5000 -ത്തിലധികം പുരുഷന്മാർ അപേക്ഷകൾ നൽകി. എന്നാൽ, അതിൽ യുവതിക്ക് പിടിച്ചവർ വളരെ വളരെ കുറവായിരുന്നു. അവസാനം മൂന്നുപേരെയാണ് കുഴപ്പമില്ല ഒന്ന് നോക്കാം എന്ന് യുവതിക്ക് തോന്നിയതത്രെ.
പലതരത്തിലും തങ്ങളുടെ പ്രണയം കണ്ടെത്തുന്നവരുണ്ട്. പണ്ടുകാലത്ത് അത് സ്കൂളിലും കോളേജിലും നാട്ടിലും ബസിലും പൊതുവിടങ്ങളിലും ഒക്കെ ആയിരുന്നെങ്കിൽ ഇന്നത് സോഷ്യൽ മീഡിയയിൽ, ഡേറ്റിംഗ് ആപ്പുകളിൽ അങ്ങനെ പോകുന്നു. എന്തായാലും, ഇവിടെ മോഡലും ഇൻഫ്ലുവൻസറുമായ ഒരു ഡച്ച് യുവതി പുരുഷന്മാരിൽ നിന്നും തനിക്കിണങ്ങിയ കാമുകനെ കണ്ടെത്താൻ അപേക്ഷ സ്വീകരിക്കുകയായിരുന്നത്രെ.
ഒടുവിൽ 5000 പുരുഷന്മാർ അവൾക്ക് അപേക്ഷകൾ അയച്ചു എന്നാണ് പറയുന്നത്. എന്നാൽ, അതിൽ നിന്നും ആരെയും തനിക്ക് പറ്റിയ കാമുകന്മാരായി അവൾക്ക് തോന്നിയില്ലത്രെ. ഡിജ്ക്മാൻസ് എന്ന ലണ്ടനിൽ താമസിക്കുന്ന യുവതിയാണ് തനിക്ക് യോജിച്ച കാമുകനെ കണ്ടെത്തുന്നതിനായി അപേക്ഷകൾ സ്വീകരിച്ചത്. അപേക്ഷാഫോറത്തിൽ വിവിധ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. അതിന് ഉത്തരം എഴുതി നൽകുകയായിരുന്നു വേണ്ടത്.
undefined
15 ചോദ്യങ്ങളിൽ സ്വന്തമായി വീടുണ്ടോ, സ്വന്തമായി കാറുണ്ടോ തുടങ്ങിയ വിവിധ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 5000 -ത്തിലധികം പുരുഷന്മാർ അപേക്ഷകൾ നൽകി. എന്നാൽ, അതിൽ യുവതിക്ക് പിടിച്ചവർ വളരെ വളരെ കുറവായിരുന്നു. അവസാനം മൂന്നുപേരെയാണ് കുഴപ്പമില്ല ഒന്ന് നോക്കാം എന്ന് യുവതിക്ക് തോന്നിയതത്രെ. ഒടുവിൽ, ഈ മൂന്നുപേരുടെയും കൂടെ അവർ ഡേറ്റിനും പോയി. എന്നാൽ, അവരെ കാമുകന്മാരാക്കാൻ യുവതിക്ക് തോന്നിയില്ല.
അതോടെ, 5000 അപേക്ഷ കിട്ടിയിട്ടും യോജിച്ച കാമുകനെ കണ്ടെടുക്കാനായില്ല എന്നാണ് യുവതി പറയുന്നത്. താനിപ്പോഴും സിംഗിളാണെന്നും ഇനിയും ചിലപ്പോൾ ഇതുപോലെ അപേക്ഷ ക്ഷണിക്കാൻ സാധ്യതയുണ്ട് എന്നും അവൾ പറയുന്നു.