മാസവരുമാനം 9,000 രൂപ, വൈദ്യുതി ബില്ല് 3.9 ലക്ഷം; ഒടുവില്‍ തെറ്റ് സമ്മതിച്ച് വകുപ്പ്

By Web Team  |  First Published Jul 4, 2024, 2:40 PM IST

ചന്ദ്രശേഖറിന്‍റെ മാസവരുമാനം വെറും 9,000 രൂപയാണ്. ഇതിന് മുമ്പ് വന്ന വൈദ്യുതി ബില്ലുകളെല്ലാം 2,000 രൂപയില്‍ താഴെയായിരുന്നു. അതേസമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി ബില്ലൊന്നും വന്നുമില്ല. ഇത് അന്വേഷിച്ച് ചെന്നപ്പോഴാണ് ഷോക്കേറ്റ പോലൊരു ബില്ല് അദ്ദേഹത്തിന് ലഭിച്ചത്. 



വൈദ്യുതി ബില്ലുകൾ പലപ്പോഴും ആളുകള്‍ക്ക് 'വൈദ്യുതി ഷോക്ക്' നല്‍കാറുണ്ട്. അമിതമായ വൈദ്യുതി ബില്ലുകൾ വന്നതുമായി ബന്ധപ്പെട്ട് പല ഉപഭോക്താക്കളും പരാതിയുമായി എത്തുമ്പോഴാണ് വൈദ്യുതി വകുപ്പു പോലും ഇക്കാര്യം തിരിച്ചറിയുന്നത്. സമാനമായ രീതിയിൽ വൈ​ദ്യുതി വകുപ്പിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് കാൺപൂരിൽ നിന്നുള്ള ഒരു കുടുംബം. കൂളർ, ഫ്രിഡ്ജ്, രണ്ട് ഫാനുകൾ തുടങ്ങിയ അടിസ്ഥാന വീട്ടുപകരണങ്ങൾ മാത്രം ഉപയോ​ഗിക്കുന്ന ഈ കുടുംബത്തിന് വൈദ്യുതി ബില്ലായി ലഭിച്ചത് 3.9 ലക്ഷം രൂപ. ബില്ല് കണ്ട ഇവർ അമ്പരന്നു, എന്ത് ചെയ്യണമെന്നറിയാതെ അങ്കലാപ്പിലുമായി. ഒടുവിൽ പരാതിയുമായി വൈദ്യുതി വകുപ്പ് അധികൃതരെ സമീപിച്ചപ്പോഴാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതിക പിഴവ് മൂലമാണ് ബിൽ ഉയർന്നതെന്ന് അധികൃതർ സമ്മതിച്ചത്.

ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ ചന്ദ്രശേഖര്‍ മകള്‍ക്കും മരുമകനുമൊപ്പമാണ് താമസം. അദ്ദേഹത്തിന്‍റെ മാസവരുമാനമാകട്ടെ വെറും 9,000 രൂപയും. ഇതിന് മുമ്പ് വന്ന വൈദ്യുതി ബില്ലുകളെല്ലാം 2,000 രൂപയില്‍ താഴെയായിരുന്നെന്നും എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വൈദ്യുതി  ബില്ലുകളൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഇതേകുറിച്ച് അന്വേഷിക്കാനായി നാട്ടിലെ ഇലക്‌ട്രിസിറ്റി ഓഫീസിലെത്തിയപ്പോഴാണ് അവിടെ നിന്നും ലഭിച്ച തന്‍റെ അപ്രതീക്ഷിത ബിൽ തുക കണ്ട് അദ്ദേഹം ഞെട്ടിയത്, 3.9 ലക്ഷം രൂപ!  തന്‍റെ മുഴുവന്‍ സമ്പാദ്യവും വിറ്റാലും ഇത്രയും തുക കണ്ടെത്താന്‍ കഴിയില്ലെന്നും ചന്ദ്രശേഖര്‍ പറയുന്നു. ഇതേക്കുറിച്ച് ചന്ദ്രശേഖർ പരാതിപ്പെട്ടു. എന്നാല്‍, താന്‍ എത്ര വിശദീകരിച്ചിട്ടും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി ആദ്യം അവഗണിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

Latest Videos

undefined

'യമരാജന്‍ നിങ്ങളെ ലോക്കേഷനില്‍ കാത്ത് നില്‍ക്കുന്നു'; ഡ്രൈവറുടെ പേര് കണ്ടതോടെ യൂബർ ബുക്കിംഗ് റദ്ദാക്കി

Posts from the delhi
community on Reddit

'എന്‍റെ മാസ ശമ്പളം'; ടിൻഡർ സുഹൃത്തുമായി ഡേറ്റംഗിന് പോയി 44,000 രൂപയായെന്ന് യുവാവ്, കണ്ണുതള്ളി സോഷ്യൽ മീഡിയ

പിന്നീട് കാൺപൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയുടെ (കെസ്‌കോ) വക്താവ് ശ്രീകാന്ത് രംഗീലയാണ് ബില്ല് തുക ഉയര്‍ന്നത് വൈദ്യുതി വകുപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവാണെന്ന് സമ്മതിച്ച്. പ്രശ്നത്തെക്കുറിച്ച് വൈദ്യുതി വകുപ്പിന് അറിയാമായിരുന്നുവെന്നാണ് ശ്രീകാന്ത് രംഗീല പറഞ്ഞത്. ഒപ്പം, ബില്ലിംഗ് സംവിധാനത്തിലെ സാങ്കേതിക തകരാറാണ് ഇത്തരത്തില്‍ ഉയർന്ന ബില്ലിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ഉപഭോക്താവിന് ഉയർന്ന ബിൽ നൽകേണ്ടിവരില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. കെസ്‌കോയുടെ സെർവറിൽ വരുത്തിയ മാറ്റങ്ങൾ കാരണം ചില വൈദ്യുത മീറ്ററുകളിൽ സാങ്കേതിക തകരാർ ഉണ്ടായതിനാൽ ശരിയായ ഡാറ്റ രജിസ്റ്റർ ചെയ്യാൻ സാധിച്ചിട്ടില്ലെന്നും രംഗീല കൂട്ടിച്ചേർത്തു.

'വെറുതെയല്ല വിമാനങ്ങള്‍ വൈകുന്നത്'; വിമാനത്തില്‍ വച്ച് റീല്‍സ് ഷൂട്ട് , പൊങ്കാലയിട്ട് കാഴ്ചക്കാര്‍

click me!