നിങ്ങളുടെ ഈ അഴ്ചയിലെ വാരഫലം
ഒക്ടോബർ മാസം ഇരുപത്തി മൂന്നാം തീയതി മുതൽ ഇരുപത്തി ഒമ്പതാം തീയതി വരെയുള്ള വാരഫലങ്ങൾ ആണ് കൊടുത്തിട്ടുള്ളത്. തയ്യാറാക്കിയത് ജ്യോതിഷ ശാസ്ത്രി ബിജുകുമാര് ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം
അശ്വതി - ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയും. കച്ചവടക്കാർക്ക് കാലം അനുകൂലമാണ്. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വിദേശരാജ്യങ്ങളിൽ തൊഴിൽ തേടുന്നവർക്ക് ഉത്തമമായ അവസരങ്ങൾ ലഭിക്കും. ചെറിയതരത്തിലുള്ള കാര്യതടസങ്ങൾ ഉണ്ടാകുമെന്നുള്ള തൊഴിച്ചാൽ ഈ വാരം വളരെ അനുകൂലമായ ഫലങ്ങൾ വരുന്നതായി കാണാം. കലാ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ആരോഗ്യ വർദ്ധനവ് ഉണ്ടാകും. വെള്ള നിറത്തിൽ നീല കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
ഭരണി- കാര്യ നേട്ടം കർമ്മ മേഖലകളിൽ പുരോഗതി ധന സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ ഉണ്ടാകാം. പ്രേമ ബന്ധങ്ങൾക്ക് ശത്രുക്കളിൽ നിന്നാണ് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ സഹകരണം ഉണ്ടാകും. പല കാര്യങ്ങളിലും മുതിർന്നവർ ഇടപെടും യാത്രകൾ ദുഷ്കരമായിരിക്കും. പ്രണയബന്ധങ്ങൾ സംസ്കരിക്കുന്നതിന് വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നന്നായിരിക്കും. ശത്രുക്കളുടെ ശല്യങ്ങൾ കുറയുന്നതിന് പച്ചയിൽ വെള്ള ചുവപ്പ് എന്നീ നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
കാർത്തിക- അന്യരുടെ മധുര വാചകങ്ങളിൽ ആകൃഷ്ടനായി. അബദ്ധങ്ങളിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ തൊഴിൽമേഖലകളിൽ എത്തപ്പെടും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. പ്രണയബന്ധങ്ങൾ സഫലീകരിക്കും. കാര്യ നേട്ടം ഉണ്ടാകും. കുടുംബാംഗങ്ങളും ഒന്നിച്ച് യാത്രകൾക്ക് സാദ്ധ്യത കാണുന്നുണ്ട്. ചില അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകാം. ടൂര് ദേവസ്യ യാത്രകൾ ആവശ്യമായിവരും. കുടുംബബന്ധങ്ങളിൽ അസ്വസ്ഥതകൾ മാറുന്നതിന് വെള്ളയിൽ നീല കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
രോഹിണി- പരീക്ഷകളിലെ വിജയിക്കും. കുടുംബാംഗങ്ങളുടെ സഹകരണം കുറയും. മാനസിക അസ്വസ്ഥത വർദ്ധിക്കും. ദൂരദേശത്തുനിന്നു വിവാഹ ആലോചനകൾ വരും. തർക്ക വിഷയങ്ങളിൽ ഇടപെടാൻ സാധ്യത കാണുന്നു. തൊഴിൽമേഖലയിലെ മാറ്റങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ആലോചിച്ചശേഷം മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ. പൊതുമേഖലയിലെ തടസ്സങ്ങൾ മാറുന്നതിന് നിലയിൽ കറുത്ത നിറം കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
മകയിരം- ധനവരവ് കാണുന്നു. മികച്ച തൊഴിൽ തേടി ദൂരയാത്രകൾ നടത്തും. വീടിന് സമീപത്ത് തന്നെ നമ്മുടെ ഇഷ്ടപ്പെടുന്ന നല്ല സുഹൃത്തുക്കൾ ഉണ്ടാകും. സോഷ്യൽ മീഡിയകളിൽ നന്ന് ഉത്തമ സുഹൃത്തുക്കളെ ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. കാര്യതടസങ്ങൾ മാറുന്നതിന് നെറുകയിൽ ഭസ്മം ധരിക്കുന്നത് നല്ലതാണ്. ചിലവുകൾ വർദ്ധിക്കും. വിദ്യാഭ്യാസ മേഖലകളിൽ നിന്ന് ആ പുതിയ ആനുകൂല്യങ്ങൾക്ക് അംഗീകാരത്തിനു സാധ്യത കാണുന്നു. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.
