ആഹാ, കൊള്ളാം ഇതാണോ 'ലളിതമായ വീട്'? ആഡംബര സൊസൈറ്റിക്കുള്ളിലെ 'മിനിമലിസ്റ്റ് വീട്', വീഡിയോ വൈറൽ

By Web Team  |  First Published Nov 20, 2024, 3:17 PM IST

'ഇന്ത്യയിലെ ഏറ്റവും ആഡംബര ഭവന പദ്ധതിക്കുള്ളിലെ ഒരു മിനിമലിസ്റ്റ് വീട്!' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റെസിഡൻഷ്യൽ സൊസൈറ്റികളിലൊന്നായ ഗുരുഗ്രാമിലെ ഡിഎൽഎഫ് കാമെലിയസിനുള്ളിലെ ഒരു 'മിനിമലിസ്റ്റ് വീട്' പരിചയപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 

ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ സ്ഥിതി ചെയ്യുന്ന കാമെലിയാസ്, 100 കോടിയിലധികം രൂപയ്ക്ക് അപ്പാർട്ട്‌മെൻ്റുകൾ വിറ്റഴിക്കപ്പെടുന്ന ഏറ്റവും പ്രശസ്തമായ ആഡംബര ഭവന പദ്ധതിയാണ്. ഇതിനുള്ളിലെ ഒരു വീടിൻറെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Latest Videos

undefined

ഗുരുഗ്രാം ആസ്ഥാനമായുള്ള ആർക്കിടെക്റ്റിൻ്റെ ഉടമസ്ഥതയിലുള്ള  ആഡംബര അപ്പാർട്ട്മെൻ്റ് പരിചയപ്പെടുത്തുന്ന വീഡിയോ പ്രിയം സരസ്വത് എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.  ബാൽക്കണി, ബാർ ഏരിയ, ജോലിസ്ഥലം, സ്വകാര്യ ഇടം എന്നിവയാണ് 'മിനിമലിസ്റ്റ് വീട്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ അപ്പാർട്ട്മെന്റിനുള്ളിൽ ഉള്ളത്.

ആർക്കിടെക്ടായ വീട്ടുടമ പറയുന്നതനുസരിച്ച് അവരുടെ ബിസിനസുകാരനായ ഭർത്താവും നിലവിൽ അമേരിക്കയിൽ പഠിക്കുന്ന മകനുമാണ് ഈ വീടിനുള്ളിലെ താമസക്കാർ. വീടിനുള്ളിലെ ആഡംബരപൂർണ്ണമായ ഇൻറീരിയറിനെ 'മിനിമലിസ്റ്റിക്' എന്നാണ് ഇവർ വിശേഷിപ്പിച്ചിരിക്കുന്നത്. 'ഇന്ത്യയിലെ ഏറ്റവും ആഡംബര ഭവന പദ്ധതിക്കുള്ളിലെ ഒരു മിനിമലിസ്റ്റ് വീട്!' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ, അപ്പാർട്ട്മെൻ്റിന് രണ്ട് ഭാഗങ്ങളുണ്ടെന്ന് ആർക്കിടെക്റ്റ് വിശദീകരിച്ചു.  അതിഥികൾക്കും വിനോദങ്ങൾക്കും ആയുള്ള പൊതുവായ ഭാഗവും കിടപ്പുമുറികളും മറ്റും ഒരുക്കിയിരിക്കുന്ന സ്വകാര്യഭാഗവുമാണ് അവ. അപ്പാർട്ട്‌മെൻ്റിൻ്റെ ഏറ്റവും വലിയ പ്രത്യേകത 72 അടി ഗ്ലാസ് ഫ്രണ്ട് ബാൽക്കണിയാണ്, അതിൽ ഏകദേശം 50 പേർക്ക് ഒത്തുകൂടാനാകും. ഇതു കൂടാതെ മാസ്റ്റർ ബെഡ്റൂം ഉൾപ്പടെ രണ്ട് കിടപ്പുമുറികൾ ഒരു ബാർ ഏരിയ, ഒരു ജോലിസ്ഥലം എന്നിവയും ഉണ്ട്. 

വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾ പിന്നിട്ടതും നിരവധി ആളുകൾ ആണ് വീഡിയോ കണ്ടത്. ഇതിനോടകം 2.4 ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോ കണ്ടവരിൽ ചിലർ അപ്പാർട്ട്മെന്റിനെ മനോഹരമെന്ന് വിശേഷിപ്പിച്ചപ്പോൾ 'ഇതാണോ വളരെ ലളിതമായ വീട്' എന്നായിരുന്നു ചിലരുടെ സംശയം. '100 കോടിയുടെ ലളിതമായ വീട്' എന്നായിരുന്നു മറ്റ് ചിലരുടെ പരിഹാസത്തോടെയുള്ള കമന്റ്.

'അച്ഛന്റെ ചിതാഭസ്മത്തിൽ വളർത്തിയ കഞ്ചാവാണ് വലിക്കുന്നത്, അവസാനത്തെ ആഗ്രഹമായിരുന്നു'; വീഡിയോയുമായി യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

tags
click me!