എല്ലാം പ്രണയത്തിന് വേണ്ടി; യുവാവ് ആഴ്ചയിൽ ചൈനയിൽ നിന്നും ഓസ്ട്രേലിയയിലേക്ക്, തിരികെയും

By Web Team  |  First Published Nov 20, 2024, 2:46 PM IST

കാമുകി പഠനം പൂർത്തിയാക്കി ചൈനയിലേക്ക് മടങ്ങിയിരുന്നു. അതോടെ ഓസ്ട്രേലിയയിൽ തനിച്ചായി. അതിനാലാണ് ക്ലാസ് കഴിഞ്ഞയുടനെ നാട്ടിലേക്ക് മടങ്ങിയിരുന്നത് എന്നാണ് സു പറഞ്ഞത്. 


പ്രണയത്തിന് വേണ്ടി ചിലപ്പോൾ മനുഷ്യർ എന്തും ചെയ്യാൻ തയ്യാറാവും എന്ന് പറയാറുണ്ട്. അതുപോലെ ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചൈനയിൽ നിന്നുള്ള ഒരു യുവാവ് ചൈനയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് ആഴ്ചയിൽ യാത്ര ചെയ്യുകയാണത്രെ.

ഓസ്‌ട്രേലിയയിലെ മെൽബണിലെ ആർഎംഐടി സർവകലാശാലയിൽ വിദ്യാർത്ഥിയായിരുന്നു 28 കാരനായ സു ഗുവാങ്‌ലി. ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലാണ് വീട്. ആർട്‌സ് മാനേജ്‌മെൻ്റിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന സു എല്ലാ ആഴ്ചയും സർവകലാശാലയിലേക്കും പിന്നീട് തിരിച്ച് നാട്ടിലേക്കും പോവും. 

Latest Videos

undefined

ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയും സു ഈ യാത്ര തുടർന്നു. ഓസ്‌ട്രേലിയയിലെ പഠനം പൂർത്തിയാക്കി ചൈനയിലേക്ക് മടങ്ങിയ കാമുകിക്കൊപ്പം സമയം ചെലവഴിക്കുന്നതിനു വേണ്ടിയാണിത്. 

ഇതിനായി രാവിലെ 7 മണിക്ക് തൻ്റെ ജന്മനാടായ ദെഷൗവിൽ നിന്നും സു യാത്ര തുടങ്ങും. വിമാനം കയറാൻ ജിനാനിലേക്ക് പോവും. വിശ്രമത്തിനു ശേഷം, അടുത്ത ദിവസം ക്ലാസിനായി മെൽബണിൽ എത്തും. ആഴ്ചയിൽ ഒരു ദിവസമാണ് ക്ലാസ്. മൂന്നാം ദിവസം വീട്ടിലേക്ക് മടങ്ങും. ബിരുദം പൂർത്തിയാക്കാനായിരുന്നു. അതുകൊണ്ട് ഒരുദിവസം ക്ലാസിലിരുന്നാൽ മതിയായിരുന്നു. കാമുകി പഠനം പൂർത്തിയാക്കി ചൈനയിലേക്ക് മടങ്ങിയിരുന്നു. അതോടെ ഓസ്ട്രേലിയയിൽ തനിച്ചായി. അതിനാലാണ് ക്ലാസ് കഴിഞ്ഞയുടനെ നാട്ടിലേക്ക് മടങ്ങിയിരുന്നത് എന്നാണ് സു പറഞ്ഞത്. 

തന്റെ യാത്രയുടെ വീഡിയോകൾ സു ഓൺലൈനിൽ ഷെയർ ചെയ്യാറുണ്ട്. പലരേയും ഇത് അത്ഭുതപ്പെടുത്തി. വിമാനടിക്കറ്റും ടാക്സിക്കൂലിയും ഭക്ഷണവും ഉൾപ്പടെ വലിയ തുക സുവിന് ചിലവാകും. എങ്കിലും, എല്ലാം പ്രണയത്തിന് വേണ്ടിയല്ലേ, അതുകൊണ്ട് ഇതൊന്നും തനിക്ക് കുഴപ്പമില്ല എന്നാണ് സു പറയുന്നത്. 

എന്തായാലും, നിരവധിപ്പേരാണ് ഇങ്ങനെയൊരു പ്രണയം കണ്ടിട്ടേയില്ല എന്ന് സുവിന്റെ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. 

'പ്രേമിക്കണോ? ഇഷ്ടം പോലെ പ്രേമിച്ചോ'; ജീവനക്കാർക്ക് പ്രണയിക്കാൻ പണം നൽകി ചൈനീസ് കമ്പനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!