തിരുവാതിര- കുടുംബാംഗങ്ങളുമായി കൂടുതൽ അടുപ്പം കാണിക്കും. ധനപരമായ നേട്ടങ്ങൾ ഉണ്ടാകും വിദ്യാഭ്യാസം തൊഴിൽ എന്നിവയിൽ വിജയസാധ്യത വർദ്ധിക്കും. ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ രോഗം ശ്രദ്ധിക്കണം. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുക. സാഹസിക പ്രവർത്തികൾ പാടില്ല. വെള്ളയിൽ ചുവന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ധനനേട്ടം ഉണ്ടാകാൻ സാധ്യത വർദ്ധിക്കും.
പുണർതം- കാര്യങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ മുന്നോട്ടുപോകും. ധനവരവ് സാധ്യത കൂട്ടുന്നുണ്ട്. ഉത്തമ സ്നേഹിതരുമായി വാക്കുതർക്കം ഉണ്ടാകാതെ ശ്രദ്ധിക്കണം. പ്രണയബന്ധങ്ങൾ തർക്കങ്ങളിലേക്ക് പോകാതെ ശ്രദ്ധിക്കണം. പുതിയ ഗ്രഹോപകരണങ്ങൾ വാങ്ങാനുള്ള സാധ്യത കാണുന്നുണ്ട്. ഏതൊരു കാവ്യവും ചിന്തിച്ച് സാവധാനം ഇടപെടുന്നത് മൂലം വിജയമുണ്ടാകും. ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നത് സന്താന ലാഭത്തിന് കാരണമാകും.
പൂയം- അപ്രതീക്ഷിത ധനനേട്ടം ആഗ്രഹസാഫല്യം. തൊഴിൽ നേട്ടം വിദേശയാത്ര എന്നിവയ്ക്ക് യോഗം കാണുന്നുണ്ട്. ജനങ്ങളുടെ സഹകരണം ഉണ്ടാകും. ഈ സ്വാധീനം വർദ്ധിക്കും. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് ചില ഉയർച്ചയ്ക്ക് സാധ്യത കാണുന്നു. സർക്കാർ മേഖലയിൽനിന്ന് തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭക്ഷ്യവിഷബാധയുണ്ടാകതെ പ്രത്യേകം ശ്രദ്ധിക്കണം. സഹോദരങ്ങളിൽ നിന്ന് എതിർപ്പുകൾ ഉണ്ടാകും. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
ആയില്യം- ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. സ്ഥാനമാനങ്ങൾ ലഭിക്കും. സന്താനഗുണം ഉണ്ടാകും. ശത്രുക്കളെ ജയിക്കും. പൊതുജനങ്ങളിൽനിന്ന് അംഗീകാരങ്ങൾ ലഭിക്കും. സുഖാനുഭവങ്ങൾ വർധിക്കും. സോഷ്യൽ മീഡിയകളിൽ കൂടുതൽ സമയം ചിലവഴിക്കും. കലാലയ ജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ ആശയങ്ങൾ ഉണ്ടാകും. തൊഴിൽമേഖലകളിൽ നേട്ടം കൈവരിക്കും. ചുവപ്പ് വെള്ള എന്നീ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് തൊഴിൽ മേഖലയ്ക്ക് ഉത്തമമാണ്
.
മകം- കുടുംബാംഗങ്ങളുമായി തർക്ക വിഷയങ്ങൾക്ക് സാധ്യത കൂടുതലായി കാണുന്നു. മറവി ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. സ്ഥാനമാനങ്ങൾ പുതിയ സംരംഭങ്ങൾക്ക് തുടക്കംകുറിക്കും. കലാ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ കാലഘട്ടമാണ്. പച്ച ചുവപ്പ് വെള്ള എന്നീ നിറങ്ങൾ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ധനപരമായി നേട്ടങ്ങൾ ഉണ്ടാക്കാൻ നല്ലതാണ്.
