ബാന്‍സ്കിയുടെ ചിത്രമുണ്ടെന്നറിയാതെ 500 വർഷം പഴക്കമുള്ള ഫാംഹൗസ് പൊളിച്ച് നീക്കി
ചിത്രം ബാന്‍സ്കിയുടേതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് അസ്വസ്ഥത തോന്നിയെന്നും തങ്ങള്‍ തളര്‍ന്ന് പോയെന്നും കെട്ടിടം പൊളിച്ച തൊഴിലാളികള്‍ പറഞ്ഞതായി ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് ലോകമെങ്ങും ആരാധകരുള്ള ചിത്രകാരനാണ് ബാന്‍സ്കി. അധികാരത്തോടും സൈനികവത്ക്കരണത്തിനെതിരെയും തന്‍റെ ചുമര്‍ ചിത്രങ്ങളിലൂടെ ഏറ്റവും ശക്തമായി പ്രതികരിക്കുന്ന ബാന്‍സ്കിയുടെ ചിത്രങ്ങള്‍ക്ക് ലോകമെങ്ങും വലിയ ആരാധകവൃന്ദമാണുള്ളത്. അദ്ദേഹത്തിന്‍റെ ക്യാന്‍വാസുകള്‍ മിക്കതും പൊതു നിരത്തുകളിലെ ചുമരുകളാണ്. ഇത്തരത്തില്‍ അദ്ദേഹം വരച്ച 500 വര്‍ഷം പഴക്കമുള്ള ഒരു കെട്ടിടം കഴിഞ്ഞ ദിവസം പൊളിച്ചു. ഇതിന്‍റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി.
ആക്ഷേപഹാസ്യ തെരുവ് ഗ്രാഫിറ്റിയിലൂടെയും സാമൂഹിക വ്യാഖ്യാനം നടക്കുന്ന ബാന്‍സ്കി ഇന്ന് പ്രതിരോധ ചിത്രകലയിലെ പ്രധാനിയാണ്. ബാന്‍സ്കിയുടെ ഗ്രാഫിറ്റികള്‍ മുന്‍കൂട്ടി വരയ്ക്കപ്പെടുന്നവയല്ല. മറിച്ച് ഒരു സുപ്രഭാതത്തില്‍ തെരുവിലെവിടെയെങ്കിലുമായി അത് പ്രത്യക്ഷപ്പെടുകയാണ് പതിവ്. അദ്ദേഹത്തിന്‍റെ പല ചിത്രങ്ങളും ഇത്തരത്തില്‍ തെരുവില്‍ നിന്നും വീണ്ടെടുത്ത് സംരക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ ബാന്‍സ്കി എന്ന ചിത്രകാരനെ ആരും നേരിട്ട് കണ്ടതായി രേഖപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്‍റെതായി അഭിമുഖങ്ങള്‍ പോലും ലഭ്യമല്ല. ചിത്രകാരനെ കുറിച്ചുള്ള ഈ അജ്ഞത അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ വില ഇരട്ടിയാക്കുന്നു.
താലിബാനോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
2021-ൽ അദ്ദേഹത്തിന്‍റെ ചിത്രം രേഖപ്പെടുത്തിയ ഒരു കടയുടെ മൂല്യം ഒറ്റയടിക്ക് 2 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍, മറ്റ് ചില സ്ഥലങ്ങളില്‍ അദ്ദേഹത്തിന്‍റെ ചിത്രം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നശിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2021 ഓഗസ്റ്റ് മുതൽ ലോവ്‌സ്‌ഫോക്കിലെ ലോസ്‌ഫോക്കിൽ പ്രത്യക്ഷപ്പെട്ട നിരവധി കലാസൃഷ്ടിക്കളില്‍ ഒന്നായിരുന്നു ഇപ്പോള്‍ നശിപ്പിക്കപ്പെട്ടതെന്ന് കരുതുന്നു.
ഇതിനിടെയാണ് 500 വര്‍ഷം പഴക്കമുള്ള ഫാം ഹൗസ് പൊളിച്ചത്. കെട്ടിടം പൊളിച്ച ശേഷമാണ് കെട്ടിടത്തിലുണ്ടായിരുന്ന ചിത്രം ബാന്‍സ്കിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ചിത്രം ബാന്‍സ്കിയുടേതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് അസ്വസ്ഥത തോന്നിയെന്നും തങ്ങള്‍ തളര്‍ന്ന് പോയെന്നും കെട്ടിടം പൊളിച്ച തൊഴിലാളികള്‍ പറഞ്ഞതായി ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 60 ഓളം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായാണ് 500 വര്‍ഷം പഴക്കമുള്ള കെട്ടിടം പൊളിച്ചതെന്ന് ഫാം ഫൗസ് ഉടമ പറഞ്ഞു. എന്നാല്‍ ചിത്രം ബാന്‍സ്കിയുടെതാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്മശ്രീ ഗുരു കലാമണ്ഡലം ക്ഷേമാവതി; ഒരു ഡോക്യുമെന്‍ററി ആസ്വാദന കുറിപ്പ്