'ജയിലിൽ നിന്ന് കരഞ്ഞ് വിളിക്കും, അമ്മയല്ലേ മനസ് അലിയും, ഇനി മനസ് കല്ലാക്കാനാണ് തീരുമാനം', രാഹുലിന്റെ അമ്മ

രാഹുൽ ജയിലിൽ നിന്ന് വിളിച്ച് കരയും അമ്മയല്ലേ മനസ് അലിയും. അങ്ങനെയാണ് രണ്ട് കേസുകളിൽ മകനെ ജാമ്യത്തിലിറങ്ങിയത്. ഇനി മനസ് കല്ലാക്കാനാണ് തീരുമാനമെന്ന് ഏലത്തൂർ സ്വദേശി രാഹുലിന്റെ അമ്മ മിനി. പോക്സോ കേസിൽ മകനെ ജാമ്യത്തിലിറക്കിയത് ഏറ്റവും വലിയ തെറ്റാണെന്നും മിനി

Son linked to drug peddling and drug use mother reveals shocking experience of her after sons arrest 22 March 2025

ഏലത്തൂർ: ലഹരിക്കടിമയായ മകനെ പോലീസിൽ ഏൽപ്പിച്ച സംഭവത്തിൽ നടുക്കുന്ന അനുഭവങ്ങൾ തുറന്നുപറഞ്ഞ് അമ്മ മിനി നമസ്തേ കേരളത്തിൽ. മകൻ രാഹുലിനെ രക്ഷിക്കാൻ സാധ്യമായ എല്ലാ വഴികളും നോക്കി. കൂട്ടുകെട്ടുകൾ മകനെ വീണ്ടും മയക്കുമരുന്നുകളുടെ പിടിയിലാക്കുകയായിരുന്നുവെന്ന് അമ്മ പറയുന്നു. രാഹുൽ ജയിലിൽ നിന്ന് വിളിച്ച് കരയും അമ്മയല്ലേ മനസ് അലിയും. അങ്ങനെയാണ് രണ്ട് കേസുകളിൽ മകനെ ജാമ്യത്തിലിറങ്ങിയത്. ഇനി മനസ് കല്ലാക്കാനാണ് തീരുമാനമെന്ന് ഏലത്തൂർ സ്വദേശി രാഹുലിന്റെ അമ്മ മിനി. പോക്സോ കേസിൽ മകനെ ജാമ്യത്തിലിറക്കിയത് ഏറ്റവും വലിയ തെറ്റാണെന്നും മിനി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കുന്നു. സമീപവാസികളുമായി അവന് ഒരു ചങ്ങാത്തവുമില്ല. ചെറുപ്പം മുതലേ അങ്ങനെയാണ്. പ്രായത്തിൽ മുതിർന്നവരുമായാണ് രാഹുലിന്റെ സുഹൃത് ബന്ധമെന്നും മിനി പറയുന്നു. പണം ചോദിച്ച് നൽകാത്തതിനും ചോദ്യം ചെയ്യുന്നതിനും തന്നോട് അടങ്ങാത്ത പകയായിരുന്നു മകനുണ്ടായിരുന്നതെന്നും മിനി പറയുന്നു. 

പണം നൽകാനുള്ള ബഹളം അതിരുവിടുന്നത് പതിവായിരുന്നു. 26കാരനായ മകന്റെ തെറ്റുകൾ അവൻ ശരിയാകുമെന്ന ധാരണയിൽ മറച്ചുവയ്ക്കാൻ ആദ്യം ശ്രമിച്ചിരുന്നുവെന്നും രാഹുലിന്റെ അമ്മ മിനി പറയുന്നു. ജയിലിൽ കിടന്ന് വന്നശേഷവും മകന്റെ ചെയ്തികളിലും യാതൊരു മാറ്റവുമുണ്ടായില്ല. എറണാകുളത്ത് ജോലിക്ക് പോവുന്നുവെന്ന് പറഞ്ഞ് പോയ മകൻ ഡിസംബറിലാണ് തിരികെ എത്തിയത്. ജനുവരിയോടെ മകന്റെ ചെയ്തികളിൽ മാറ്റമുണ്ടായി. ആത്മഹത്യാ ഭീഷണി പതിവായി. പല രീതിയിൽ മകനെ ലഹരി വിമുക്തി കേന്ദ്രത്തിലാക്കിയിരുന്നു. കഞ്ചാവ് വലിച്ച് തുടങ്ങിയതാണെന്നും മിനി പറയുന്നു. 

Latest Videos

വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ലഹരിമരുന്നിന് അടിമയായ മകനെ പൊലീസിലേല്‍പ്പിച്ച് അമ്മ. പോക്സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ എലത്തൂര്‍ സ്വദേശി രാഹുലെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ചു. ചെറിയ പ്രായത്തില്‍തന്നെ ലഹരി ഉപയോഗിച്ച മകനെക്കൊണ്ട് സഹിക്കാവുന്നതിലും അപ്പുറം സഹിച്ചെന്നാണ് അമ്മ മിനി പറയുന്നത്. മകന്‍ കൊല്ലുമെന്ന് തറപ്പിച്ച് പറഞ്ഞതിന് പിന്നാലെ അമ്മ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ പൊലീസ് എത്തിയപ്പോഴും വീട്ടിനകത്ത് വെച്ച് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. 

ചെറിയ പ്രായം മുതല്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന മകനെ കൊണ്ട് ഉപദ്രവങ്ങള്‍ പതിവായിരുന്നെന്ന് അമ്മ പറയുന്നു. വീട്ടിനകത്തു നിന്നുപോലും കഞ്ചാവ് ഉപയോഗിക്കാറുണ്ട്. വിമുക്തി കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചിരുന്നു. പോക്സോ കേസില്‍ ലോങ് പെന്‍ഡിങ് വാറണ്ടുള്ള രാഹുലിനെതിരെ നിരവധി അടിപിടിക്കേസുകളുമുണ്ട്. കോടതി വാറണ്ടുള്ള പോക്സോ കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇനിയൊരു അമ്മയ്ക്കും ഈയോരു അനുഭവം ഉണ്ടാകരുതെന്നും മിനി പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!