vuukle one pixel image

ഐപിഎല്ലിന്റെ എമ്പുരാൻ, പതിനെട്ടിന്റെ നിറവില്‍ കിങ് കോലി | Virat Kohli | IPL

Web Desk  | Published: Mar 21, 2025, 5:00 PM IST

ബ്രണ്ടൻ മക്കല്ലത്തിന്റെ അമാനുഷിക ഇന്നിങ്സ് കണ്ട് അമ്പരന്ന് നില്‍ക്കുകയായിരുന്നു ചിന്നസ്വാമിയിലെ ഗ്യാലറി. ഏകദിനത്തില്‍ പോലും ഒരു വിന്നിങ് സ്കോറായ 223 റണ്‍സ് ചെയ്സ് ചെയ്യാൻ ബാംഗ്ലൂര്‍ ഇറങ്ങുകയാണ്. രണ്ടാം ഓവര്‍ താണ്ടാനാകാതെ വൻമതില്‍ തകര്‍ന്നു. ഡഗൗട്ടില്‍ നിന്ന് ബിഡിഎമ്മിന്റെ ബാറ്റുമേന്തി ഒരു അഞ്ചാം നമ്പര്‍ ജേഴ്സിക്കാരൻ നടന്നുവരികയാണ്. ഇന്ത്യയ്ക്ക് അണ്ടര്‍ 19 ലോകകപ്പ് നേടിക്കൊടുത്ത നായകൻ എന്ന് മാത്രമായിരുന്നു അവന്റെ വിലാസം