നല്ലതാണ്.
പൂരാടം
കേസ് വഴക്കുകളിൽ വിജയിക്കും. പ്രാസംഗികർ വക്കീലന്മാർ വാർത്ത വായിക്കുന്നവർ ടെലിവിഷൻ അവതാരകർ എന്നീ മേഖലകളിൽ ഉള്ളവർക്ക് കാര്യവിജയം ഉണ്ടാകും. പ്രണയബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. കാര്യവിജയം വിദേശയാത്ര ഈശ്വരാധീനം എന്നിവ കാണുന്നുണ്ട് മറവി ഉണ്ടാകാം. എന്നുള്ളതുകൊണ്ട് ഈ വാരത്തിൽ പ്രാവർത്തികമാക്കേണ്ട കാര്യങ്ങൾ എഴുതി വയ്ക്കുന്നത് നല്ലതാണ് ദീർഘദൂര യാത്രകൾ ഗുണം ചെയ്യും. ചിലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. ചതി പറ്റാതെ നോക്കണം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
ഉത്രാടം
യാത്രകളുമായി ബന്ധപ്പെട്ട തർക്കവിഷയങ്ങൾ ഉണ്ടാവാതെ പ്രത്യേകം ശ്രദ്ധിക്കണം. മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും ദൂരദേശത്തുനിന്നു വിവാഹ ആലോചനകൾ വരും അനുയോജ്യമല്ലാത്ത സ്നേഹബന്ധങ്ങൾക്ക് സാധ്യതയുണ്ട് പ്രണയ പരാജയം ഉണ്ടാകും കുടുംബാംഗങ്ങളുടെ സഹകരണം മൂലം പല തടസ്സങ്ങളും ഒഴിവായി കിട്ടും തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് ചില വാക്ക് തർക്കങ്ങൾക്ക് സാധ്യത വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അനുകൂല കാലമാണ് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്
തിരുവോണം
കുടുംബാംഗങ്ങളുമായി ഒത്തു ചേരാനുള്ള അവസരങ്ങൾ ലഭിക്കും. കേസുകളിൽ ജയിക്കും. മനസ് ശാന്തമാകും. ഇഷ്ടഭക്ഷണം യോഗം കാണുന്നുണ്ട്. ധനനേട്ടം ഉണ്ടാകും. കുടുംബത്തിലെ മുതിർന്നവരെ നിന്ന് അനുകൂല നിലപാടുകൾക്ക് സാധ്യത കാണുന്നുണ്ട്. ബിസിനസ്സിൽ ഉയർച്ച ഉണ്ടാകും. പരീക്ഷ വിജയം. വിദ്യാവിജയം എന്നിവ കാണുന്നുണ്ട്. രേഖകളിൽനിന്നാണ് ലോണുകൾ ലഭിക്കും. സർക്കാരിൽ നിന്ന് അനുകൂല നിലപാടുകൾ ഉണ്ടാകും. തർക്ക വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. വിദേശത്തു നിന്നും അനുകൂല വാർത്തകൾ കേൾക്കും. സ്നേഹ സുഹൃത്ത് ബന്ധങ്ങൾക്ക് ഒരു പരിധി നിശ്ചയിക്കുന്നത് നന്നായിരിക്കും. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
അവിട്ടം
അനാവശ്യമായ ചിലവുകൾ വർധിക്കാം. തർക്ക വിഷയങ്ങളിലും കേസ് വഴക്കുകളിലും വിജയിക്കും. ധനം നേടുന്നതായി പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. പഠനകാര്യങ്ങളിൽ അലസത മൂലം വിജയ സാധ്യത കുറയും. പുതിയ വിവാഹാലോചനകൾക്ക് സാധ്യത ഭാഗ്യം. പൂർണമായും അനുകൂലമാണ് ഈശ്വരാധീനം വർദ്ധിക്കും. ദൂരദേശത്ത് യാത്രയ്ക്കും തൊഴിലിനും അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. വിവരസാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർക്ക് വളരെ ഉത്തമമായ കാലമാണ് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
ചതയം
മനസ്സിനെ സന്തോഷമുണ്ടാകുന്ന വാർത്തകൾ കേൾക്കും. തർക്ക വിഷയങ്ങൾ മാറും. അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാധ്യത ചിലവുകൾ വർദ്ധിക്കും. കുടുംബത്തിലെ മുതിർന്നവരുടെ സഹായസഹകരണങ്ങൾ കുറയും. പരീക്ഷകളിൽ വിജയശതമാനം കുറയാൻ സാധ്യത കാണുന്നുണ്ട്. എന്നാൽ ഉപരിപഠന മേഖലകളിൽ ഉള്ളവർക്ക് ഉത്തമ വിജയമുണ്ടാകും. വിദേശ തൊഴിലിനുവേണ്ടി ശ്രമിക്കുന്നവർക്ക് അനുകൂല കാലഘട്ടമാണ്. പൂർണമായും ഈശ്വരാധീനം കാണുന്നുണ്ട്. യാത്രകൾ സന്തോഷപ്രദമായിരിക്കും. വരും ദിനങ്ങളിൽ ഭാഗ്യം അനുകൂലമായി വരും. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്
പൂരുട്ടാതി
തൊഴിൽ മേഖലയുടെ ഉന്നമനത്തിന് വേണ്ടി കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമായി വരും. അധ്വാനം വർദ്ധിക്കും. ധനനേട്ടം ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. തടസ്സങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട ചിലവുകൾക്ക് സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ സഹായത്തോടുകൂടി തൊഴിൽമേഖലയിൽ ഉയരാൻ കഴിയും. വിദേശ തൊഴിൽ ലഭിക്കാൻ സാധ്യത കാണുന്നു. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
ഉത്രട്ടാതി
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകൾക്കു സാധ്യത കാണുന്നുണ്ട്. ഭൂമി വിൽക്കാൻ സാധിക്കും. വിവിധ തരത്തിലുള്ള ചിന്തകൾ മനസ്സിനെ അലട്ടും. കുടുംബ സ്വത്തുക്കൾ ലഭിക്കാൻ സാധ്യത വർധിക്കും. തർക്കവിഷയങ്ങളിൽ വിജയിക്കും. ഊഹക്കച്ചവടങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. സ്ത്രീ ജനങ്ങളുടെ സഹകരണം മൂലം കാര്യ നേട്ടം അനുഭവപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും. ആഡംബരവസ്തുക്കൾ വാങ്ങിക്കും. അംഗീകാരങ്ങൾ ലഭിക്കും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
രേവതി
ഔദ്യോഗിക രംഗത്ത് പുത്തൻ ഉണർവുണ്ടാകും. കച്ചവട മേഖലയിൽ ലാഭം വർദ്ധിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വളരെ അനുകൂലമായ കാലഘട്ടമാണ്. പ്രണയബന്ധങ്ങളും സ്നേഹബന്ധങ്ങളും തർക്കവിഷയങ്ങളിൽ പെടും. പെട്ടെന്ന് കോപം അധികരിച്ച് വരും. ശത്രുക്കളെ തോൽപ്പിക്കാൻ കഴിയും. സ്ത്രീകൾ തടസ്സവാദം ഉന്നയിക്കും. മനസ്സ് അസ്വസ്ഥമാണ് ചാര നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്. ആരാധനാലയങ്ങളിൽ ദർശനം നടത്തുന്നത് ഉത്തമമാണ്.