ബ്രിട്ടനിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്നായി 1989 ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ പ്രദേശമാണ് പ്ലക്ക്ലി.
യുണൈറ്റഡ് കിംഗ്ഡത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ലണ്ടനില്‍ നിന്ന് വെറും ഒരു മണിക്കൂർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പ്ലക്ക്ലി (Pluckley). നഗര ഹൃദയത്തോട് ഏറെ അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് എങ്കിലും ബ്രിട്ടനിലെ ഏറ്റവും നിഗൂഢത നിറഞ്ഞ ഗ്രാമമായാണ് പ്ലക്ക്ലി അറിയപ്പെടുന്നത്. കാഴ്ചയിൽ ഏതൊരു ഗ്രാമവും പോലെ സാധാരണമായി തോന്നാമെങ്കിലും ഈ ഗ്രാമത്തിന്‍റെ ചരിത്രത്തിലേക്ക് അല്പം ആഴത്തിൽ ഇറങ്ങിച്ചെന്നാൽ നിഗൂഢമായ കഥകളുടെ ഒരു ശേഖരം തന്നെ കാണാൻ കഴിയും. ഈ പ്രത്യേകതകള്‍ കാരണം, ബ്രിട്ടനിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്നായി 1989 ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ പ്രദേശം ഇടം നേടി.
പ്ലക്ക്ലിക്ക് ക്രൂരമായ കൊലപാതകങ്ങളുടെ നീണ്ട ചരിത്രമുണ്ട്. ഇത്തരത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മാക്കൾ ഇപ്പോഴും ഗ്രാമത്തിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ് എന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. കൂടാതെ ഇവിടെ പ്രചാരത്തിലുള്ള മറ്റൊരു കഥ ഡെറിംഗ് കുടുംബവുമായി (Dering family) ബന്ധപ്പെട്ടതാണ്. 15-ാം നൂറ്റാണ്ടിനും ഒന്നാം ലോകമഹായുദ്ധത്തിനും ഇടയിൽ ഗ്രാമത്തിലെ ഒരു പ്രഭു കുടുംബമായിരുന്നു ഡെറിംഗ് കുടുംബം. പതിറ്റാണ്ടുകൾക്കിപ്പുറം ഇപ്പോഴും ഡെറിംഗ് കുടുംബത്തിലെ പ്രേതങ്ങൾ ഈ ഗ്രാമത്തെ വേട്ടയാടുന്നുണ്ട് എന്നാണ് പറയപ്പെടുന്ന മറ്റൊരു കഥ.
undefined
കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ സൗഹൃദം തേടി, സഹായം തേടി പുടിന്‍റെ യാത്രകള്‍
ഗ്രാമത്തിലെ നിഗൂഢതകൾ ഏറെ നിറഞ്ഞു നിൽക്കുന്ന സ്ഥലങ്ങളിലൊന്നാണ് സെന്‍റ് നിക്കോളാസ് പള്ളി, അവിടെ ആളുകൾ വിചിത്രമായ വിളക്കുകൾ കണ്ടതായും ചാപ്പലിന്‍റെ തറയുടെ അടിയിൽ നിന്ന് മുട്ടുന്നത് പോലുള്ള ശബ്ദം കേട്ടതായും പറയപ്പെടുന്നു. ചാപ്പലിന്‍റെ താഴ്ഭാഗം മുമ്പ് മരണപ്പെടുന്നവരെ അടക്കം ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്നു. മറ്റൊരു സ്ഥലം റോസ് കോർട്ട് ആണ്. റോസ് കോർട്ടിന് ഭയാനകമായ അന്തരീക്ഷമുണ്ടെന്നും പലപ്പോഴും രാത്രി സമയങ്ങളിൽ വിചിത്രമായ ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നുമാണ് പ്രദേശവാസികൾ അവകാശപ്പെടുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു സ്ത്രീയുടെ പ്രേതം വേട്ടയാടുന്നതായി പറയപ്പെടുന്ന ഒരു പഴയ പബ്ബ് ആണിത്. അന്ന് ഒരു പുരോഹിതനെ പ്രണയിച്ചതിന് ആത്മഹത്യ ചെയ്യേണ്ടിവന്ന സ്ത്രീയാണിതെന്ന് പ്രദേശവാസികള്‍ പറയുന്നു. റോസ് കോര്‍ട്ടിലാണ് ഇവരെ അടക്കം ചെയ്തത്. പ്രദേശത്ത് രാത്രി കരച്ചിലും ഞരക്കങ്ങളും കേള്‍ക്കാമെന്നും ഇവിടുത്ത അന്തരീക്ഷത്തിന് വിചിത്ര സ്വഭാവമാണെന്നും തദ്ദേശീയര്‍ പറയുന്നു. സ്തീയുടെ മരണത്തിന് പിന്നാലെ പുരോഹിതനെയും കാണാതായി. ഇദ്ദേഹത്തിന്‍റെ ആത്മാവും ഈ പ്രദേശങ്ങളില്‍ അലയുന്നതായി പ്രദേശവാസികള്‍ കരുതുന്നു. ഡെറിംഗ് ആംസ് എന്ന പഴയ പബ്ബില്‍ ഒരു സ്ത്രീ രൂപം മദ്യപിക്കാനിരിക്കുന്നതായി കണ്ടെന്ന് നിരവധി പേരാണ് ഇതിനകം വെളിപ്പെടുത്തിയത്.
ജോലി ഇല്ല, എങ്കിലും 20 വർഷം ശമ്പളം നല്‍കി; കമ്പനിക്കെതിരെ കേസ് നല്‍കി ഫ്രഞ്ച് വനിത