ട്രോവ് എക്സിപീരിയന്‍സ് എന്ന വെബ് സൈറ്റിലാണ് ഈ പുതിയ അനുഭവത്തെ കുറിച്ചുള്ള പരസ്യമുള്ളത്.
ജോലി തിരക്കുകളില്‍ ഏറെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. അവധി എടുത്ത് ഈ തിരക്കുകളില്‍ നിന്ന് അല്പം അകന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കയാളുകളും. അതിനായി പല പദ്ധതികളും നമ്മക്ക് ചുറ്റുമുണ്ട്. മിക്കവാറും ട്രാവല്‍ കമ്പനികള്‍ ഓരോ കാലത്തും പുതിയ പുതിയ അഡ്വൈന്‍ഞ്ചര്‍ സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങളുമായി സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നു. ചൂട് കാലത്ത് തണുപ്പേറിയ സ്ഥലങ്ങളെ കുറിച്ചും വനങ്ങളിലേക്കുള്ള യാത്രാ പാക്കേജുകളേ കുറിച്ചുമുള്ള നിരവധി പരസ്യങ്ങള്‍ ഇതിനകം നമ്മള്‍ കണ്ടിട്ടുമുണ്ട്. എന്നാല്‍, ബെംഗളരു നഗരത്തില്‍ 'വനത്തിലെ കുളി അനുഭവം' ആസ്വദിക്കാമെന്ന പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പുറകെ വൈറലായി.
ബെംഗളൂരുവിലെ ഹൈക്കോടതിക്ക് പുറിലായി കബ്ബണ്‍ പാർക്കിലാണ് ഈ വനത്തിലെ കുളി അനുഭവം ആസ്വദിക്കാനാകുക. 18 ശതമാനം ജിഎസ്ടിയോടെ ഒരാള്‍ക്ക് 1,500 രൂപയാണ് ഫീസ്. വനത്തിനുള്ളിലെ കുളിര്‍മ്മയില്‍ അല്പനേരം നില്‍ക്കുമ്പോള്‍ നമ്മുക്ക് ലഭിക്കുന്ന ശാന്തതയെ വാണിജ്യത്തിന് ഉപയോഗിക്കുകയായിരുന്നു പരസ്യ ലക്ഷ്യം. എന്നാല്‍, സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഇത് പുതിയ തട്ടിപ്പാണെന്നായിരുന്നു എഴുതിയത്. ജോലാഡ് റൊട്ടി എന്ന എക്സ് സാമൂഹിക മാധ്യമ ഉപയോക്താവ് വനത്തിലെ കുളി അനുഭവത്തിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി. 'ബേബി ഉണരൂ, ദേ മാര്‍ക്കറ്റിലെ പുതിയ തട്ടിപ്പ്.' തൊട്ട് പിന്നാലെ അദ്ദേഹം മറ്റൊന്ന് കൂടി എഴുതി. 'കബ്ബണ്‍ പാര്‍ക്കിലെ പുല്ലുകളെ സ്പര്‍ശിക്കുന്നത് ഇപ്പോഴും ഫ്രീയാണ്. വെറുതെ പറഞ്ഞെന്നേയൂള്ളൂ.' കുറിപ്പ് ഇതിനകം ഏതാണ്ട് രണ്ട് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടുകഴിഞ്ഞു.
undefined
'ഒരു രൂപ ചില്ലറ ഇല്ല, അഞ്ച് രൂപ നഷ്ടം'; കുറിപ്പുമായി യുവാവ്, പരിഹാരം നിര്‍ദ്ദേശിച്ച് സോഷ്യല്‍ മീഡിയ
Babe, wake up! There's a new scam in the market. pic.twitter.com/UO4zrJgiUa
— jolad rotti (@AJayAWhy)രണ്ട് നിലകള്‍ തകര്‍ത്ത് വീടിനുള്ളില്‍ വീണ വസ്തു ബഹിരാകാശ നിലയത്തിലേത് തന്നെ; സ്ഥിരീകരിച്ച് നാസ
അതായത് പൊതു സ്ഥലത്തെ മരത്തെ കെട്ടിപ്പിടിക്കാനും മരത്തണലില്‍ ഇരിക്കാനും ഒരാള്‍ക്ക് 1500 രൂപയാണ് പരസ്യം ആവശ്യപ്പെട്ടിരിക്കുന്നത്. അതില്‍ തന്നെ ഒരു സീറ്റ് മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നും അതും പോയെന്നും കുറിപ്പില്‍ പറയുന്നു. പൊതു സ്ഥലത്തെ ഈ തട്ടിപ്പ് ഹൈക്കോടതിക്ക് തൊട്ട് പിന്നിലാണെന്ന് ഒരു സാമൂഹിക മാധ്യമ ഉപയോക്താവ് ചൂണ്ടിക്കാണിച്ചു. ചിലര്‍ വനത്തിലെ കുളി എന്നതിനെ വാക്യാര്‍ത്ഥത്തില്‍ തന്നെ എടുത്തുകൊണ്ട്, 'അതെങ്ങനെ സാധ്യമാകും? കബ്ബണ്‍ പാര്‍ക്കിന്‍റെ മധ്യത്തില്‍ എങ്ങനെ കുളി സാധ്യമാകുമെന്ന്' ചോദിച്ച് രംഗത്തെത്തി. 'മറ്റൊരു സ്റ്റാര്‍ട്ടപ്പ്' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'ബെംഗളൂരുവിലെ തിരക്കുള്ള ടെക്കികളെയാണ് ഇത് ലക്ഷ്യം വയ്ക്കുന്നതെന്ന്' മറ്റൊരു കാഴ്ചക്കാരനെഴുതി. ഏതായാലും ആളുകളുടെ സമയമില്ലായ്മയെ ചൂഷണം ചെയ്യുന്ന പല തട്ടിപ്പുകളിലൊന്നാണ് ഇതെന്നായിരുന്നു ഭൂരിപക്ഷം സാമൂഹിക മാധ്യമ ഉപയോക്താക്കളും അഭിപ്രായപ്പെട്ടത്. ട്രോവ് എക്സിപീരിയന്‍സ് എന്ന വെബ് സൈറ്റിലാണ് ഈ പുതിയ അനുഭവത്തെ കുറിച്ചുള്ള പരസ്യമുള്ളത്.