" നിങ്ങള്‍ ആരെങ്കിലും ശ്രദ്ധിച്ചോ ബില്ലിന്‍റെ അവസാനം, 'നന്ദി.. വീണ്ടും വരിക. ' എന്ന് എഴുതിയിട്ടുണ്ടെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടി. മറ്റൊരു കാഴ്ചക്കാരനെഴുതിയത്, 'ആ ബില്‍ തുക എന്‍റെ പ്രതിമാസ ശമ്പളമാണ്.' എന്നായിരുന്നു.
മുംബൈ താനെ സ്വദേശിയായ ഒരു യുവാന് കഴിഞ്ഞ ദിവസം റെഡ്ഡിറ്റ് സമൂഹമാധ്യമത്തില്‍ 'ടിന്‍ഡർ തട്ടിപ്പ്' എന്ന പേരില്‍ പങ്കുവച്ച ഒരു ബില്ല് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് സമൂഹ മാധ്യമ ഉപയോക്താക്കള്‍. മുംബൈയിലെ ടിൻഡർ തട്ടിപ്പെന്ന കുറിപ്പോടെയായിരുന്നു യുവാവ് ബില്ല് പങ്കുവച്ചത്. പ്രശസ്ത ഡേറ്റിംഗ് ആപ്പായ ടിന്‍ഡര്‍ ഉപയോഗിച്ച് പരിചയപ്പെട്ട പെണ്‍സുഹൃത്തുമായി ഒരു റെസ്റ്റോറന്‍റില്‍ ലഘുഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് തന്‍റെ സുഹൃത്തായ യുവാവിന് 44,000 രൂപയുടെ ബില്ല് വന്നതെന്ന് യുവാവ് സമൂഹ മാധ്യമത്തില്‍ എഴുതി.
തന്‍റെ സുഹൃത്തിന് ലഭിച്ച ബില്ല് റെഡ്ഡിറ്റില്‍ പങ്കുവച്ച് കൊണ്ട് യുവാവ് ഇങ്ങനെ ഇങ്ങനെ കുറിച്ചു, 'ചങ്ങാതിമാരേ, സൂക്ഷിക്കുക. ടിൻഡർ കുംഭകോണം. എന്‍റെ ഒരു സുഹൃത്ത് ഒരു പെൺകുട്ടിയുമായി ഒരു റെസ്റ്റോറന്‍റില്‍ ഡേറ്റിംഗിന് പോയപ്പോള്‍ ലഭിച്ച ബില്ല് പങ്കുവയ്ക്കുന്നു. ഹോട്ടലിന്‍റെ പേര്: ഹോട്ടൽ ഡി ഗ്രാൻഡ്, റോയൽ പ്ലാസ കെട്ടിടം, ഭക്തി പാർക്ക്, ആനന്ദ് നഗർ, താനെ. 18 ജാഗർ ബോംബ്സ്, രണ്ട് റെഡ് ബുൾസ്, ഫ്രഞ്ച് ഫ്രൈസ്, സാള്‍ട്ടഡ് പീനട്സ്, നാല് ചോക്ലേറ്റ് ട്രഫുൾ കേക്ക്, ഒരു പ്രത്യേക മിശ്രിതം എന്നിവ ഓർഡർ ചെയ്തപ്പോള്‍ മൊത്തം 44,829 രൂപയുടെ ബില്ലാണ് ലഭിച്ചത്.' ജൂണ് 12 നാണ് സംഭവം നടന്നതെന്ന് ബില്ലിലെ ദിവസം രേഖപ്പെടുത്തിയിരിക്കുന്നു.
undefined
'വെറുതെയല്ല വിമാനങ്ങള്‍ വൈകുന്നത്'; വിമാനത്തില്‍ വച്ച് റീല്‍സ് ഷൂട്ട് , പൊങ്കാലയിട്ട് കാഴ്ചക്കാര്‍
Tinder Scam in Mumbai
byu/Rude-Interview-8393 inmumbai
ഇത്രയും വലിയ ബില്ല് കണ്ട സുഹൃത്ത് പോലീസിനെ വിളിച്ചെന്നും തുടര്‍ന്ന് റെസ്റ്റോറന്‍റുകാര്‍ മൊത്തം തുകയില്‍നിന്നും 4,829 രൂപ കുറച്ചെങ്കിലും 40,000 രൂപ നല്‍കേണ്ടിവന്നെന്നും ഒരു കുറിപ്പിന് മറുപടിയായി യുവാവ് എഴുതി. ബില്ലിലെ തുക കണ്ട സമൂഹ മാധ്യമ ഉപയോക്താക്കള്‍ തങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും എഴുതാന്‍ കമന്‍റ് ബോക്സിലെത്തി. പിന്നാലെ ബില്ല് വൈറലായി. "18 ജാഗർ ബോംബ്സ് യഥാർത്ഥത്തിൽ ഓർഡർ ചെയ്തിട്ടുണ്ടോ? അതോ ബില്ലിൽ 18 ആയി കാണിക്കുകയാണോ? തെളിയിക്കാൻ സിസിടിവി ഉണ്ടോ? ഇതൊരു കഠിനമായ സാഹചര്യമാണ്. നിങ്ങൾ തട്ടിപ്പിനിരയായെന്ന് എങ്ങനെ തെളിയിക്കും? നിങ്ങൾ ഇത്രയധികം ബോംബ്സ് ഓർഡർ ചെയ്തിട്ടില്ലെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, നിങ്ങൾക്ക് ഒരു സാക്ഷിയോ തെളിവോ ആവശ്യമാണ്." ഒരു കാഴ്ചക്കാരനെഴുതി. " നിങ്ങള്‍ ആരെങ്കിലും ശ്രദ്ധിച്ചോ ബില്ലിന്‍റെ അവസാനം, 'നന്ദി.. വീണ്ടും വരിക. ' എന്ന് എഴുതിയിട്ടുണ്ടെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടി. മറ്റൊരു കാഴ്ചക്കാരനെഴുതിയത്, 'ആ ബില്‍ തുക എന്‍റെ പ്രതിമാസ ശമ്പളമാണ്.' എന്നായിരുന്നു.