ബെം​ഗളൂരു - മൈസൂരു ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ടോ? ശ്രദ്ധിക്കുക, കർണാടകയിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

മാർച്ച് 23 മുതൽ കർണാടകയിലെ വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. 

Rain alert issued in 12 districts of Karnataka including Bengaluru and Mysuru

ബെം​ഗളൂരു - മൈസൂരു ട്രിപ്പ് പ്ലാൻ ചെയ്തവരാണോ നിങ്ങൾ? എങ്കിൽ ബെം​ഗളൂരുവിൽ വരും ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടകയിലെ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാർച്ച് 23 മുതൽ ബെംഗളൂരുവിൽ കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ, കാലാവസ്ഥാ പ്രവചനം കൂടി കണക്കിലെടുത്ത് വേണം യാത്രകൾ പ്ലാൻ ചെയ്യാൻ. 

തുംകൂർ, രാമനഗര, മൈസൂരു, മാണ്ഡ്യ, കുടക്, കോലാർ, ഹാസൻ, ചിക്കമംഗളൂരു, ചിക്കബെല്ലാപൂർ, ചാമരാജനഗർ, ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പുള്ളത്. കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം, നിരവധി ജില്ലകളിൽ മഴ ലഭിക്കുമെങ്കിലും മറ്റ് ചില ജില്ലകളിൽ കടുത്ത വേനൽ തുടരും. ഉഡുപ്പി, ഉത്തര കന്നഡ, ബാഗൽകോട്ട്, ബെലഗാവി, ബീദർ, ധാർവാഡ്, ഗഡഗ്, ഹാവേരി, കലബുറഗി, കൊപ്പൽ, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ, വിജയനഗർ തുടങ്ങിയ ജില്ലകളിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് പ്രവചനം. എംഎം ഹിൽസ്, എച്ച്ഡി കോട്ട്, ബന്ദിപ്പൂർ, സരഗൂർ, ഹുൻസൂർ, മദ്ദൂർ എന്നിവയുൾപ്പെടെ ചില വടക്കൻ പ്രദേശങ്ങളിൽ ഇടയ്ക്കിടെ മഴ ലഭിക്കുന്നുണ്ടെങ്കിലും മിക്കവാറും വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

Latest Videos

ബെംഗളൂരുവിനെ സംബന്ധിച്ചിടത്തോളം പുതിയ കാലാവസ്ഥാ പ്രവചനം ആശ്വാസമേകുന്നതാണ്. മാർച്ച് 23 മുതൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഴ ലഭിച്ചാൽ ചൂടിൽ നിന്ന് ആശ്വാസം ലഭിക്കും. അതേസമയം, വടക്കൻ കർണാടകയിലെ വരണ്ട കാലാവസ്ഥ തുടരുകയാണ്. ബെംഗളൂരുവിലും തെക്കൻ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും വടക്കൻ കർണാടകയിലെ പല പ്രദേശങ്ങളിലും ചൂട് തുടരും. ഉഡുപ്പിയിലും ഉത്തര കന്നഡയിലും വടക്ക് ഭാഗത്തുള്ള മറ്റ് നിരവധി ജില്ലകളിലും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. ഇത് ചില പ്രദേശങ്ങളിൽ ജലക്ഷാമം, വരൾച്ച തുടങ്ങിയ പ്രതിസന്ധികൾക്ക് കാരണമാകും.

READ MORE:  ട്രെയിനിൽ ഇനി എല്ലാവർക്കും ലോവർ ബെ‍ർത്ത് കിട്ടില്ല; പുത്തൻ പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ

tags
vuukle one pixel image
click me!