ഉദ്യോഗസ്ഥർ ആ മാനിന്റെ അടുത്തെത്തുകയും കട്ടറുപയോഗിച്ച് കൊണ്ട് ആ വയറുകൾ മുറിച്ചുമാറ്റി ദുരിതത്തിൽ കഴിഞ്ഞിരുന്ന മാനിനെ മോചിപ്പിക്കുകയും ചെയ്യുകയാണ്.
വന്യമൃഗങ്ങളും മനുഷ്യരും തമ്മിൽ ഒത്തുപോകില്ല എന്ന് പറയാറുണ്ട്. ഇന്നാണെങ്കിൽ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ച് വരികയാണ്. എങ്കിൽ പോലും വന്യമൃഗങ്ങളുടെ സംരക്ഷണത്തിനെത്തുന്ന മനുഷ്യരും ഉണ്ട്. അതുപോലെയുള്ള നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് കൊളംബിയ കൗണ്ടി ഷെരീഫിന്റെ ഓഫീസിൽ നിന്നും ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോയിൽ കാണുന്നത് ഒരു മാനിനെ ഉദ്യോഗസ്ഥർ സംരക്ഷിക്കുന്നതാണ്. രണ്ട് ദിവസമായി കാട്ടിൽ വയറുകളിൽ കുരുങ്ങി കിടക്കുകയാണ് മാൻ എന്നാണ് കാപ്ഷനിൽ നിന്നും മനസിലാവുന്നത്. ദുരിതത്തിൽ കഴിഞ്ഞ മാനിനെ ഉദ്യോഗസ്ഥരുടെ സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. വീഡിയോ തുടങ്ങുമ്പോൾ തന്നെ ഒരു കാട് കാണാം. അതിലൂടെ പോകുമ്പോൾ മരത്തിനടത്തായി വയറുകളിൽ അഴിക്കാൻ പറ്റാത്ത വണ്ണം കുരുക്കുകളിൽ പെട്ടു കിടക്കുന്ന ഒരു പാവം മാനിനെയും കാണാം.
undefined
ഉദ്യോഗസ്ഥർ ആ മാനിന്റെ അടുത്തെത്തുകയും കട്ടറുപയോഗിച്ച് കൊണ്ട് ആ വയറുകൾ മുറിച്ചുമാറ്റി ദുരിതത്തിൽ കഴിഞ്ഞിരുന്ന മാനിനെ മോചിപ്പിക്കുകയും ചെയ്യുകയാണ്. വീഡിയോ അവസാനിക്കുമ്പോൾ മാൻ കാടിനകത്തേക്ക് ഓടിപ്പോകുന്നതും കാണാം. ഒരു മാൻ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് അറിഞ്ഞിട്ടാണ് തങ്ങളുടെ ഉദ്യോഗസ്ഥർ അവിടെ എത്തിയത് എന്നും ശേഷം അവർ ആ മാനിനെ മോചിപ്പിച്ചു എന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാട് പേർ വീഡിയോയ്ക്ക് തങ്ങളുടെ സ്നേഹം അറിയിക്കുകയും ചെയ്തു. ഒപ്പം മാനിനെ മോചിപ്പിച്ചതിന് ഉദ്യോഗസ്ഥരോട് നന്ദി പറയുന്ന അനേകം പേരെയും വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളിൽ കാണാം. രണ്ട് ദിവസമായ ദുരിതം നിന്നുകയായിരുന്ന മാനിനെ രക്ഷിച്ചെടുത്ത ഉദ്യോഗസ്ഥർ ഒരു സല്യൂട്ട് അർഹിക്കുന്നുണ്ട് എന്നാണ് മിക്കവരും പറയുന്നത്.
വായിക്കാം: ജീവനക്കാരെ ഭീഷണിപ്പെടുത്തി വിമാനം തിരിച്ചിറക്കി, യാത്രക്കാരിക്ക് പിഴ 33 ലക്ഷം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം