ന്യൂസിലന്‍ഡിലെ ഈ വർഷത്തെ വൃക്ഷ പുരസ്കാരം 105 അടി ഉയരമുള്ള 'നടക്കുന്ന മര'ത്തിന്

By Web Team  |  First Published Jun 18, 2024, 2:21 PM IST

നടക്കുന്ന മരത്തിന് എത്ര പ്രായമുണ്ടെന്ന് വ്യക്തമല്ല. ഏതാണ്ട് 150 വർഷത്തെ പഴമുള്ള മാരമാണിതെന്ന് കരുതപ്പെടുന്നു. 



കുട്ടികളില്‍ ഏറെ ആവേശമുയര്‍ത്തിയ ഹോളിവുഡ് സിനിമ 'ലോഡ് ഓഫ് ദി റിംഗ്സി'ല്‍ നടക്കുന്ന, സംസാരിക്കുന്ന മരങ്ങളും കഥാപാത്രങ്ങളാണ്. സിനിമയിലെ കഥാപാത്ര മരങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു മരമുണ്ട് അങ്ങ് ന്യൂസിലന്‍ഡില്‍. ഈ വര്‍ഷത്തെ ന്യൂസിലന്‍ഡിന്‍റെ 'വൃക്ഷ പുരസ്കാരം' നേടിയത് ഈ മരമാണ്. 'നടക്കുന്ന മര'മെന്നാണ് (walking tree) ഈ വൃക്ഷം അറിയപ്പെടുന്നത്. ഒരു വയലിലൂടെ നടക്കുന്നതുപോലെ തോന്നിക്കുന്നതിനാലാണ് ഈ പേരില്‍ മരം അറിയപ്പെടുന്നത്. മെട്രോസിഡെറോസ് റോബസ്റ്റ (Metrosideros robusta) എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന വടക്കൻ റാറ്റ (northern rata) മരമാണിത്. ന്യൂസിലന്‍ഡിലെ ഏറ്റവും ഉയരം കൂടിയ പൂക്കള്‍ പിടിക്കുന്ന വൃക്ഷമായ ഇവയ്ക്ക് 1000 വര്‍ഷം വരെ ജീവിക്കാന്‍ കഴിയും. 

സൗത്ത് ഐലൻഡിന്‍റെ പടിഞ്ഞാറൻ തീരത്ത് കരാമിയയ്ക്ക് സമീപമുള്ള ഒരു സെമിത്തേരിക്ക് അടുത്തുള്ള ഒരു വലിയ പറമ്പിന്‍റെ നടുവിലായി ഈ മരം ഒറ്റയ്ക്ക് നില്‍ക്കുന്നു. ഏകദേശം 105 അടി (32 മീറ്റർ) ഉയരമുള്ള മരത്തിന്‍റെ നില്പ്, ഒരു കാല്‍ മുന്നിലും മറുകാല്‍ പിന്നിലുമായി നടക്കുന്നത് പോലെയാണ്. ന്യൂസിലന്‍ഡ് ട്രീ രജിസ്‌റ്റർ പ്രകാരം ഏഴ് നിലകളുള്ള കെട്ടിടത്തിന്‍റെ ഉയരം. ന്യൂസിലന്‍ഡ് അർബോറികൾച്ചറൽ അസോസിയേഷനാണ് 2024 -ലെ ട്രീ ഓഫ് ദ ഇയർ അവാർഡ് പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് മരങ്ങള്‍ കൂടി മത്സരരംഗത്തുണ്ടായിരുന്നെങ്കിലും മൊത്തം വോട്ടിന്‍റെ 42 ശതമാനവും നേടി 'നടക്കുന്ന മരം' അവാര്‍ഡിന് അര്‍ഹമായി. 

Latest Videos

undefined

400 വർഷം പഴക്കമുള്ള ഹോട്ടലിൽ നിന്ന് 'പുരോഹിത പ്രേത'ത്തിന്‍റെ ചിത്രം പകർത്തിയെന്ന് യുകെ ഗോസ്റ്റ് ഹണ്ടേഴ്സ്

This twin-trunk northern rātā tree won New Zealand's 'Tree of the Year' award, an award I just found out exists. pic.twitter.com/N6PRER2m8x

— Cass Anderson (@casspa)

സന്ദര്‍ശകര്‍ക്ക് നേരെ കൈ വീശിക്കാണിക്കുന്ന കടുവ; 'കൈവീശിയതല്ലടേയ്... വെള്ളം കുടഞ്ഞതെ'ന്ന് സോഷ്യല്‍ മീഡിയ

തുടക്കം മുതല്‍ തന്നെ മത്സരരംഗത്ത് ഒന്നാം സ്ഥാനം വടക്കന്‍ റാറ്റയ്ക്കായിരുന്നെന്ന് മത്സരം സംഘാടകന്‍ ബ്രാഡ് കാഡ്‌വാലഡർ, റേഡിയോ ന്യൂസിലന്‍ഡിനോട് പറഞ്ഞു. നടക്കുന്ന മരത്തിന് എത്ര പ്രായമുണ്ടെന്ന് വ്യക്തമല്ല. ഏതാണ്ട് 150 വർഷത്തെ പഴമുള്ള മാരമാണിതെന്ന് കരുതപ്പെടുന്നു. പ്രദേശത്തെ ഏക്കറ് കണക്കിന് വനം വെട്ടിവെളിപ്പിച്ചപ്പോള്‍, അതിനെ അതിജീവിച്ച ഏക മാരമാണിത്. മരത്തിന് ചുറ്റുമുള്ള ഏക്കറ് കണക്കിന് പ്രദേശം ഇന്ന് ഒരൊറ്റ മരം പോലുമില്ലാതെ വെളിമ്പറമ്പായി തീര്‍ന്നു. വടക്കൻ റാട്ട മരങ്ങൾ എപ്പിഫൈറ്റുകളാണ് (epiphytes). അതായത് ആതിഥേയ വൃക്ഷത്തിന്‍റെ മുകളില്‍ വളരുന്ന ഇത്തരം വൃക്ഷങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്ന് ജലവും ലവണാംശങ്ങളും സ്വീകരിച്ചാണ് വളരുന്നത്. ഇവയുടെ വേരുകള്‍ ഭൂമിയില്‍ പതിക്കുമ്പോളും ഇത്തരത്തിലാണ് ഇവയുടെ വളര്‍ച്ച. ഇതിനാല്‍ തന്നെ, ഭൂമിയിലേക്ക് പതിക്കുന്ന വേരുകളുടെ ആകൃതികള്‍ വ്യത്യസ്ത രീതിയിലാകും. ഇതിനാലാണ് ഇവയെ കാണുമ്പോള്‍ നടക്കുന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത്. വടക്കന്‍ റാറ്റ മരങ്ങള്‍ ന്യൂസിലൻഡിൽ മാത്രം കാണപ്പെടുന്നവയാണ്. ഒരു കാലത്ത് രാജ്യത്തെ വനങ്ങളിലെ ഏറ്റവും സാധാരണമായ ഇനങ്ങളിൽ ഒന്നായിരുന്നു ഇവ. എന്നാല്‍ ഇന്ന് ഇവ ന്യൂസിലന്‍ഡില്‍ നാശത്തിന്‍റെ വക്കിലാണ്. 

ഡിലീറ്റ് ചെയ്ത ചാറ്റ് ഭാര്യ കണ്ടു, പിന്നാലെ വിവാഹ മോചനം, എല്ലാം ആപ്പിൾ കാരണം; നിയമ പോരാട്ടത്തിനൊരുങ്ങി യുവാവ്
 

click me!