പൂരം- പ്രവർത്തന മേഖലകളിൽ ശോഭിക്കും. പ്രായോഗികതയും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ പുനർചിന്തനത്തിന് വിധേയനാകും. പ്രവർത്തനരംഗം സജീവമാകും. കാര്യനേട്ടം അനുഭവപ്പെടും. പ്രണയബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. സഹോദരഗുണം കുറയും. തൊഴിൽ മേഖലകളിൽ നടപ്പാക്കുന്ന പുതിയ ആശയങ്ങൾ ഫലം കണ്ടുതുടങ്ങും. ചുവപ്പ് വെള്ള എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് തൊഴിൽ നേട്ടത്തിന് നല്ലതാണ്.
ഉത്രം- വിവിധ തരത്തിൽ ധനലാഭം കാണുന്നുണ്ട്. ബഹുമാന്യത ഐശ്വര്യം എന്നിവ വർദ്ധിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സർക്കാരിൽനിന്ന് വിരോധം ഉണ്ടാകാം. വിവാഹ തടസ്സങ്ങൾ മാറി വരും. സ്ത്രീകൾ മൂലം പ്രയോജനങ്ങൾ ഉണ്ടാകും. അപവാദങ്ങൾ കേൾക്കാതെ സൂക്ഷിക്കണം. കലഹ പ്രവണത ഉണ്ടാകാം. ബന്ധുക്കളിൽനിന്ന് സഹായസഹകരണങ്ങൾ കുറയും. സുഖസൗകര്യങ്ങൾ കുറയും. ഭാര്യയുടെ സഹകരണം കുറയും. ശത്രുക്കളെയും ഓർമ്മക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.
അത്തം- തൊഴിൽ സംബന്ധമായ യാത്രകൾ ആവശ്യമായി വന്നേക്കും. കടബാധ്യതകളിൽ തീർക്കുവാനുള്ള സാവകാശം ലഭിക്കും. തൊഴിൽ മേഖലകൾ വിജയകരമായി തീരും. ആരോഗ്യം വർധിക്കും. കലാകാരന്മാർക്ക് അവസരങ്ങളും അനുമോദനങ്ങളും ലഭിക്കും. അഭിമുഖങ്ങളിലും പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് പൂർണമായും ഉത്തമമായി കാണുന്നു
.
ചിത്തിര-പ്രണയബന്ധങ്ങൾ പരാജയപ്പെടും. ബന്ധുജനങ്ങളുടെ സഹായസഹകരണങ്ങൾ ലഭിക്കില്ല. ആരോഗ്യ വർദ്ധനവ് ഉണ്ടാകും. ഈശ്വരാധീനം വർദ്ധിക്കും. തൊഴിൽ മേഖലകളിൽ വിജയം. വിദ്യാഭ്യാസ മികവ് ദുർജ്ജന സംസർഗം സഞ്ചാര ക്ലേശം എന്നിവ കാണുന്നുണ്ട്. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് ധനനേട്ടം ഉണ്ടാകും. അനാവശ്യ ചിലവുകൾക്ക് സാധ്യത പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമായി കാണുന്നു.
ചോതി- കാര്യതടസങ്ങൾ ഒരു പരിധിവരെ മാറി വരും. വിവാഹാദി കാര്യങ്ങളുടെ തടസ്സം മാറും. സ്വത്ത് സംബന്ധമായ കേസുകളുടെ കാര്യത്തിൽ ഒത്തുതീർപ്പ് ഉണ്ടാകും. സാമ്പത്തിക നേട്ടം അനുഭവപ്പെടും. പുതിയ തൊഴിൽ മേഖലകളിലേക്ക് പ്രവേശിക്കാൻ കഴിയും. ദൂരദേശ യാത്രകൾക്ക് സാധ്യത കാണുന്നു. വെള്ളയും നീലയും ചുവപ്പും കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത്. മൂലം ധനനഷ്ടത്തിനും കാര്യ നേട്ടത്തിനു സാധ്യത വർദ്ധിക്കും.
