'പാലസ് ഓൺ വീൽസ്'; ഇന്ത്യയിലെ ആദ്യത്തെ ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ, ജൂലൈ 20 മുതൽ വിവാഹ ആഘോഷങ്ങളും നടത്താം

By Web TeamFirst Published Jul 2, 2024, 2:39 PM IST
Highlights

നിങ്ങളുടെ വിവാഹ ആഘോഷം ഇനി പാലസ് ഓൺ വീലില്‍ ആകാമെന്നാണ് ഇന്ത്യന്‍ റെയില്‍വേ പറയുന്നത്. ആഡംബര പൂർണ്ണമായ ഇൻറീരിയറും മികച്ച ഭക്ഷണവും മറ്റ് സൗകര്യങ്ങളും ട്രെയിൻ വാഗ്ദാനം ചെയ്യുന്നു. 
 


സൗന്ദര്യത്തിനും സംസ്കാരത്തിനും പൈതൃകത്തിനും പേരുകേട്ട ഇന്ത്യന്‍ സംസ്ഥാനമാണ് രാജസ്ഥാൻ. ഈ സംസ്ഥാനത്തെ ഓരോ നഗരത്തിനും ഗ്രാമത്തിനും അതിന്‍റെതായ ചരിത്രവും കഥയും സന്ദർശിക്കാൻ പറ്റുന്ന പ്രശസ്തമായ നിരവധി സ്ഥലങ്ങളുമുണ്ട്.  അതുകൊണ്ടുതന്നെ ടൂറിസം മേഖലയിൽ രാജസ്ഥാന് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു മേൽകൈയുണ്ട്. രാജസ്ഥാനിലെ ഈ ചരിത്രദേശങ്ങളിലൂടെ നിങ്ങളെയും കൊണ്ട് രാജകീയമായി പോകാന്‍ ഒരുങ്ങുകയാണ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ട്രെയിന്‍ സര്‍വ്വീസായ  'പാലസ് ഓൺ വീൽ'. ഈ രാജകീയ ട്രെയിന്‍ തങ്ങളുടെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 

രാജസ്ഥാനിലെ ടൂറിസം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ രാജസ്ഥാൻ ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷനുമായി സഹകരിച്ച് ആരംഭിച്ച ഇന്ത്യയിലെ ആഡംബര ടൂറിസ്റ്റ് ട്രെയിനുകളിലൊന്നാണ് പാലസ് ഓൺ വീൽസ്.  1982 ലാണ് ഇത് ആരംഭിച്ചത്.,  ഹെറിറ്റേജ് പാലസ് ഓൺ വീൽസ് എന്നും ഈ ട്രെയിന്‍ അറിയപ്പെടുന്നു.  ഡീലക്സ് ക്യാബിനുകൾ, ഫൈൻ ഡൈനിംഗ്, ബാർ, ലോഞ്ച്, സ്പാ തുടങ്ങിയ രാജകീയ സൗകര്യങ്ങൾ ട്രെയിൻ വാഗ്ദാനം ചെയ്യുന്നു.  ഈ സൗകര്യങ്ങൾക്കൊപ്പം ഒരു സൗകര്യം കൂടി യാത്രക്കാര്‍ക്കായി ലഭ്യമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. നിങ്ങളുടെ വിവാഹ ആഘോഷം ഇനി പാലസ് ഓൺ വീലില്‍ ആകാമെന്നാണ് ഇന്ത്യന്‍ റെയില്‍വേ പറയുന്നത്. ആഡംബര പൂർണ്ണമായ ഇൻറീരിയറും മികച്ച ഭക്ഷണവും മറ്റ് സൗകര്യങ്ങളും ട്രെയിൻ വാഗ്ദാനം ചെയ്യുന്നു. 

ഒടുവിൽ ആ രഹസ്യവും കണ്ടെത്തി; പുരാതന ഈജിപ്ഷ്യൻ ചുമർചിത്രത്തിന്‍റെ സഹായത്തോടെ പിരമിഡ് നിർമ്മാണം വിവരിച്ച് ഗവേഷകർ

ട്രെയിനിൽ വിവാഹ സൗകര്യം ഒരുക്കാൻ ട്രാവൽ കമ്പനിയുമായി റെയില്‍വേ കരാർ ഉണ്ടാക്കി. ഈ സൗകര്യമുള്ള ട്രെയിൻ ജൂലായ് 20-ന് പ്രവർത്തനം ആരംഭിക്കും.  ജയ്പൂർ, സവായ് മധോപൂർ, ചിത്തോർഗഡ്, ഉദയ്പൂർ, ജോധ്പൂർ, ജയ്സാൽമീർ, ഭരത്പൂർ തുടങ്ങിയ രാജസ്ഥാനിലെ ചരിത്രപരവും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് സൗകര്യമൊരുക്കുന്ന രീതിയിലാണ് ഈ സഞ്ചാര പാത. ഒപ്പം ഇതിൽ ആഗ്രയും ന്യൂഡൽഹിയും ഉൾക്കൊള്ളുന്നു. മഹാരാജ് എക്സ്പ്രസ് കഴിഞ്ഞാൽ, ഇന്ത്യയിൽ ഓടുന്ന ട്രെയിനുകളിൽ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ട്രെയിനാണ് പാലസ് ഓൺ വീൽസ്. ഇതിലെ യാത്ര ചെലവ് ലക്ഷണങ്ങളാണ്. ഒരു ദിവസത്തെ യാത്രയ്ക്ക് ഒരു യാത്രക്കാരന് ശരാശരി ഒരു ലക്ഷം രൂപയാണ് നിരക്ക്.  പകലില്‍ / രാത്രികളുടെ എണ്ണമനുസരിച്ച് ട്രെയിനിന്‍റെ നിരക്ക് ഒരു ലക്ഷത്തിന് മുകളിലേക്കും ഉയരും.

ന്യൂസിലന്‍ഡില്‍ കുട്ടികള്‍ അടക്കം ഉള്‍പ്പെട്ട കാട്ടുപൂച്ച വേട്ട മത്സരത്തില്‍ റെക്കോർഡ് നേട്ടം
 

click me!