അച്ഛന്മാരായാല്‍ ഇങ്ങനെ വേണം; മക്കളുടെ ഡാന്‍സ്ക്ലാസില്‍ ചേര്‍ന്ന് അവര്‍ക്കൊപ്പം ചുവടുവെച്ചാല്‍ എങ്ങനെയുണ്ടാവും?

നൃത്തവിദ്യാലയം സ്ഥാപിച്ച എറിൻ ലീ പങ്കിട്ട ഹൃദയസ്പർശിയായ ഒരു വീഡിയോ ഇപ്പോൾ ഇന്‍റര്‍നെറ്റിൽ  തരംഗമാവുകയാണ്. അതിപ്പോള്‍ ലോകമെമ്പാടുമെത്തിയിരിക്കുന്നു. ഒപ്പം തന്നെ ലക്ഷക്കണക്കിനാളുകൾ വീഡിയോ കണ്ടു. നിരവധി സെലിബ്രിറ്റികളാണ് വീഡിയോയെ പ്രശംസിച്ചത്. 

Father and daughter ballet  viral video from a ballet class

നമ്മുടെ കളികളിലും കഥകളിയും പലപ്പോഴും നമുക്ക് കൂട്ട് നമ്മുടെ അമ്മമാരാണ്. അവരോടൊത്തു ചിലപ്പോൾ നമ്മൾ നൃത്തംവെക്കും പാട്ടുപാടും. എന്നാൽ അച്ഛന്മാരെപ്പോഴും നമുക്ക് അച്ചടക്കത്തിന്‍റെയും ഗൗരവത്തിന്‍റെയും മുഖങ്ങളാണ്. അത്തരം, സ്ഥിരം കണ്ടുംകേട്ടും പഴകിയ അച്ഛന്‍റെ പ്രതിച്ഛായക്ക് ഒരു മാറ്റം വരുത്താനാണ് ഫിലാഡൽഫിയയിലെ ഈ നൃത്തവിദ്യാലയം ശ്രമിക്കുന്നത്. ആടിയും പാടിയും കളിച്ചും ചിരിച്ചും ഇവിടെ അച്ഛന്മാർ പുതിയൊരു ആശയം പകർന്നുതരികയാണ്. Echappe Dance and Arts എന്ന നൃത്തവിദ്യാലയമാണ് ബലെറ്റ്, യോഗ എന്നിവ സംയോജിപ്പിക്കുന്ന അച്ഛൻ-മകൾ ക്ലാസുകൾ നടത്തുനത്. 

നൃത്തവിദ്യാലയം സ്ഥാപിച്ച എറിൻ ലീ പങ്കിട്ട ഹൃദയസ്പർശിയായ ഒരു വീഡിയോ ഇപ്പോൾ ഇന്‍റര്‍നെറ്റിൽ  തരംഗമാവുകയാണ്. അതിപ്പോള്‍ ലോകമെമ്പാടുമെത്തിയിരിക്കുന്നു. ഒപ്പം തന്നെ ലക്ഷക്കണക്കിനാളുകൾ വീഡിയോ കണ്ടു. നിരവധി സെലിബ്രിറ്റികളാണ് വീഡിയോയെ പ്രശംസിച്ചത്. ഒരു കൂട്ടം പെൺമക്കൾ അവരുടെ അച്ഛമാരോടൊപ്പം ഡാൻസും യോഗയും സംയോജിപ്പിച്ച ‘ബോഗാ’ ക്ലാസ്സിൽ നിൽക്കുന്നത് വീഡിയോയിൽ കാണാം. 

 
 
 
 
 
 
 
 
 
 
 
 
 

Awesome BOGA today dance dads!!!!