വിശാഖം- അബദ്ധങ്ങൾ പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. സഞ്ചാരക്ലേശം അനുഭവപ്പെടാം. ചിലവുകൾ വർദ്ധിക്കും. മനസ്സിനെ വിഷമമുണ്ടാക്കുന്ന വാർത്തകൾ കേൾക്കാൻ സാധ്യത കാണുന്നു. സ്ഥാനമാനങ്ങൾ ലഭിക്കും. ശത്രുക്കളെ ജയിക്കും. വാക്ക് സാമർത്ഥ്യം പ്രകടിപ്പിക്കും. വിദേശ തൊഴിൽ തേടുന്നവർക്ക് കാലം അനുകൂലമാണ്. പുതിയ പ്രണയബന്ധങ്ങളിൽ അകപ്പെടും. അപ്രതീക്ഷിത ധനാഗമനം കാണുന്നു. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.
അനിഴം- യാത്രകൾ ധാരാളമായി ചെയ്യേണ്ടിവരും. പുതിയ ബിസിനസ് മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. മോടി പിടിപ്പിക്കുകയും വരാതെ പ്രത്യേകം ശ്രദ്ധിക്കണം. വാഹനങ്ങൾ വളരെ ശ്രദ്ധിച്ച് ഉപയോഗിക്കണം. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പുലർത്തേണ്ടതാണ്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു. സർക്കാർ സംബന്ധമായ കാര്യങ്ങൾ അടുത്ത വാരത്തിലേക്ക് മാറ്റുന്നത് നല്ലതാണ്.
തൃക്കേട്ട- സർവ്വവിധ അസുഖങ്ങൾക്കും വർദ്ധനവ് ഉണ്ടാകും. ഇഷ്ടഭക്ഷണം യോഗം മാനസിക സന്തോഷം എന്നിവ കാണുന്നുണ്ട്. ദൂര ദേശീയതകൾ ആവശ്യമായി വരും. അഗ്നിയുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ സുഹൃത്തുക്കളുണ്ടാകും. അപ്രതീക്ഷിത ധനയോഗതിന്നും സാധ്യത കാണുന്നുണ്ട്. ചുവപ്പ് പച്ച വെള്ള എന്നിവ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
മൂലം- പുതിയ സംരംഭങ്ങൾക്ക് വേണ്ടി പണം മുടക്കരുത്. വാക്ക് തർക്കങ്ങൾക്ക് സാധ്യത കൂടുതലാണ്. വിദേശ തൊഴിലിന് ഉത്തമ കാലഘട്ടമാണ്. ഇരുപത്തി ആറാം തീയതി മുതൽ ജന്മത്തിൽ ശനി ആണ്. ആയതിനാൽ ഈ നക്ഷത്രക്കാർ ശനിയാഴ്ച വ്രതം അനുഷ്ഠിക്കുകയും ശാസ്താവിന് നീരാഞ്ജനം നടത്തുകയും ചെയ്യുന്നത്. ഉത്തമമാണ് നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു
പൂരാടം- ബിസിനസ്സിൽ ലാഭ ശതമാനം വർദ്ധിക്കും. നേതൃത്വഗുണം പ്രകടിപ്പിക്കും. തർക്ക വിഷയങ്ങളിലും കേസ് വഴക്കുകളിലും വിജയിക്കും. സ്നേഹബന്ധങ്ങൾ അതിരു കടക്കാതെ ശ്രദ്ധിക്കണം. ഉത്തമമായ വിവാഹാലോചനകൾ വരും. സമൂഹത്തിൽ അംഗീകാരം ലഭിക്കും. സന്താനഗുണം കീർത്തി ഉത്സാഹം കാര്യപ്രാപ്തി എന്നിവ ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങൾ വളരെ ഭംഗിയായി ചെയ്തു. തീർക്കാൻ കഴിയും കടുംപച്ച നിറം കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
ഉത്രാടം- ഈ വാരത്തിന്റെ ആദ്യഭാഗത്ത് ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം തന്നെ ചെറിയ തടസ്സങ്ങൾ ഉണ്ടാകാം. വാക്ക് തർക്കങ്ങൾക്ക് സാധ്യത കൂടുതലായി കാണുന്നുണ്ട്. തൊഴിൽമേഖലയിൽ ഈശ്വരാധീനം വർദ്ധിക്കും. വിദ്യാർഥികൾക്ക് കാലം അനുകൂലമാണ്. കുടുംബത്തിലെ മുതിർന്നവരിൽനിന്ന് എതിരഭിപ്രായങ്ങൾ ഉണ്ടാകാം. നീല നിറം കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു
.
