സാമ്പത്തിക ശേഷിയില്ല; തന്‍റെ അഞ്ച് മക്കളില്‍ ആദ്യത്തെ രണ്ട് കുട്ടികളെ ദത്ത് നല്‍കിയെന്ന് യുഎസ് യുവതി

By Web Team  |  First Published Nov 23, 2024, 4:04 PM IST

ഒരു കുട്ടിയെ ദത്ത് നല്‍കുകയെന്നത് ഏറെ ഹൃദയഭേദകമായകാര്യമാണ്. എന്നാല്‍ തനിക്ക് അപ്പോള്‍ അതല്ലാതെ മറ്റ് നിവര്‍ത്തിയില്ലായിരുന്നു. അത് ഹൃദയസ്പർശിയുമാണ് എന്നായിരുന്നു യുവതി തന്‍റെ അനുഭവത്തെ കുറിച്ച് പറഞ്ഞത്. 



മാതൃസ്നേഹത്തെ കുറിച്ചുള്ള നിരവധി യാഥാര്‍ത്ഥ്യങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. എന്നാല്‍ തന്‍റെ അഞ്ച് മക്കളില്‍ ആദ്യ രണ്ട് കുട്ടികളെ വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ ദത്ത് നല്‍കിയെന്ന വെളിപ്പെടുത്തല്‍ കാഴ്ചക്കാരില്‍ നടുക്കം സൃഷ്ടിച്ചു. അമേരിക്കയിലെ പെന്‍സില്‍വാലിയില്‍ നിന്നുള്ള 32 -കാരിയും അവിവാഹിതയുമായ ഹന്ന മാർട്ടിൻ എന്ന സ്ത്രീയാണ്  ദ സണ്ണിനോട് തന്‍റെ ഹൃദയഭേദകമായ കഥ പങ്കുവച്ചത്. തന്‍റെ ആദ്യ രണ്ട് കുട്ടികളെ വളര്‍ത്താന്‍ സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ദത്ത് നല്‍കുകയായിരുന്നെന്നാണ് വെളിപ്പെടുത്തില്‍. 

ദ സണ്ണിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഹന്ന മാർട്ടിൻ തന്‍റെ 19 -ാം വയസിലാണ് ആദ്യമായി ഗര്‍ഭിണിയായത്.  അഡ്രിയാന എന്ന് ഹന്ന മകള്‍ക്ക് പേരിട്ടു. പക്ഷേ, അവൾക്ക് ഒന്നര മാസം മാത്രം പ്രായമുള്ളപ്പോൾ, ഹന്നയുടെ കാമുകൻ താന്‍ അഡ്രിയാനയുടെ അച്ഛനല്ലെന്ന് അവകാശപ്പെട്ടു. പിന്നാലെ അയാള്‍ ഹന്നയെ ഉപേക്ഷിച്ച് പോയി. അത്രയും ചെറിയ പ്രായത്തില്‍ ഒരു കുഞ്ഞിനെ വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ തനിക്ക് ആദ്യ മകളെ ദത്ത് നല്‍കേണ്ടിവന്നെന്ന് ഹന്ന സണ്ണിനോട് പറഞ്ഞു.  2011 -ല്‍ ഒരു അഭിഭാഷകന്‍റെ സഹായത്തോടെ അഡ്രിയാനയെ ദത്ത് നല്‍കുകയായിരുന്നു. പിന്നീട് 2013 ല്‍ 21 -ാം വയസില്‍ ഹന്ന,  ടൈലർ എന്ന മകന് ജന്മം നല്‍കി. ഈ കുഞ്ഞിനെയും വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ തനിക്ക് ദത്ത് നല്‍കേണ്ടിവന്നെന്ന് ഹന്ന പറയുന്നു. 

Latest Videos

undefined

ഒരു ഗ്ലാസ് ചായയ്ക്ക് 2,124 രൂപ; മുംബൈ താജ് ഹോട്ടലില്‍ നിന്നും ചായ കുടിക്കാനുള്ള ആഗ്രഹം സാധിച്ചെന്ന് യുവാവ്

ഇത് തന്നെ മാനസികമായി ഏറെ വേദനിപ്പിച്ചെന്ന് ഹന്ന കൂട്ടിച്ചേർക്കുന്നു. "ഒരു കുട്ടിയെ ദത്ത് നല്‍കുകയെന്നത് ഏറെ വേദനാജനകമാണ്. ഇത് ഹൃദയഭേദകമാണ്. പക്ഷേ അതേ സമയം, ഇത് ഹൃദയസ്പർശിയാണ്. കാരണം നിങ്ങൾ ശരിയായ കാര്യമാണ് ചെയ്യുന്നത്," ഹന്ന പറയുന്നു. ഇന്ന് ഹന്നയ്ക്കൊപ്പം മൂന്ന് കുട്ടികളുണ്ട്. രണ്ട് ആൺമക്കളും ഒരു മകളും. ഹന്ന ഇപ്പോഴും അവിവാഹിതയാണ്. എന്നാല്‍ ഇന്ന് തനിക്ക് മക്കളെ വളര്‍ത്തുന്നതിനുള്ള സാമ്പത്തിക ശേഷിയുണ്ടെന്നും അതിനാല്‍ അവര്‍ തനിക്കൊപ്പമാണ് വളരുന്നതെന്നും ഹന്ന കൂട്ടിച്ചേര്‍ത്തു. തന്‍റെ ആദ്യ രണ്ട് കുട്ടികളെ കാണാന്‍ ഏറെ ആഗ്രഹമുണ്ടെങ്കിലും അവരുടെ ഒരു ചിത്രം പോലും തന്‍റെ കൈയിലില്ലെന്നും അവർ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും അവര്‍ പറയുന്നു. 

ഓവർടൈം ജോലിക്ക് ശേഷം ഓഫീസിൽ ഉറങ്ങിപ്പോയ ജീവനക്കാരനെ പിരിച്ചുവിട്ടു; 40 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

 

click me!