നായയ്ക്ക് വേണ്ടി ഇങ്ങനെ ആഡംബരം കാണിക്കുന്നതിന് പകരം ആ പണം ഏതെങ്കിലും നായ സംരക്ഷണകേന്ദ്രത്തിന് സംഭാവന ചെയ്യണമായിരുന്നു എന്നാണ് പ്രധാന വിമർശനം.
തന്റെ നായയ്ക്ക് വേണ്ടി 14 ലക്ഷത്തിന്റെ ആഡംബര ബാഗ് വാങ്ങിയതിന് പിന്നാലെ വിമർശനങ്ങൾ നേരിട്ട് ഇന്ത്യൻ വംശജനായ ബിസിനസുകാരൻ. ഡോക്ടർ മൾട്ടിമീഡിയയുടെ സിഇഒ, എയ്‌സ് റോജേഴ്‌സ് എന്ന അജയ് താക്കൂറാണ് തൻ്റെ നായയ്‌ക്കായി ലക്ഷങ്ങൾ ചെലവിട്ട് ലൂയിസ് വിറ്റൺ ബാഗ് വാങ്ങിയത്.
14 ലക്ഷം രൂപ വിലമതിക്കുന്ന 'ബോൺ ട്രങ്ക്' എന്ന് വിളിക്കുന്ന ലൂയിസ് വിറ്റൺ സ്യൂട്ട്കേസിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. വീഡിയോയെ ആളുകൾ വിമർശിക്കുകയായിരുന്നു. നായയ്ക്ക് വേണ്ടി ഇങ്ങനെ ആഡംബരം കാണിക്കുന്നതിന് പകരം ആ പണം ഏതെങ്കിലും നായ സംരക്ഷണകേന്ദ്രത്തിന് സംഭാവന ചെയ്യണമായിരുന്നു എന്നാണ് പ്രധാന വിമർശനം.
undefined
ലൂയിസ് വിറ്റൺ സ്റ്റോറിൽ പ്രവേശിച്ച ശേഷം ജീവനക്കാരോട് 'തന്റെ നായയ്ക്കായി എന്തെങ്കിലും എടുക്കാനുണ്ട് എന്ന് എനിക്ക് തോന്നുന്നു' എന്ന് പറയുന്നതും വീഡിയോയിൽ കാണാം. നാളെ ഇല്ല എന്നത് പോലെയാണ് താൻ പണം ചെലവഴിക്കുന്നത് എന്നും നായയ്ക്ക് വേണ്ടി 14 ലക്ഷത്തിന്റെ ($20,000) ലൂയിസ് വിറ്റൺ സ്യൂട്ട്കേസ് വാങ്ങി എന്നും കാപ്ഷനിൽ പറയുന്നുണ്ട്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. വിമർശനങ്ങൾക്ക് താക്കൂർ മറുപടിയും നൽകിയിട്ടുണ്ട്. 'താൻ നൂറുകണക്കിന് ആളുകൾക്ക് ജോലി നൽകുന്നുണ്ട് , ചാരിറ്റിയിലേക്കും മൃഗസംരക്ഷത്തിനും ആയി എട്ടക്കസംഖ്യ നൽകുന്നുണ്ട്, നിങ്ങളെന്താണ് ചെയ്യുന്നത് ഇൻസ്റ്റഗ്രാമിൽ നേരം കളയുന്നതല്ലാതെ' എന്നായിരുന്നു താക്കൂറിന്റെ ചോദ്യം.
അതേസമയം, നേരത്തെ തന്നെ വിവാദങ്ങളിൽ പെട്ടിട്ടുള്ള ആളാണ് താക്കൂർ. തന്റെ യാച്ച് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഒരു തൊഴിലാളിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു.
പിതാവിന്‍റെ 40,000 കോടിയുടെ സാമ്രാജ്യമുപേക്ഷിച്ച് 18 -ാം വയസ്സിൽ സന്യാസിയായ യുവാവ്, ആരാണ് സിരിപന്യോ?