തിരുവോണം- ദൂരാത്രകൾ ആവശ്യമായിവരും. ഗ്രഹ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ധനം ചിലവഴിക്കും. നേത്ര രോഗം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. മാനസിക അസ്വസ്ഥതകൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ സുരക്ഷിത കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം. ശുഭ കാര്യങ്ങൾക്കു വേണ്ടി ആ പണം ചിലവഴിക്കും. ബിസിനസ്സിൽ പുതിയ നിക്ഷേപങ്ങൾക്ക് വേണ്ട സാഹചര്യങ്ങൾ ഒരുങ്ങും. ചതിവ് പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം നീലയും ചുവപ്പും കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
അവിട്ടം- തടസ്സങ്ങൾ മാറി വരും. ദൂരദേശത്തുനിന്നു വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നു വിവാഹ അഭിപ്രായങ്ങൾ ഉണ്ടാകും. സ്നേഹിതർ പിണങ്ങി മാറി നിൽക്കും. കാര്യങ്ങളിൽ പൊതുവേ ഒരു ഉത്സാഹക്കുറവ് അനുഭവപ്പെടും. ദൂരയാത്രകൾ ആവശ്യമായി വരും. കർമ്മ മേഖലയുമായി ബന്ധപ്പെട്ട പുത്തൻ ആശയങ്ങൾ ഉണ്ടാകും. തൊഴിൽമേഖല മെച്ചപ്പെടും. മഞ്ഞയും നീലയും കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ധനപരമായ ഉയർച്ചയ്ക്ക് നല്ലതാണ്.
ചതയം- ധനം കളവു പോകാതെ സൂക്ഷിക്കണം. ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സ്നേഹബന്ധങ്ങൾ പരാജയത്തിൽ കലാശിക്കും. കുടുംബത്തിലെ മുതിർന്നവരെ നിന്നുള്ള സഹായസഹകരണങ്ങൾ കുറയും. മനസ്സിൽ ആശങ്കകൾ വർദ്ധിക്കും. വിദേശയാത്ര നടത്തുവാൻ അവസരം ലഭിക്കും. നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉത്തമമാണ്.
പൂരുട്ടാതി- ശയന സൗഖ്യം. നല്ല ജനങ്ങളോടൊത്ത് സഞ്ചരിക്കുവാനുള്ള സാഹചര്യമുണ്ടാകണം. പ്രണയസാഫല്യം ഉണ്ടാകും. വിശ്വാസവഞ്ചനയ്ക്ക് വിധേയൻ ആകാതിരിക്കാൻ ശ്രദ്ധിക്കണം. നമ്മുടെ എടുത്തുചാട്ടം കൊണ്ട് ശത്രുക്കളെ വരുത്തി വയ്ക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഇഷ്ടഭക്ഷണ യോഗം കാര്യ നേട്ടം ഉത്സാഹ കൂടുതൽ എന്നിവ കാണുന്നു. ചുവപ്പ് വെള്ള എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
ഉത്രട്ടാതി- ഉയർന്ന പദവികൾ വഹിക്കുന്ന അവരിൽ നിന്ന് ഉള്ള സഹായസഹകരണങ്ങൾ കുറയും. അപവാദ ആരോപണങ്ങൾ കേൾക്കാനുള്ള സാഹചര്യങ്ങളിൽനിന്ന് ബുദ്ധിപൂർവ്വം ഒഴിഞ്ഞുനിൽക്കണം ചില പുതിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സമയം ചിലവഴിക്കും ഔദ്യോഗികമായ സ്ഥാനചലനങ്ങൾ സംഭവിക്കാം തൊഴിൽമേഖലയിൽ വരുമാനക്കുറവ് അനുഭവപ്പെടും എങ്കിലും കാലക്രമേണ അത് മാറിക്കിട്ടും
രേവതി- ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽമേഖലയിൽ സംബന്ധിച്ച് ചെറിയ അബദ്ധങ്ങൾ പറ്റുവാനുള്ള സാധ്യത കാണുന്നുണ്ട്. സ്ത്രീകളിൽ ഉണ്ടാകുന്ന മാനഹാനി അപഥ സഞ്ചാരം എന്നിവ കാണുന്നു. സ്നേഹബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും അഗേറ്റ് പോലുള്ള രത്നങ്ങൾധരിക്കുന്നതും നല്ലതാണ്. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം.