പണ്ടുതൊട്ടേ വലിയ പേടി, സ്രാവുകൾക്കൊപ്പം നീന്തി ആ ഭയത്തെ നാടുകടത്തി യുവതി 

By Web TeamFirst Published Jul 3, 2024, 5:05 PM IST
Highlights

മാലിദ്വീപിലേക്കായിരുന്നു അവരുടെ യാത്ര. ആ യാത്രയിൽ സ്രാവുകൾക്കൊപ്പം നീന്താൻ തീരുമാനിക്കുകയായിരുന്നു അന്നൂരി. സ്രാവുകൾക്കൊപ്പം നീന്തിത്തന്നെയാണ് ആ പേടിയെ അവൾ മറികടന്നത്.

പലർക്കും പലതരത്തിലുള്ള പേടിയും കാണും. ചിലർക്ക് ഇരുട്ട് പേടിയായിരിക്കും. ചിലർക്കാവട്ടെ ഇഴയുന്ന ജീവികളോടാവും ഭയം, മറ്റ് ചിലർക്ക് ഉയരം പേടിയായിരിക്കും. അതുപോലെ ഒരു പേടിയാണ് സ്രാവിനോടുള്ള പേടി. ഇന്തോനേഷ്യയിൽ നിന്നുള്ള 29 -കാരിയായ അധ്യാപികയാണ് മുതി അന്നൂരി. അവർക്കുമുണ്ടായിരുന്നു ഈ പേടി. 

എന്നാൽ, അടുത്തിടെ നടത്തിയ അവധിക്കാല യാത്രയിൽ അവർ ആ പേടി മാറ്റിയെടുത്തത്രെ. മാലിദ്വീപിലേക്കായിരുന്നു അവരുടെ യാത്ര. ആ യാത്രയിൽ സ്രാവുകൾക്കൊപ്പം നീന്താൻ തീരുമാനിക്കുകയായിരുന്നു അന്നൂരി. സ്രാവുകൾക്കൊപ്പം നീന്തിത്തന്നെയാണ് ആ പേടിയെ അവൾ മറികടന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇരുപതോളം നഴ്‌സ് സ്രാവുകൾക്കൊപ്പമാണ് അവൾ നീന്തിയത്. 

സ്രാവുകളോടുള്ള ഭയത്തെ 'ഗാലിയോഫോബിയ' എന്നാണ് വിളിക്കുന്നത്. ഇത് ഗ്രീക്ക് പദങ്ങളായ ഗാലിയോ (സ്രാവ്), ഫോബിയ (ഭയം) എന്നിവയിൽ നിന്നാണ് വന്നത്. ഗാലിയോഫോബിയ ഉള്ള ആളുകൾക്ക് സ്വതവേ കടൽത്തീരത്ത് പോകാൻ മടിയായിരിക്കും. അതുപോലെ കടലിലിറങ്ങാനും നീന്താനും ഒക്കെ പലർക്കും പ്രശ്നമുണ്ടാകാറുണ്ട്. മാത്രമല്ല, സ്രാവുകളുള്ള സിനിമകളോ, ഡോക്യുമെന്ററികളോ ഒന്നും കാണാനും ഇവർക്ക് കഴിയണമെന്നില്ല. 

മാലിദ്വീപിൽ സ്രാവുകൾക്കൊപ്പം സുരക്ഷിതമായി നീന്താനൊക്കെ കഴിയുന്ന തരത്തിലുള്ള വിവിധ സൗകര്യങ്ങൾ ടൂറിസ്റ്റുകൾക്ക് ലഭിക്കാറുണ്ട്. അങ്ങനെയാണ് സ്രാവിനോടുള്ള പേടി മാറ്റാൻ അന്നൂരിയും സ്രാവുകൾക്കൊപ്പം നീന്തിയത്. ഇതിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മിക്കവാറും ആളുകൾ പറഞ്ഞത്, അത് നഴ്സ് സ്രാവുകളാണ് സ്വതവേ അവ ആരെയും ഉപദ്രവിക്കാറില്ല എന്നാണ്.  

tags
click me!