'ഇനി മുതല്‍ രാവിലെ 9.30 കഴിഞ്ഞ് എത്തുന്നവര്‍ 200 രൂപ പിഴ അടയ്ക്കണം' എന്നതായിരുന്നു തൊഴിലാളികള്‍ കൃത്യസമയത്ത് എത്താന്‍ മുതലാളി കണ്ടെത്തിയ മാര്‍ഗ്ഗം.
തൊഴിലാളികള്‍ കൃത്യസമയത്ത് ജോലിക്കെത്തുക എന്നത്, ആ ഓഫീസിന്‍റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെയാണ് കാണിക്കുന്നത്. സ്ഥിരമായി ജോലിക്കാര്‍ വൈകിയെത്തിയാല്‍, അത്തരം ഓഫീസുകള്‍ പലപ്പോഴും ഒരു നാഥനില്ലാ കളരിയായി മാറും. ഇത്തരത്തില്‍ കൃത്യനിഷ്ഠ പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി, സ്ഥിരമായി ജോലിക്കാര്‍ വൈകിയെത്തുന്ന പ്രശ്നം പരിഹരിക്കാന്‍ മുംബൈയിലെ ഇവോര്‍ ബ്യൂട്ടിയുടെ സ്ഥാപകന്‍ കൗശൽ ഷാ ഒരു പുതിയ പദ്ധതി ആവിഷിക്കരിച്ചു. 'ഇനി മുതല്‍ രാവിലെ 9.30 കഴിഞ്ഞ് എത്തുന്നവര്‍ 200 രൂപ പിഴ അടയ്ക്കണം' എന്നതായിരുന്നു ആ പദ്ധതി. ഒടുവില്‍ തന്‍റെ തീരുമാനം തനിക്കെതിരായതെങ്ങനെ എന്ന് വിവരിച്ച് കൗശൽ തന്നെ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്.
തന്‍റെ എക്സ് അക്കൌണ്ടിലൂടെ കൗശൽ ഇങ്ങനെ എഴുതി, 'അവസാന ആഴ്ച, ഓഫീസിലെ ഉത്പാദനക്ഷമത ഉയര്‍ത്താനായി എല്ലാവരും രാവിലെ 9:30 ന് ഓഫീസിൽ എത്തണമെന്ന് ഞാൻ കർശനമായ നിയമം ഉണ്ടാക്കി (മുമ്പ് ഞങ്ങൾ 10-11 മണിക്കായിരുന്നു എത്തിയിരുന്നത്.) വൈകിയാൽ 200 രൂപ പിഴയൊടുക്കണം. ഒടുവില്‍ ഇത് ഇത് അഞ്ചാം തവണയാണ് ഞാന്‍ പണം നല്‍കുന്നത്.' ഒപ്പം ഇരുനൂറ് രൂപ ഗൂഗിള്‍ പേ ചെയ്തതിന്‍റെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചു. നിയമം കൊണ്ട് വന്ന് ഒരാഴ്ചയ്ക്കിടെ അഞ്ച് തവണ കൗശൽ തന്നെ വൈകിയെത്തി. ഇതിന്‍റെ ഫലമായി അദ്ദേഹത്തിന് 1000 രൂപ പിഴ അടയ്ക്കേണ്ടിവന്നു. എന്നാല്‍ ഈ പിഴ തുക എങ്ങോട്ടാണ് പോകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചില്ല.
undefined
തെരുവു കുട്ടികള്‍ക്കും ഭക്ഷണം വാങ്ങി നല്‍കി ദക്ഷിണാഫ്രിക്കന്‍ യുവാക്കൾ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
Last week,
To increase the productivity in office,
I made a strict rule for everyone to be in the office by 9:30 am (earlier we used to come by 10-11)
and if we‘re late, we pay Rs.200 as penalty.
This is me paying it for the 5th time🫠 pic.twitter.com/4qYi6kTP17
കൗശലിന്‍റെ പോസ്റ്റ് വളരെ വേഗം സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തു. ഇതിനകം രണ്ട് ലക്ഷത്തിലേറെ പേരാണ് കുറിപ്പ് കണ്ടത്. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായമെഴുതാന്‍ കുറിപ്പിന് താഴെയെത്തി. 'അതൊരു ഫാക്ടറി തൊഴിലാളിയുടെ മാനസികാവസ്ഥയാണ്' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. മറ്റൊരാള്‍ എല്ലാ ശമ്പളക്കാര്‍ക്കും 200 ആണോ പിഴയെന്ന് അന്വേഷിച്ചു. പതിനഞ്ചായിരം ശമ്പളം വാങ്ങുന്നയാളും രണ്ട് ലക്ഷം ശമ്പളം വാങ്ങുന്നയാളും 200 രൂപ പിഴ കൊടുക്കുന്നത് രണ്ട് തരമാണ്. നിങ്ങൾക്ക് ഈ അടിസ്ഥാന ആശയം ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു.' എന്ന് ഒരു കാഴ്ചക്കാരനെഴുതി. മറ്റ് ചിലര്‍ മുതലാളി ആര്‍ക്കാണ് പിഴ ഒടുക്കിയതെന്ന് ചോദിച്ചു. വിമര്‍ശനങ്ങള്‍ ഏറെയപ്പോള്‍ കൗശൽ തന്നെ വിശദീകരണവുമായി രംഗത്തെത്തി. മറുപടി കുറിപ്പില്‍ ജീവനക്കാർക്കായി നിങ്ങൾ ഒരു നിയമം കൊണ്ടുവന്നാല്‍ അത് ആദ്യം പിന്തുടരുന്നത് നിങ്ങളായിരിക്കണമെന്നും പിഴ ഒടുക്കുന്നതിനായി ഒരു പ്രത്യേക യുപിഐ ലൈറ്റ് അക്കൗണ്ട് പ്രത്യേകമായി ഒരു ടീം ഫണ്ടായി ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം എഴുതി. ഇത്തരത്തില്‍ പിരിഞ്ഞ് കിട്ടുന്ന പണം ടീം പ്രവർത്തനങ്ങൾക്കും ഡൈനിംഗ്, മറ്റ് ടീം ഇവന്‍റുകൾ പോലുള്ള ആനുകൂല്യങ്ങൾക്കും മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പ്രത്യേകം എഴുതി.