ദീപാവലിക്ക് വഴിയോരത്തെ യാചകരെ സഹായിക്കാനുള്ള ഏറ്റവും നല്ല മാർഗം എന്ന കുറിപ്പോടെയാണ് സ്വയം ഡോക്ടര്‍ എന്നവകാശപ്പെട്ട യുവാവ് ഈ പ്രവൃത്തി ചെയ്തത്.
ഓരോ ദിവസവും പോസ്റ്റ് ചെയ്യപ്പെടുന്ന സോഷ്യൽ മീഡിയ വിഷയങ്ങളുടെ പശ്ചാത്തലത്തിൽ വലിയ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കാറ്. ഇപ്പോഴിതാ അത്തരത്തിൽ വലിയയെരു ചർച്ചയ്ക്ക് സമൂഹ മാധ്യമങ്ങള്‍ തിരികൊളുത്തിയിരിക്കുകയാണ്. ഒരു ഡോക്ടർ എക്സിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയിലെ പുതിയ ചർച്ചാവിഷയം. കൈക്കുഞ്ഞുമായി തെരുവിൽ ഭിക്ഷാടനം നടത്തുന്ന ഒരു യുവതിക്ക് ഡോക്ടർ എന്ന് സ്വയം അവകാശപ്പെടുന്ന ഒരു വ്യക്തി കോണ്ടം നൽകുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഏതായാലും വീഡിയോ കണ്ടവരിൽ ഭൂരിഭാഗം ആളുകളും വിമർശന ശബ്ദം തന്നെയാണ് ഇതിനെതിരെ ഉയർത്തുന്നത്. രൂക്ഷമായ വിമര്‍ശനം നേരിട്ടതിന് പിന്നാലെ യുവാവ് വീഡിയോ ഡിലീറ്റ് ചെയ്തു.
"ദുര്യോധന്‍" എന്ന പേരിൽ എക്സ് ഹാൻഡിലിൽ അറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒക്ടോബർ 31, ദീപാവലി ദിനത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ ക്യാപ്ഷൻ "വഴിയോരത്തെ യാചകരെ സഹായിക്കാനുള്ള ഏറ്റവും നല്ല മാർഗം" എന്നാണ്. വഴിയോരത്ത് ഒരു നടപ്പാതയിൽ കൈകുഞ്ഞുമായിരുന്നു ഭിക്ഷാടനം നടത്തുന്ന യുവതിയുടെ അടുത്തേക്ക് ഒരാൾ നടന്നു നീങ്ങുന്നതാണ് വീഡിയോയുടെ തുടക്കം. അയാൾ അടുത്ത് എത്തിയതും സ്ത്രീ കൈനീട്ടി ഭിക്ഷ യാചിക്കുന്നു. എന്തെങ്കിലും പണം കിട്ടുമെന്ന് പ്രതീക്ഷയിലാണ് അവർ കൈനീട്ടുന്നതെങ്കിലും അയാൾ അവരുടെ കൈകളിലേക്ക് വെച്ചു കൊടുത്തത് ഒരു പായ്ക്കറ്റ് കോണ്ടം ആണ്.
സ്വപ്നഭവനം നിർമ്മിച്ചു നൽകിയ കരാറുകാരന് വീട്ടുടമസ്ഥൻ സമ്മാനിച്ചത് ഒരു കോടി രൂപയുടെ റോളക്സ് വാച്ച്
This is extremely inappropriate and offensive. You made a content out of her suffering. You used it without CONSENT . As a doctor or responsible citizen , Do you think it's okay to shame her for fun ? It's shameful enough for anyone , but it's rather disappointing from a doctor
— Koushik Chatterjee (@Koushik92118686)ട്രെയിനിലെ വൃത്തിഹീനമായ ടോയ്‍ലറ്റ്, യാത്രക്കാരന് 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
#DiwaliCelebration, #Dhanteras എന്നീ ഹാഷ്‌ടാഗുകൾ ചേർത്ത് പോസ്റ്റ് ചെയ്ത വീഡിയോ വളരെ വേഗത്തിൽ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും നിരവധി പേർ വിമർശനം ഉയർത്തുകയും ചെയ്തു. തീർത്തും നിന്ദ്യവും അരോചകവും നീചവുമായ ഒരു പ്രവർത്തിയാണ് ചെയ്തത് എന്നായിരുന്നു ഉയർന്നുവന്ന പ്രധാന വിമർശനം. ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്യാൻ താങ്കൾക്ക് വട്ടുണ്ടോ എന്നായിരുന്നു മറ്റൊരാൾ സംശയം പ്രകടിപ്പിച്ചത്. ഇത്തരം ഒരു പ്രവർത്തിയുടെ ആവശ്യം എന്താണെന്നും നിരവധി പേർ ചോദിച്ചു. അങ്ങേയറ്റം അനുചിതവും കുറ്റകരവുമായ പ്രവർത്തിയാണ് ഇതൊന്നായിരുന്നു ചിലർ പ്രതികരിച്ചത്. അവരുടെ നിസ്സഹായതയിൽ നിന്ന് നിങ്ങൾ ഒരു ഉള്ളടക്കം ഉണ്ടാക്കി. അതും അവരുടെ സമ്മതമില്ലാതെ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത് വലിയ തെറ്റാണെന്നും വീഡിയോയ്ക്ക് താഴെ ചിലർ അഭിപ്രായപ്പെട്ടു. ഒരു ഡോക്ടർ അല്ലെങ്കിൽ ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയിൽ, വിനോദത്തിനായി ഒരു വ്യക്തിയെ അപമാനിക്കുന്നത് ലജ്ജാകരവും നിരാശാജനകവുമാണെന്നും ആളുകൾ അഭിപ്രായപ്പെട്ടു.