തിരക്കുള്ള റോഡിൽ വീൽചെയറിൽ സൊമാറ്റോ ഡെലിവറി ഏജന്റ്, ബഹുമാനം എന്ന് നെറ്റിസൺസ്

By Web TeamFirst Published Oct 21, 2024, 12:23 PM IST
Highlights

യുവാവിന്റെ മുഖം അദ്ദേഹത്തിന്റെ മോട്ടോറൈസ്ഡ് വീൽചെയറിന്റെ കണ്ണാടിയിൽ കാണാം. അതുവച്ചാണ് അദ്ദേഹത്തെ പലരും തിരിച്ചറിഞ്ഞത്. യുവാവ് തനിക്ക് ഒരിക്കൽ ഭക്ഷണം എത്തിച്ചിട്ടുണ്ട് എന്നാണ് ഒരാൾ കമന്റ് നൽകിയത്. 

ജീവിതത്തിൽ ഏത് പ്രതിസന്ധികളെയും ധൈര്യപൂർവം നേരിടുകയും മറ്റുള്ളവർക്ക് പ്രചോദനമായിത്തീരുകയും ചെയ്യുന്ന അനേകം പേർ നമുക്ക് ചുറ്റിലുമുണ്ട്. തന്റെ ജീവിതം മറ്റുള്ളവർക്ക് തീരുമാനിക്കാനും നിയന്ത്രിക്കാനും വിട്ടുകൊടുക്കാൻ നിൽക്കാതെ സ്വയം അതിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നവർ. അങ്ങനെയുള്ളവർ എക്കാലത്തും നമുക്ക് പ്രചോദനമാണ്. അതുപോലെ ഒരു യുവാവിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

വീൽചെയറിൽ സഞ്ചരിച്ച് തന്റെ ജോലി ചെയ്യുന്ന ഒരു സൊമാറ്റോ ഡെലിവറി ഏജന്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിൽ ഉള്ളത്. ചിത്രം സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ റെഡ്ഡിറ്റിലാണ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ കാണുന്നത്, വീൽചെയറിൽ സഞ്ചരിക്കുന്ന ഒരു യുവാവിനെയാണ്. സൊമാറ്റോയുടെ ബാ​ഗും യൂണിഫോമും കാണാം. ചിത്രത്തിന്റെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്, 'ബഹുമാനം' എന്നാണ്. 

Latest Videos

'DTU -വിന് സമീപം വീൽചെയറിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഈ വ്യക്തിയെ കണ്ടു' എന്നും കാപ്ഷനിൽ പറയുന്നുണ്ട്. അതനുസരിച്ച് ഡെൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ അടുത്ത് നിന്നായിരിക്കണം റെഡ്ഡിറ്റർ ഈ യുവാവിനെ കണ്ടിരിക്കുന്നത്. 

എന്തായാലും, ചിത്രം വൈറലായി മാറിയതോടെ നിരവധിപ്പേർ ഈ യുവാവിനെ തിരിച്ചറിയുകയും ചെയ്തു. ഒരുപാട് പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയതും. 

Nothing but respect!!!
byu/Positive_Lab_5762 indelhi

യുവാവിന്റെ മുഖം അദ്ദേഹത്തിന്റെ മോട്ടോറൈസ്ഡ് വീൽചെയറിന്റെ കണ്ണാടിയിൽ കാണാം. അതുവച്ചാണ് അദ്ദേഹത്തെ പലരും തിരിച്ചറിഞ്ഞത്. യുവാവ് തനിക്ക് ഒരിക്കൽ ഭക്ഷണം എത്തിച്ചിട്ടുണ്ട് എന്നാണ് ഒരാൾ കമന്റ് നൽകിയത്. 

മറ്റൊരാൾ പറഞ്ഞത്, ഈ തിരക്കുള്ള റോഡിലൂടെ യാത്ര ചെയ്യുന്ന അദ്ദേഹത്തെ സമ്മതിക്കണം എന്നാണ്. എപ്പോഴും ആ പരിസരത്ത് തിരക്കാണ് എന്നും കമന്റിൽ പറയുന്നു. 'ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു, എനിക്കൊരിക്കലും അത്ര ബുദ്ധിമുട്ടുള്ള ജോലി ചെയ്യാനാവില്ല. പിന്നെ, എന്റെ ബഹുമാനം അദ്ദേഹത്തിന് വേണ്ട. കാരണം അദ്ദേഹം എന്നെക്കാൾ കരുത്തനാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

ഒരേസമയം 38 നായകളുമായി നടക്കാനിറങ്ങി യുവാവ്, പിന്നിലുണ്ട് ഇങ്ങനെയൊരു ലക്ഷ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!