ഓവർടൈം ജോലിക്ക് ശേഷം ഓഫീസിൽ ഉറങ്ങിപ്പോയ ജീവനക്കാരനെ പിരിച്ചുവിട്ടു; 40 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

By Web Team  |  First Published Nov 23, 2024, 2:28 PM IST

ഇരുപത് വര്‍ഷം കമ്പനിക്ക് വേണ്ടി ജോലി ചെയ്തയാള്‍ ഓവര്‍ടൈം ഡ്യൂട്ടി ചെയ്ത ക്ഷീണത്തില്‍ ഒരു മണിക്കൂര്‍ ഉറങ്ങിപ്പോയതിന് കമ്പനി അദ്ദേഹത്തെ പിരിച്ച് വിടുകയായിരുന്നു. 
 



വർടൈം ജോലി ചെയ്തതിന് തൊട്ടടുത്ത ദിവസം ഓഫീസിൽ ഇരുന്നു ക്ഷീണം മൂലം ഉറങ്ങിപ്പോയ ജീവനക്കാരനെ പുറത്താക്കിയ കമ്പനിക്കെതിരെ കോടതി നടപടി. കമ്പനിയെ വിമർശിച്ച കോടതി ജീവനക്കാരന് നഷ്ടപരിഹാരമായി 3,50,000 യുവാൻ (40 ലക്ഷം രൂപ) നൽകാൻ ചൈനീസ് കോടതി ഉത്തരവിട്ടു. തെക്കുകിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ തായ്‌സിംഗിലുള്ള ഒരു കെമിക്കൽ കമ്പനിയിൽ ഡിപ്പാർട്ട്‌മെന്‍റ് മാനേജരായി ജോലി ചെയ്തിരുന്ന ഷാങ് എന്നയാളെയാണ് ജോലി സമയത്ത് ഉറങ്ങിയെന്ന് ആരോപിച്ച് കമ്പനി പുറത്താക്കിയത്. 

രണ്ട് ദശാബ്ദ കാലത്തോളം കമ്പനിക്കായി ജോലി ചെയ്തിട്ടും കമ്പനി തന്നോട് കാണിച്ചത് അനീതിയാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു ഇദ്ദേഹം കോടതിയിൽ പരാതി നൽകിയത്. ഓഫീസ് സമയത്ത് താൻ ക്ഷീണം കൊണ്ട് ഉറങ്ങി പോയതാണെന്നും സംഭവം നടക്കുന്നതിന് തൊട്ടു മുൻപത്തെ ദിവസം താൻ ഓവർടൈം ജോലി  ചെയ്തിരുന്നുവെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. സംഭവം നടന്ന രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജോലി സമയത്ത് ഉറങ്ങിയെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് കമ്പനിയുടെ എച്ച് ആർ വിഭാഗം ഷാങ്ങിനെ പിരിച്ചുവിട്ടത്.

Latest Videos

undefined

32 വർഷത്തെ സേവനത്തിന് ശേഷം അവസാന പറക്കല്‍, അതും സ്വന്തം മകളോടൊപ്പം; വീഡിയോ വൈറല്‍

ഓഫീസിലെ നിരീക്ഷണ ക്യാമറയിൽ ഇയാൾ ഉറങ്ങുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഒരു മണിക്കൂറോളം സമയം ഷാങ് ഓഫീസ് സമയത്ത് ഉറങ്ങിയെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാൽ, കേസിൽ കോടതി ജീവനക്കാരന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും കമ്പനിയോട്  3,50,000 യുവാൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തു. 40 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമാണിത്. രണ്ട് ദശാബ്ദകാലത്തോളം കമ്പനിക്കായി അധ്വാനിച്ച ഒരു മനുഷ്യനിൽ നിന്ന് വന്ന ചെറിയ പിഴവിനെ ഇത്ര ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കേണ്ടതില്ലെന്നും കമ്പനിയുടെ നടപടി മനുഷ്യത്വരഹിതമാണെന്നും കോടതി നിരീക്ഷിച്ചു.

വിവാഹ ആഘോഷത്തിനിടെ 20 ലക്ഷം രൂപ വാരിയെറിഞ്ഞ് വരന്‍റെ കുടുംബം; വീഡിയോ വൈറൽ

click me!