ശമ്പളം മാസം 7 ലക്ഷം, ഇഷ്ടം പോലെ കാശുണ്ട്, ചെലവഴിക്കേണ്ടതെങ്ങനെ എന്നറിയില്ല, സഹായം ചോദിച്ച് ദമ്പതികൾ

By Web Team  |  First Published Jun 19, 2024, 3:53 PM IST

'30 വയസ്സുള്ള ഭാര്യാഭർത്താക്കന്മാരാണ് തങ്ങൾ. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായിട്ടാണ് ജോലി ചെയ്യുന്നത്. പ്രതിമാസ വരുമാനം 7 ലക്ഷം രൂപയാണ്. വാർഷിക ബോണസുമുണ്ട്.'


ആവശ്യത്തിന് പണമില്ല. ഈ നാട്ടിലെ ഭൂരിഭാ​ഗം പേരുടെയും പ്രശ്നമായിരിക്കും ഇത്. എന്നാൽ, ആവശ്യത്തിലധികം പണമുണ്ട്, അതെങ്ങനെ ചെലവാക്കും എന്ന് അറിയില്ല, സഹായിക്കാമോ എന്ന് ചോദിക്കുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ദാ കണ്ടോളൂ. 

ബെം​ഗളൂരുവിൽ നിന്നുള്ള ടെക്കികളായ ദമ്പതികളാണ് Grapevine app -ൽ തങ്ങളുടെ വിഷമം പങ്കുവച്ചത്. സാധാരണയായി ജോലിയെ കുറിച്ചും സാലറിയെ കുറിച്ചും ഒക്കെ ചർച്ച ചെയ്യാൻ ആളുകൾ ഉപയോ​ഗിക്കുന്നതാണ് Grapevine app. എന്തായാലും ടെക്കികളായ ദമ്പതികൾ പറയുന്നത് അവർക്ക് മാസം ഏഴുലക്ഷം രൂപ ശമ്പളമുണ്ട്. കുട്ടികളും ഇല്ല. ഈ പണം എങ്ങനെ ചെലവഴിക്കണം എന്ന് അറിയുന്നില്ല എന്നാണ്. 

Latest Videos

undefined

പിന്നീട്, ഗ്രേപ്‌വൈനിൻ്റെ സഹസ്ഥാപകനും സിഇഒയുമായ സൗമിൽ ത്രിപാഠിയാണ് ഇതിന്റെ സ്ക്രീൻഷോട്ട്  എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചത്. അധികം വൈകാതെ തന്നെ ഈ സ്ക്രീൻഷോട്ട് വൈറലായി മാറുകയും ചെയ്തു. 

''ഇത് കൊള്ളാം. ഒരു കാലത്ത് ഇന്ത്യൻ വ്യവസായികൾ മാത്രമായിരുന്നു അമിതമായ പണം കൊണ്ടുള്ള പ്രശ്‌നങ്ങളിൽ അകപ്പെട്ടിരുന്നത്. എന്നാൽ, ഇന്ന് സർവീസ് ക്ലാസിലെ 30 വയസ്സുള്ളവരിൽ ചിലർ പോലും ധനികരുടേതായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നത് കാണാം" എന്നും എക്‌സിൽ (ട്വിറ്ററിൽ) സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ട് ത്രിപാഠി എഴുതി.

​ഗ്രേപ്‍വൈനിലെ പോസ്റ്റിൽ പറയുന്നത്, 30 വയസ്സുള്ള ഭാര്യാഭർത്താക്കന്മാരാണ് തങ്ങൾ. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായിട്ടാണ് ജോലി ചെയ്യുന്നത്. പ്രതിമാസ വരുമാനം 7 ലക്ഷം രൂപയാണ്. വാർഷിക ബോണസുമുണ്ട്. അതിൽ നിന്ന് 2 ലക്ഷം രൂപ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കും. അതേസമയം, പ്രതിമാസ ചെലവ് 1.5 ലക്ഷം രൂപയാണ്. കുട്ടികളില്ല. നല്ല സ്ഥലത്ത് നല്ലതുപോലെയാണ് ജീവിക്കുന്നത്. കാറുണ്ട്. അതിനാൽ, ഇനിയുള്ള പണം എങ്ങനെ ചെലവഴിക്കും എന്നാണ്. 

നിരവധിപ്പേരാണ് ഇവരുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. പ്രാക്ടിക്കലായ കാര്യങ്ങളാണ് പലരും പറഞ്ഞത്. വീട് വാങ്ങാനും പണം ഇൻവെസ്റ്റ് ചെയ്യാനും പലരും പറഞ്ഞു. ഒപ്പം നല്ല നല്ല യാത്രകൾ പോകാനും ലോകം കണ്ടാസ്വദിക്കാനും പറഞ്ഞവരും ഒരുപാടുണ്ട്. 

tags
click me!