വടനാബെ ഇതിനകം 10 കുട്ടികളുടെ പിതാവാണ്. മൂന്ന് ഭാര്യമാർക്കും രണ്ട് കുട്ടികൾക്കും ഒപ്പമാണ് ഇപ്പോൾ താമസം. വീട്ടിലെ കാര്യങ്ങളെല്ലാം മിക്കവാറും നോക്കുന്നത് ഇയാൾ തന്നെയാണ്. അതായത് പാചകം അടക്കമുള്ള വീട്ടുജോലികൾ, കുട്ടികളുടെ പരിചരണം ഒക്കെ അതിൽ പെടും.
ജപ്പാനിലെ ഹൊക്കൈഡോയിലെ വടക്കൻ പ്രിഫെക്ചറിലെ 36 -കാരനായ റ്യൂത വടാനബെയ്ക്ക് കഴിഞ്ഞ പത്ത് വർഷമായി ജോലിയില്ല. എന്നാൽ, അയാൾക്ക് വിചിത്രമായ ഒരു ആഗ്രഹമുണ്ട് 'വിവാഹത്തിന്റെ ദൈവം' ആയി മാറുക. അതേ, അതിനായി അയാൾ തുടരെത്തുടരെ വിവാഹം കഴിക്കുകയാണ്. ഇപ്പോൾ മൂന്ന് ഭാര്യമാരും രണ്ട് കാമുകിമാരുമുണ്ട് ഇയാൾക്ക്, അതിൽ കുഞ്ഞുങ്ങളും ഉണ്ട്.
ഈ ഭാര്യമാരുടെ ചെലവിലാണ് അയാൾ തന്റെ ആഡംബരജീവിതം നയിക്കുന്നത്. മറ്റൊരു ആഗ്രഹം കൂടിയുണ്ട് വടാനബെയ്ക്ക് ആകെ 54 കുട്ടികൾ തനിക്ക് വേണം എന്നതാണ് അത്. ഇത്രയും പേരെ ഒന്നിച്ച് ഒരാൾക്ക് വിവാഹം കഴിക്കാനാകുമോ എന്നാണോ സംശയം. കോമൺ ലോ സ്വഭാവമുള്ളതാണ് വടാനബെയുടെ പങ്കാളികൾ. അതായത്, ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാതെ ഭാര്യാ- ഭർത്താക്കന്മാരായി ജീവിക്കുക എന്നതാണ് അത്.
undefined
വടനാബെ ഇതിനകം 10 കുട്ടികളുടെ പിതാവാണ്. മൂന്ന് ഭാര്യമാർക്കും രണ്ട് കുട്ടികൾക്കും ഒപ്പമാണ് ഇപ്പോൾ താമസം. വീട്ടിലെ കാര്യങ്ങളെല്ലാം മിക്കവാറും നോക്കുന്നത് ഇയാൾ തന്നെയാണ്. അതായത് പാചകം അടക്കമുള്ള വീട്ടുജോലികൾ, കുട്ടികളുടെ പരിചരണം ഒക്കെ അതിൽ പെടും. ഏകദേശം അഞ്ച് ലക്ഷം രൂപ ഒരുമാസം ചെലവിന് വരും. ഈ പണം അയാൾ തന്റെ ഭാര്യമാരുടെയും കാമുകിമാരുടെയും അടുത്ത് നിന്നും പങ്കിട്ട് വാങ്ങുകയാണ് ചെയ്യുന്നത്.
24 വയസുള്ള നാലാമത്തെ ഭാര്യ കൂടിയുണ്ടായിരുന്നു ഇയാൾക്ക്. എന്നാൽ, അവർ പിന്നീട് പിരിയുകയായിരുന്നു. സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോം വഴിയാണ് കാമുകിമാരെ രണ്ടുപേരെയും ഇയാൾ കണ്ടുമുട്ടിയത്. ആറ് വർഷം മുമ്പ് വിഷാദിയായ തന്നെ ഒരു കാമുകി ഉപേക്ഷിച്ചു. അതാണ് ഇങ്ങനെ ഒരു ജീവിതം ആരംഭിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നാണ് വടനാബെ പറയുന്നത്.
തനിക്ക് സ്ത്രീകളെ ഇഷ്ടമാണ്. പരസ്പരം ഒരുപോലെ സ്നേഹിക്കാനാവുന്ന കാലത്തോളം ഒരു പ്രശ്നവും ഈ ജീവിതത്തിൽ ഇല്ല എന്നാണ് ജാപ്പനീസ് ടിവി ഷോ അബേമ പ്രൈമിൽ ഇയാൾ പറഞ്ഞത്.