പെരുമ്പിലാവ് കൊലപാതകം; മുഖ്യ പ്രതിയായ സുഹൃത്ത് പിടിയിൽ, ചികിത്സയിലുള്ളവരടക്കം 4 പേർ കസ്റ്റഡിയിൽ

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിരുന്നു. 
 

thrissur perumbilav akshay murder case main accused friend has been arrested, 4 people, including those undergoing treatment, are in custody

തൃശൂർ: പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ മുഖ്യ പ്രതി പിടിയിൽ. മുഖ്യ പ്രതി ലിഷോയ് ആണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്. ലിഷോയുടെ വീടിന്റെ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ മറ്റൊരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പെരുമ്പിലാവ് സ്വദേശി നിഖിലിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിരുന്നു. 

ആശുപത്രിയിൽ ഉള്ള ബാദുഷ അടക്കം നാല് പേർ കസ്റ്റഡിലാണ്. ആകാശ്, നിഖിൽ എന്നിവരെ ചാലിശേരിയിൽ നിന്നും ഇന്നലെ പിടി കൂടിയിരുന്നു. റെൻഡ് എ കാറിനെ ചൊല്ലി പോർവിളി നടന്നതായും അക്ഷയ് എത്തിയത് വടിവാളുമായാണെന്നും പൊലീസ് പറയുന്നു. സമൂഹമാധ്യമങ്ങളിലെ വാക്പോരും കൊലയ്ക്കു കാരണമായി. കഞ്ചാവ്, എംഡിഎംഎ കച്ചവടക്കാരാണ് മൂവരും എന്ന് പൊലീസ് പറഞ്ഞു.

Latest Videos

'അനില പൊലീസിന്‍റെ നോട്ടപ്പുള്ളി, എത്തിയത് കർണാടക രജിസ്ട്രേഷൻ കാറിൽ, ലക്ഷ്യം കൊല്ലത്തെ കോളേജുകളും സ്കൂളുകളും' 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!