രാജാ രവി വർമ്മയുടെ ചിത്രങ്ങളായി സുന്ദരിക്കുട്ടികൾ; ഒരുക്കിയത് അമ്മ
പത്തൊമ്പതാം നൂറ്റാണ്ടില്‍ നിന്നുള്ള രാജാ രവി വര്‍മയുടെ പ്രശസ്തമായ പെയിന്‍റിങ്ങുകള്‍ പുനരാവിഷ്കരിച്ചിരിക്കുകയാണ് ശീതള്‍.
ലോക്ക് ഡൌണ്‍ കാലം പലരും കലാപരമായും സര്‍ഗ്ഗാത്മകമായും ഉപയോഗിക്കുന്നുണ്ട്. ഇവിടെ ഈ അമ്മയും മക്കളും അതുതന്നെയാണ് ചെയ്തിരിക്കുന്നത്. രാജാരവിവര്‍മ്മയുടെ ചിത്രങ്ങള്‍ പുനരാവിഷ്കരിക്കുകയാണിവര്‍. ശീതള്‍ ജിയോ രണ്ട് മക്കളുമായി ബഹ്റിനില്‍ താമസിക്കുകയാണ്. ഏകദേശം രണ്ട് മാസമെങ്കിലും ആയിക്കാണും ലോകം വല്ലാത്തൊരുതരം നിശ്ചലാവസ്ഥയിലെത്തിയിട്ട്. ലോക്ക് ഡൌണ്‍ ആളുകളെയെല്ലാം നിര്‍ബന്ധപൂര്‍വം വീട്ടിലിരുത്തിയിരിക്കുകയാണ്. ഈ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ നമുക്കെല്ലാവര്‍ക്കും പ്രയാസമുണ്ടാവാം.
ഏതായാലും ഈ ലോക്ക് ഡൌണ്‍കാലം മറന്നുവച്ച ഇഷ്ടങ്ങളെയും വിനോദങ്ങളെയും തിരിച്ചെടുക്കാനുള്ള അവസരം കൂടിയാണ് തരുന്നത്. കേരളത്തില്‍ നിന്നും പോയി ബഹ്റിനില്‍ സെറ്റില്‍ഡായ ശീതള്‍ അതിലൊരാളാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നിന്നുള്ള രാജാ രവി വര്‍മയുടെ പ്രശസ്തമായ പെയിന്‍റിങ്ങുകള്‍ പുനരാവിഷ്കരിച്ചിരിക്കുകയാണ് ശീതള്‍. മക്കളായ നാലുവയസ്സുകാരി കാതറിന്‍, ഏഴുവയസ്സുകാരി ക്ലെയര്‍ എന്നിവരെയാണ് ഒരുക്കിയിരിക്കുന്നത്. പിന്നീട് ഫോട്ടോഷൂട്ടും നടത്തി.
രാജാ രവി വര്‍മയുടെ ചിത്രങ്ങള്‍ തനിക്കെപ്പോഴും ഇഷ്ടമായിരുന്നുവെന്നും ഒരു സുഹൃത്ത് മകളെയൊരുക്കി ഇങ്ങനെ ചിത്രമെടുത്തതാണ് തനിക്ക് പ്രചോദനമായതെന്നും ശീതള്‍ ബെറ്റര്‍ ഇന്ത്യയോട് പറഞ്ഞു. കയ്യിലുള്ള പരിമിതമായ തുണികളും ആഭരണങ്ങളും ഒക്കെ ഉപയോഗിച്ചാണ് ശീതള്‍ മക്കളെ ഒരുക്കിയിരിക്കുന്നത്. രാജാ രവി വര്‍മയ്ക്കുള്ള ആദരമായാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ചിത്രങ്ങള്‍: