ശരിക്കും നീ കോഴി തന്നെടെ? ലേസി നേടിയത് ലോക റെക്കോർഡ്, എന്തിനെന്നറിഞ്ഞാൽ അതിശയിച്ചുപോകും

By Web Team  |  First Published Jul 3, 2024, 11:44 AM IST

കോഴികൾ ശരിക്കും മിടുക്കരാണ് എന്നാണ് എമിലി പറയുന്നത്. അക്കങ്ങളും അക്ഷരങ്ങളും നിറങ്ങളും തിരിച്ചറിയാൻ അഞ്ച് വർഷമാണ് താൻ കോഴികളെ പരിശീലിപ്പിച്ചത് എന്നും എമിലി പറഞ്ഞു.


കാനഡയിലെ ഗബ്രിയോള ദ്വീപിലെ ഒരു വെറ്ററിനറി ഡോക്ടർ വളർത്തുന്ന കോഴിയാണ് ലേസി. ലേസി അങ്ങനെ ചില്ലറക്കാരിയൊന്നുമല്ല, ലോക റെക്കോർഡ് തന്നെ സ്വന്തമാക്കിയ ഒരു ഒന്നൊന്നര കോഴിയാണ്. അതും എന്തിനാണ് ലേസി ലോക റെക്കോർഡ് സ്വന്തമാക്കിയത് എന്നറിയുമ്പോഴാണ് ശരിക്കും നമ്മൾ അതിശയിച്ച് പോവുക. 

വ്യത്യസ്തമായ അക്കങ്ങളും നിറങ്ങളും അക്ഷരങ്ങളും ലേസിക്ക് തിരിച്ചറിയാൻ കഴിയുമത്രെ. അതിന്റെ പേരിലാണ് ലേസി ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 6 അക്ഷരങ്ങളും അക്കങ്ങളും നിറങ്ങളുമാണ് ലോക റെക്കോർഡ് സ്വന്തമാക്കുന്നതിനായി ലേസി കൃത്യമായി തിരിച്ചറിഞ്ഞത്. വെറും ഒരു മിനിറ്റ് മാത്രമാണത്രെ ഇതിന് വേണ്ടി ലേസിയെടുത്ത സമയം. 

Latest Videos

undefined

ബ്രിട്ടീഷ് കൊളംബിയയിൽ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുകയാണ് ലേസിയുടെ ഉടമ എമിലി കാരിംഗ്ടൺ. കോഴികൾ ശരിക്കും മിടുക്കരാണ് എന്നാണ് എമിലി പറയുന്നത്. അക്കങ്ങളും അക്ഷരങ്ങളും നിറങ്ങളും തിരിച്ചറിയാൻ അഞ്ച് വർഷമാണ് താൻ കോഴികളെ പരിശീലിപ്പിച്ചത് എന്നും എമിലി പറഞ്ഞു. താൻ ഒരുപാട് പരിശീലനം നൽകിയിട്ടുണ്ട് കോഴികൾക്കെന്നും അതുകൊണ്ടാണ് തനിക്ക് ഇങ്ങനെ ഒരു റെക്കോർഡ് കോഴിയുടെ പേരിൽ സ്വന്തമാക്കണമെന്ന ആ​ഗ്രഹമുണ്ടായത് എന്നും എമിലി പറഞ്ഞത്. 

അവയോട് തെരഞ്ഞെടുക്കാൻ പറയുന്ന അക്കങ്ങളും അക്ഷരങ്ങളും നിറങ്ങളും അവ കൃത്യമായി തന്നെ തിരഞ്ഞെടുക്കുന്നുണ്ട് എന്നും അത് ശരിയായ പരിശീലനത്തിലൂടെ സാധിച്ച കാര്യമാണ് എന്നും എമിലി പറഞ്ഞു. ലോക റെക്കോർഡ് സ്വന്തമാക്കാനുള്ള പരീക്ഷണത്തിൽ എമിലി പരിശീലിപ്പിച്ച എല്ലാ കോഴികളും പങ്കെടുത്തിരുന്നു. എന്നാൽ, അതിൽ ലേസിയാണ് കൃത്യസമയം കൊണ്ട് കൃത്യമായി എല്ലാം തിരഞ്ഞെടുത്ത് ലോക റെക്കോർഡിൽ ഇടം നേടിയത്. എന്തായാലും, അതിൽ എമിലിയും ഹാപ്പിയാണ്. 

click me!