A post shared by Echappe Dance Arts, LLC (@echappedancearts) on Nov 9, 2019 at 9:56am PST

''അവർ വളരെ പ്രതിബദ്ധതയുള്ളവരാണ്'' എന്നാണ് മിസ് ലീ ഈ അച്ഛന്മാരെ കുറിച്ച് പറയുന്നത്.  "ആത്യന്തികമായി ഞങ്ങൾ ഒരു ആഫ്രിക്കൻ-അമേരിക്കൻ നൃത്ത വിദ്യാലയമാണ്. നോട്ടവും ഭാവവും കൊണ്ട് ഈ അച്ഛന്മാരൊക്കെ ഉത്തരവാദിതവമില്ലാത്തവരാണെന്ന് നമുക്ക് തോന്നിയേക്കാം. കാരണം അവര്‍ ടാറ്റൂവൊക്കെ ചെയ്‍ത് സ്റ്റൈലില്‍ തൊപ്പിയൊക്കെ വച്ചവരാണല്ലോ. പക്ഷേ, അങ്ങനേയയല്ല. അവര്‍ നല്ല അച്ഛന്മാരാണ്. ഈ ഒരു വേദി ആളുകളുടെ മനസു മാറ്റാനായി കൂടിയാണ് ഉപയോഗിക്കുന്നത്. ഈ പെൺകുട്ടികളെ ക്ലാസില്‍ കൊണ്ടുവന്നാക്കുകയും തിരികെ കൂട്ടിയിട്ടുപോകുകയും ചെയ്യുന്നത് ഈ അച്ഛന്മാരായിരുന്നു. അങ്ങനെ അവര്‍ പെണ്‍മക്കളുടെ നൃത്ത ജീവിതത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്നത് കണ്ടപ്പോഴാണ് ഇങ്ങനെയൊരു ആശയം മനസ്സിൽ ഉദിച്ചത്. അങ്ങനെ ആ അച്ഛന്മാരെക്കൂടി നൃത്തക്ലാസിന്‍റെ ഭാഗമാക്കി" എന്നും മിസ് ലീ പറഞ്ഞു. ''അച്ഛൻ അവിടെയുണ്ടാകുമ്പോൾ അവർ ആവേശഭരിതരാണ്. അവരാണ് അച്ഛനെ കൂടി പാഠങ്ങള്‍ ചിലപ്പോള്‍ പഠിപ്പിക്കുന്നത്. അവർ അച്ഛന്റെ ചുവടുകള്‍ ശരിയാക്കിക്കൊടുക്കുകയൊക്കെ ചെയ്യുന്നു. അവർക്കുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.'' എന്നും ലീ പറയുന്നു.

നവംബറിൽ മിസ് ലീയുടെ വിദ്യാലയത്തിൽ ഒരു മാസത്തെ സാമൂഹ്യ പ്രവർത്തന ക്ലാസുകളുടെ ഭാഗമായിട്ടാണ് അച്ഛൻ-മകൾ  ബാലെ നടത്തുന്നത്. കുടുംബത്തിന്‍റെ നഷ്‍ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രാധാന്യം കൂടി തിരിച്ചെടുക്കാനുള്ള വഴി കൂടിയാണീ ഡാഡി- മകൾ ബലെറ്റ്. അതിനൊപ്പം തന്നെ മം- മകൾ ഹിപ്-ഹോപ്പ് തുടങ്ങിയ കുടുംബത്തെ അടിസ്ഥാനമാക്കിയുള്ള നിരവധി പരിപാടികളും ലീയുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. ക്ലാസില്‍ പങ്കെടുക്കുന്ന ഒരു അച്ഛന്‍ പറഞ്ഞത് ഇങ്ങനെയാണ് - "നിങ്ങൾ എപ്പോഴും പുതിയ കാര്യങ്ങൾ പരീക്ഷിക്കണം എന്നതാണ് ഞാൻ എന്‍റെ മകൾക്കു പകർന്നു കൊടുക്കാൻ ആഗ്രഹിക്കുന്ന പാഠം. ആ ക്ലാസില്‍ പങ്കെടുക്കാന്‍ എനിക്ക് ഒരു മടിയുമില്ലായിരുന്നു. എന്‍റെ മകൾക്ക് വേണ്ടി അവിടെ ഉണ്ടാവുക, അവളെ പിന്തുണയ്ക്കുക എന്നതൊക്കെ വളരെ മനോഹരവും രസകരവുമായിരുന്നു'' എന്നാണ്. 

ഏതായാലും ജെന്നിഫർ ഗാർനർ ഉൾപ്പെടെയുള്ള നിരവധി താരങ്ങളാണ് ഈ അച്ഛന്‍-മകള്‍ ഡാന്‍സ് ക്ലാസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios