അമ്മയുടെ മരണത്തിന് കാരണക്കാരനായി ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്.
ലോകത്തിലെ എല്ലാ രാജ്യത്തും നീതി നിയമ സംവിധാനങ്ങള്‍ ഒരുപോലെയല്ല പ്രവര്‍ത്തിക്കുന്നത്. അതാത് ദേശത്തിന്‍റെ സാസ്കാരികവും രാഷ്ട്രീയവുമായ നിരവധി ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയമങ്ങള്‍ പോലും രൂപപ്പെടുത്തിയിരിക്കുക. ഇത്തരത്തില്‍ ചൈനയിലെ ഒരു സ്ത്രീയ്ക്ക് തന്നെ വഞ്ചിച്ച, തന്‍റെ അമ്മയുടെ മരണത്തിന് കാരണക്കാരനായ ഭര്‍ത്താവിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് കേസ് നല്‍കിയപ്പോള്‍ നഷ്ടമായത് സ്വന്തം സ്വത്തിന്‍റെ പകുതിയെന്ന് റിപ്പോര്‍ട്ട്.
സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഇരുവരും വിവാഹിതരായിട്ട് 20 വർഷമായി. മൂന്ന് വർഷം മുമ്പ് രോഗബാധയെ തുടര്‍ന്ന് യുവതിയുടെ അച്ഛന്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ അമ്മയും രോഗിയായി. ഒരു ദിവസം രോഗിയായ അമ്മയുമായി നടക്കാനിറങ്ങിയ യുവതി തെരുവില്‍ വച്ച് മറ്റൊരു സ്ത്രീയോടൊപ്പം കറങ്ങുകയായിരുന്ന ഭര്‍ത്താവിനെ കണ്ടെത്തി. ഇത് വലിയ സംഘര്‍ഷത്തിന് കാരണമാവുകയും ഇതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വച്ച് യുവതിയുടെ അമ്മ മരിക്കുകയുമായിരുന്നെന്ന് സിറ്റി എക് സ്പ്രസ് റിപ്പോർട്ട് ചെയ്തു. അമ്മയുടെ മരണത്തിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഭര്‍ത്താവ് അതിന് സമ്മതിച്ചെങ്കിലും സ്വത്തിന്‍റെ പാതി തനിക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചു. പിന്നാലെ കേസ് പ്രാദേശിക കോടതിയിലെത്തി. രാജ്യത്തെ നിയമം അനുസരിച്ച് കോടതി, ഭാര്യയുടെ പാതി സ്വത്തിന് ഭര്‍ത്താവ് അർഹനാണെന്ന് വിധിച്ചു.
undefined
ചൈനീസ് നിയമം അനുസരിച്ച് വിവാഹ വേളയില്‍ പങ്കാളികള്‍ക്ക് ലഭിക്കുന്ന സ്വത്തില്‍ ഇരുവര്‍ക്കും തുല്യ അവകാശമുണ്ട്. അതല്ലായെങ്കില്‍ പൂർവീകമായി കിട്ടിയ സ്വത്ത് ആര്‍ക്കാണെന്ന് വില്‍പത്രത്തില്‍ എഴുതണം. ഇവിടെ യുവതിയുടെ അമ്മ മരിക്കുമ്പോള്‍ അവര്‍ വില്‍പത്രം എഴുതിയിരുന്നില്ല. മാത്രമല്ല, വിവാഹത്തോടെ അമ്മയുടെ സ്വത്ത് മകള്‍ക്ക് പരമ്പരാഗതമായി ലഭിക്കുകയും ചെയ്തിരുന്നു. അമ്മയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന് ആരോപിക്കുന്നുണ്ടെങ്കിലും നിയമം അനുസരിച്ച് ഭാര്യയുടെ സ്വത്തിന്‍റെ പകുതിയ്ക്ക് ഭര്‍ത്താവും അര്‍ഹനാണെന്നായിരുന്നു കോടതി വിധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രസവ വേദനയോട് ഗുഡ് ബൈ; ജനന നിരക്ക് വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി ചൈന