ഇയാൾ വീട്ടിൽ നിന്നും ഉച്ചഭക്ഷണം എടുക്കാൻ മറന്നുപോവുകയായിരുന്നു. ഭാര്യ വിളിച്ച് ഓർമ്മിപ്പിച്ചപ്പോഴാണ് താൻ ഉച്ചഭക്ഷണം എടുത്തില്ലല്ലോ എന്ന് ഇയാൾ ഓർക്കുന്നത്. പിന്നാലെ ഗ്രോസറി ഷോപ്പിൽ ചെന്ന് കഴിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ചു.
ഓഫീസിൽ പോകുമ്പോൾ ഉച്ചഭക്ഷണം കൊണ്ടുപോകാൻ മറക്കുന്നവരുണ്ട്. എന്നാൽ, അങ്ങനെ മറക്കുന്നത് 25 കോടിയുടെ ഭാഗ്യം കൊണ്ടുവരുന്നതിലേക്ക് നയിച്ചാലോ? അമ്പരക്കണ്ട, അങ്ങനെ ഒരു അനുഭവം മിസോറിയിലെ ഒരു സാധരണ തൊഴിലാളിക്ക് ഉണ്ടായി.
മിസോറി ലോട്ടറി അധികൃതർ പറയുന്നതനുസരിച്ച്, ഇയാൾ വീട്ടിൽ നിന്നും ഉച്ചഭക്ഷണം എടുക്കാൻ മറന്നുപോവുകയായിരുന്നു. ഭാര്യ വിളിച്ച് ഓർമ്മിപ്പിച്ചപ്പോഴാണ് താൻ ഉച്ചഭക്ഷണം എടുത്തില്ലല്ലോ എന്ന് ഇയാൾ ഓർക്കുന്നത്. പിന്നാലെ ഗ്രോസറി ഷോപ്പിൽ ചെന്ന് കഴിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ചു. ആ സമയത്താണ് ലോട്ടറി എടുത്തുനോക്കാം എന്ന് തീരുമാനിക്കുന്നത്. എന്നാൽ, സ്ക്രാച്ച് ഗെയിം തനിക്ക് നേടിത്തരിക $3 മില്ല്യൺ (25.24 കോടി) യാണ് എന്ന് അയാൾ സ്വപ്നം പോലും കണ്ടിരുന്നില്ല.
undefined
"താൻ സാധാരണയായി $30 ടിക്കറ്റുകൾ കളിക്കാറില്ല, എന്നാൽ മറ്റ് ചില സ്‌ക്രാച്ചേഴ്‌സ് ടിക്കറ്റുകളിൽ എനിക്ക് മുമ്പ് $60 കിട്ടിയ അനുഭവം ഉണ്ട്. അതിനാൽ എന്തുകൊണ്ട് $30 ടിക്കറ്റുകൾ കളിച്ചുനോക്കിക്കൂടാ എന്ന് ഞാൻ ചിന്തിച്ചു" എന്നാണ് ലോട്ടറി വിജയി പറയുന്നത്.
അവിടെ നിന്നും പോരുന്നതിന് മുമ്പാണ് സ്ക്രീനിൽ ലോട്ടറി വിന്നർ എന്ന് എഴുതിയിരിക്കുന്നത് കണ്ടത്. താൻ വിജയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആ വിവരം തന്നെ ഞെട്ടിച്ചു കളഞ്ഞു. സ്ക്രീനിൽ കണ്ട അക്കങ്ങൾ തന്നെ ഷോക്കിലാക്കി എന്നും ലോട്ടറി വിജയി പറയുന്നു. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പിന്നാലെ, ഇയാൾ തന്റെ ഭാര്യയെ വിളിച്ചു. ലോട്ടറി അടിച്ച കാര്യം പറഞ്ഞു. എന്നാൽ, ഇടയ്ക്കിടയ്ക്ക് തമാശ പറയാനും പറ്റിക്കാനും ഒക്കെ ഇഷ്ടപ്പെടുന്ന ആളാണ് ഇയാൾ എന്നതിനാൽ തന്നെ ഭാര്യ വിശ്വസിച്ചില്ല. ഒരുപാട് നേരമെടുത്തു ഭാര്യയെ വിശ്വസിപ്പിക്കാൻ എന്നും ഇയാൾ പറഞ്ഞു.