ഇന്ത്യയിലുമുണ്ട് പുകയുന്ന അഗ്നിപർവതം, ദക്ഷിണേഷ്യയിൽ വേറെയില്ല! എവിടെയാണെന്ന് അറിയാമോ?

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ബാരൻ ദ്വീപിലാണ് സജീവമായ അഗ്നിപര്‍വതമുള്ളത്.

Barren islands one active volcano in the entire South Asia is located in India

മറ്റ് രാജ്യങ്ങളിൽ അഗ്നിപര്‍വതം പുകയുന്നതും പൊട്ടിത്തെറിക്കുന്നതുമെല്ലാം നാം കാണാറുണ്ട്. എന്നാൽ, ദക്ഷിണേഷ്യയിലെ തന്നെ സജീവമായ ഒരേയൊരു അഗ്നപര്‍വതം സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലാണെന്ന കാര്യം പലര്‍ക്കും അറിയില്ല. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുള്ള ബാരൻ ദ്വീപിലാണ് സജീവമായ അഗ്നിപര്‍വതമുള്ളത്. പോർട്ട് ബ്ലെയറിൽ നിന്ന് ഏകദേശം 135 കിലോമീറ്റർ വടക്കുകിഴക്കായി ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 

1787ലാണ് ബാരൻ ദ്വീപിൽ ആദ്യത്തെ അഗ്നിപര്‍വത സ്ഫോടനം സംഭവിച്ചത്. അതിനുശേഷം, ഇവിടെ 10 തവണയിൽ കൂടുതൽ സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്. ഏറ്റവും അവസാനമായി 2022ലാണ് ഇവിടെ അഗ്നിപര്‍വത സ്ഫോടനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അ​ഗ്നിപർവതം സ്ഥിതി ചെയ്യുന്ന മേഖല ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിലാണ്. ഇവിടെ നടക്കുന്ന പ്രക്രിയകൾ ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ബാരൻ ദ്വീപിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടെയുള്ള അ​ഗ്നിപർവതം കടലിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. കുറച്ച് ഭാ​ഗം മാത്രമേ വെള്ളത്തിന് മുകളിൽ കാണാൻ സാധിക്കൂ. ദ്വീപിലെ ഏറ്റവും ഉയർന്ന ഭാ​ഗം ഏകദേശം 353 മീറ്ററാണ്.

Latest Videos

സജീവമായ അഗ്നിപർവ്വതവും ചുറ്റുമുള്ള പ്രകൃതി സൗന്ദര്യവും വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം പ്രധാന ആകർഷണമാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയും ഏപ്രിൽ ആദ്യ പാദവുമാണ് ബാരൻ ദ്വീപ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് അ​ഗ്നിപർവതത്തിന്റെ മികച്ച കാഴ്ചകൾ കാണാൻ സാധിക്കും. ആൾത്തിരക്കില്ലാത്ത മേഖലയായതിനാൽ തന്നെ ശാന്തത തേടുന്നവർക്ക് അനുയോജ്യമായ ഇടമാണിത്. സ്ഫടികം പോലെ തെളിഞ്ഞ നീലക്കടലിന്റെ നടുവിൽ തലയുയർത്തി നിൽക്കുന്ന ബാരൻ ദ്വീപ് കാണേണ്ട കാഴ്ച തന്നെയാണ്.  

READ MORE: ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്, അതും കേരളത്തിൽ! ശാന്തത തേടി പോകാം കുറുവാ ദ്വീപിലേയ്ക്ക്

tags
vuukle one pixel image
click me!